Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sana Fathima

കൊളംബിയയിൽ തെരഞ്ഞെടുപ്പ് സംഘർഷം രൂക്ഷം; രണ്ട് പേർ വെടിയേറ്റ് കൊല്ലപ്പെട്ടു

ബൊഗോട്ട: കൊളംബിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനിടെ വെടിവെപ്പ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മുൻ മേയറും തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിയായ അബെലാർഡോ ഡി ലാ എസ്പ്രിയേലയുടെ അടുത്ത അനുയായിയായ റോജേഴ്സ് ഡെവിയയും അദ്ദേഹത്തിന്റെ സഹായിയായ എഡർ കാർഡോണയുമാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ തെക്കുള്ള കുബറാൽ ഗ്രാമപ്രദേശത്താണ് അജ്ഞാത സംഘം ഇരുവരെയും ആക്രമിച്ചത്. 2020 മുതൽ 2023 വരെ റോജേഴ്സ് ഡെവിയ മേയറായിരുന്ന പ്രദേശമാണിതെന്നും റിപ്പോർട്ടുണ്ട്. […]
Read more

ജീവനക്കാരനെ യാത്രക്കാരൻ കടിച്ചു; ക്വാണ്ടാസ് വിമാനം അടിയന്തരമായി തിരിച്ചുവിട്ടു

സിഡ്നി: വിമാനത്തിനുള്ളിൽ യാത്രക്കാരൻ അക്രമാസക്തനായി പെരുമാറിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിന്റെ അന്താരാഷ്ട്ര വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. മെൽബണിൽ നിന്ന് അമേരിക്കയിലെ ഡാലസിലേക്ക് പുറപ്പെട്ട ക്വാണ്ടാസ് എഫ്‌21 (QF21) ബോയിങ് വിമാനം യാത്രാമധ്യേയാണ് സംഭവത്തെ തുടർന്ന് ഫ്രഞ്ച് പോളിനേഷ്യയുടെ തലസ്ഥാനമായ പപ്പീറ്റിലെ ഫാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. ന്യൂസിലൻഡ് സ്വദേശിയായ യാത്രക്കാരൻ വിമാനത്തിനുള്ളിൽ ജീവനക്കാരോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. തടയാൻ ശ്രമിച്ച ക്യാബിൻ ക്രൂ അംഗത്തിന്റെ കൈയിൽ ഇയാൾ കടിച്ചുകീറിയതായും വിവരമുണ്ട്. […]
Read more

പെൺകുട്ടിയുടെ വ്യാജ പ്രൊഫൈലിൽ ഹണിട്രാപ്പ്; രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഹണിട്രാപ്പിലൂടെ യുവാവിനെ കുടുക്കി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് വിദ്യാർഥികൾ പോലീസ് പിടിയിൽ. എഞ്ചിനിയറിങ് വിദ്യാർഥിയായ വിവേക്, ബി.എസ്.സി നഴ്സിങ് വിദ്യാർഥിയായ നിഖിൽ എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആകെ ആറു ലക്ഷം രൂപ വിലമതിക്കുന്ന 47 ഗ്രാം സ്വർണമാലയും മൊബൈൽ ഫോണുമാണ് യുവാവിൽ നിന്ന് കവർന്നത്. ബെംഗളൂരുവിലെ ഒരു ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന 26കാരനെയാണ് സംഘം ലക്ഷ്യമിട്ടത്. വ്യാജ […]
Read more

ആലപ്പുഴയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയം; 60കാരൻ നിരീക്ഷണത്തിൽ

ആലപ്പുഴ: അമീബിക് മസ്‌തിഷ്‌ക ജ്വരം സംശയിച്ച് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 60 വയസ്സുകാരൻ നിരീക്ഷണത്തിൽ തുടരുന്നു. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച മറ്റാരെയും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ജില്ലയിൽ ഇതുവരെ ആറ് പേർക്കാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. നഴ്‌സ് ഉൾപ്പെടെ രണ്ട് പേർ മരണപ്പെട്ടിട്ടുണ്ട്. നിലവിൽ രണ്ട് പേർ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലും, രണ്ട് പേർ […]
Read more

12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി. ഗീത അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകൻ അഡ്വ. വി. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. പിറവന്തൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലാണ് (ബോയ്സ് ഹോം) സംഭവം നടന്നത്. അടൂർ സ്വദേശികളായ കുട്ടികൾക്കാണ് […]
Read more

