Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sana Fathima

ആലപ്പുഴ ബൈപ്പാസിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ആലപ്പുഴ: ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ പോകുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. കരിപ്പുറത്തുവെളി സ്വദേശി കെ മുഹമ്മദ് ഷാഫി (28)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30ഓടെ ആലപ്പുഴ ബൈപ്പാസിൽ കുതിരപ്പന്തി അടിപ്പാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന്റെ പിന്നിലേക്കാണ് കാർ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് ഷാഫി പത്തടിയിലേറെ താഴെയുള്ള സർവീസ് റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളും വകുപ്പുകളും സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനം നടത്തി മന്ത്രിമാരുടെ പേരുകളും ചുമതലകളും പ്രഖ്യാപിക്കും. മന്ത്രിസഭാ പട്ടിക ഇന്ന് ഗവർണർക്ക് കൈമാറും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് എൻ ശക്തൻ, റോജി എം ജോൺ, വി ടി ബൽറാം എന്നിവർ പരിഗണനയിലാണ്. സണ്ണി ജോസഫിന് റവന്യൂ വകുപ്പും കെ മുരളീധരന് ആരോഗ്യ വകുപ്പും ലഭിക്കാനാണ് സാധ്യത. […]
Read more

കാറിന് തീപിടിച്ച് ​ഗർഭിണി മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ട് അല്ലെന്ന് എംവിഡി

കോഴിക്കോട്: കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. വാഹനത്തിന്റെ വയറിങ്ങിൽ തകരാറൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഇന്ധന ടാങ്കിന് ചോർച്ചയില്ലെന്നും പരിശോധനയിൽ കണ്ടെത്തി. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും അധികൃതർ അറിയിച്ചു.
Read more

സ്കൂൾ പരിസരത്തെ പുകയില വിൽപ്പന നിരോധനം; സർക്കാരിനോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തണമെന്ന നിർദ്ദേശത്തിൽ സർക്കാരിന്റെ നയപരമായ നിലപാട് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്കാണ് നിർദേശം നൽകിയത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കേസ് ജൂണിൽ വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വീണ്ടും പരിഗണിക്കും. സ്കൂൾ പരിസരങ്ങളിലെ 100 മീറ്റർ പരിധി വിദ്യാർത്ഥികളെ ലഹരിവസ്തുക്കളിൽ നിന്ന് സംരക്ഷിക്കാൻ പര്യാപ്തമല്ലെന്നും ഇതിലൂടെ […]
Read more

ഇറാന്‍റെ പുതിയ പദ്ധതി റെഡിയാകുന്നു; സേവനങ്ങൾക്ക് പണം ഈടാക്കും

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ഇറാൻ അറിയിച്ചു. പുതിയ സംവിധാനപ്രകാരം ഹോർമുസ് വഴി കടന്നുപോകുന്ന സേവനങ്ങൾക്ക് നിരക്ക് ഈടാക്കുമെന്നും, ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്കാണ് മുൻഗണന നൽകുകയെന്നും ഭരണകൂടം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടി പിന്തുണച്ച രാജ്യങ്ങളുടെ കപ്പലുകൾക്ക് അനുമതി നൽകില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനൊപ്പം തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂടുതൽ കപ്പലുകൾക്ക് പ്രവേശനം അനുവദിക്കാനും ഇറാൻ ആരംഭിച്ചിട്ടുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ […]
Read more

ഭാര്യയെയും മകളെയും ബലാത്സംഗംചെയ്യാൻ വീട്ടുടമയ്ക്ക് വിട്ടുനൽകിയ പ്രതി പിടിയിൽ

ഗാന്ധിനഗർ: വാടക നൽകാൻ കഴിയാത്ത സാഹചര്യം മുതലെടുത്ത് ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ സമ്മതം നൽകിയെന്ന പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ മോർബിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പീഡനത്തിനിരയായ സ്ത്രീയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 55കാരനായ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യംചെയ്യലിന് ശേഷം ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അധികൃതർ അറിയിച്ചു. കേസിൽ ഉൾപ്പെട്ട വീട്ടുടമയുടെ ബന്ധുവിനായി തിരച്ചിൽ തുടരുകയാണ്. തൊഴിൽ തേടി ആറുമാസം മുമ്പാണ് കുടുംബം മോർബിയിലെത്തിയത്. രണ്ടായിരം […]
Read more

നീറ്റ് പേപ്പർ ചോർച്ചയിൽ ആശങ്ക; എൻടിഎക്കെതിരെ നടപടി വേണമെന്ന് ഐഎംഎ

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ചോദ്യപേപ്പർ ചോർച്ചയെ ശക്തമായി അപലപിച്ച സംഘടന, നാഷണൽ ടെസ്റ്റിങ് ഏജൻസിക്കെതിരെയും സംഭവത്തിൽ പങ്കുള്ളവർക്കെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വർഷത്തിനിടെ എൻടിഎ നടത്തുന്ന നീറ്റ് പരീക്ഷകളിൽ വിവാദങ്ങൾ ആവർത്തിക്കുകയാണെന്നും, പേപ്പർ ചോർച്ചയും ക്രമക്കേടുകളും കാരണം രണ്ട് തവണ പരീക്ഷ റദ്ദാക്കേണ്ടിവന്നതായും ഐഎംഎ ചൂണ്ടിക്കാട്ടി. 22.5 ലക്ഷത്തിലധികം വിദ്യാർഥികളും അവരുടെ കുടുംബങ്ങളും വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷം വലിയ മാനസിക […]
Read more

ഐഎസ് രണ്ടാംനിര തലവൻ അബു ബിലാൽ കൊല്ലപ്പെട്ടു; നൈജീരിയ-യുഎസ് സംയുക്ത നീക്കം

അബുജ: ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) രണ്ടാംനിര നേതാവും പ്രധാന കമാൻഡറുമായ അബു ബിലാൽ നൈജീരിയ-അമേരിക്കൻ സൈന്യങ്ങൾ ചേർന്ന് നടത്തിയ സംയുക്ത സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഭവത്തെ സ്ഥിരീകരിച്ചു. നൈജീരിയ, ചാഡ്, നൈജർ, കാമറൂൺ രാജ്യങ്ങളുടെ അതിർത്തികൾ പങ്കിടുന്ന ലേക്ക് ചാഡ് ബേസിനിലെ ചതുപ്പ് മേഖലയിലെ ഭീകരരുടെ ഒളിത്താവളത്തിന് നേരെയായിരുന്നു ആക്രമണം. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രിസിഷൻ സ്ട്രൈക്കിലാണ് അബു ബിലാലും […]
Read more

പരിശീലനത്തിനിടെ സൈനികൻ വെടിയേറ്റ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ അമ്യൂണിഷൻ ഡിപ്പോയിൽ പരിശീലനത്തിനിടെ സൈനികൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. പുൽഗാവ് ഫയറിങ് റേഞ്ചിൽ വെള്ളിയാഴ്ച നടന്ന വെടിവെപ്പ് പരിശീലനത്തിനിടെയായിരുന്നു സംഭവം. ഡിഫൻസ് സെക്യൂരിറ്റി കോർപ്സിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറായ സുബേദാർ മേജർ ഓം ബഹാദൂർ ഖന്ദാണ് മരിച്ചത്. പതിവ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഡിഫൻസ് പി.ആർ.ഒ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസും സൈന്യവും ചേർന്ന് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
Read more

ഭാര്യക്കെതിരെ ആത്മഹത്യാക്കുറിപ്പെഴുതി ക്യാബ് ഡ്രൈവർ ജീവനൊടുക്കി

ഹൈദരാബാദ്: ക്യാബ് ഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കോഹെഡ സ്വദേശിയായ 28കാരൻ പി. ഗോവർദ്ധൻ മെയ് 12-നാണ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്. ഗോവർദ്ധന്റെ അമ്മ പി. മഹേശ്വരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹയാത്ത് നഗർ പൊലീസ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലെത്തിയ ഗോവർദ്ധൻ മുറിയിലേക്ക് പോയ ശേഷം വൈകുന്നേരമായിട്ടും പുറത്