കോംഗോയിൽ എബോള ഭീഷണി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 246 സംശയാസ്പദ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. രോഗബാധയുടെ വ്യാപ്തിയും യഥാർത്ഥ കേസുകളുടെ എണ്ണവും സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിലനിൽക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി. […]
Read more

അട്ടപ്പള്ളം ആൾക്കൂട്ട കൊലക്കേസ്; പ്രതികൾക്ക് ജാമ്യം

പാലക്കാട്: കഞ്ചിക്കോട് അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് മണ്ണാർക്കാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അട്ടപ്പള്ളം സ്വദേശികളായ എ അനു, എം ആനന്ദൻ, പി രാജേഷ്, ഷാജി, പി ജഗദീഷ്കുമാർ, കെ പ്രസാദ്, മുരളി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കേസിലെ ആറാം പ്രതിയായ കെ വിനോദ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. പ്രതികൾക്കെതിരായ കുറ്റപത്രം ഇതുവരെ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും പ്രതികൾ 90 ദിവസം റിമാൻഡിൽ കഴിഞ്ഞതുമാണ് ജാമ്യം അനുവദിക്കാൻ കാരണമായതെന്ന് […]
Read more

ജീൻസ് ധരിച്ചതിനെച്ചൊല്ലി തർക്കം; പിതാവിന് നേരെ വെടിയുതിർത്ത 21കാരി അറസ്റ്റിൽ

അമൃത്സർ: ജീൻസ് ധരിച്ചതിനെ ചൊല്ലിയുണ്ടായ കുടുംബ തർക്കത്തിനിടെ പിതാവിന് നേരെ വെടിയുതിർന്ന 21കാരിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഖൽചിയാൻ സ്വദേശിനിയായ സ്നേഹ്ദീപ് കൗറാണ് പിതാവ് പർമീന്ദർ സിംഗിന് നേരെ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ പർമീന്ദർ സിംഗിനെ അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മേയ് 14നു രാവിലെയായിരുന്നു സംഭവം. ജീൻസും ടോപ്പും ധരിക്കുന്നതിനെ പിതാവ് എതിർത്തതിനെ തുടർന്നാണ് വീട്ടിൽ തർക്കമുണ്ടായത്. വാക്കുതർക്കം രൂക്ഷമായതോടെ യുവതി പിതാവിന് നേരെ […]
Read more

ബെംഗളൂരുവിലെ തടാകക്കരയിൽ അസ്ഥികൂടം കണ്ടെത്തി

ബെംഗളൂരു: സർജാപൂരിന് സമീപമുള്ള മുഗളൂരിലെ വറ്റിവരണ്ട തടാകക്കരയിൽ നിന്ന് യുവതിയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. കന്നുകാലികളെ മേയ്ക്കാനെത്തിയ നാട്ടുകാരാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൾ ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെ പരിശോധനയിൽ തടാകത്തിനകത്തും സമീപ പ്രദേശങ്ങളിലുമായി ചിതറിക്കിടക്കുന്ന നിലയിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തി. തലയോട്ടി, താടിയെല്ല്, കൈകാലുകളിലെ അസ്ഥികൾ എന്നിവയ്ക്കൊപ്പം കീറിയ സാരിത്തുണിയും സ്ത്രീകളുടെ ചെരുപ്പും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തലയോട്ടിയിൽ നിന്ന് വേർപെട്ട നിലയിലായിരുന്ന താടിയെല്ലിലെ മുൻവശത്തെ അഞ്ച് പല്ലുകൾ നഷ്ടമായ […]
Read more

തിരുവനന്തപുരം – ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം

രാജസ്ഥാൻ: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയിരുന്ന രാജധാനി എക്സ്പ്രസിന് രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം തീപിടിത്തമുണ്ടായി. ട്രെയിനിന്റെ എഞ്ചിൻ കമ്പാർട്ട്‌മെന്റിലും ബി-1 കോച്ചിലുമാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ തീ പടർന്നത്. അപകടവിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ ട്രെയിൻ നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വലിയ ദുരന്തം ഒഴിവായി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് എഞ്ചിനും പിന്നാലെയുണ്ടായിരുന്ന ബോഗിയും വേർതിരിച്ചുമാറ്റി. കനത്ത പുക ഉയർന്നതോടെ യാത്രക്കാരിൽ ആശങ്കയും പരിഭ്രാന്തിയും ഉണ്ടായി. നിരവധി മലയാളി യാത്രക്കാരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix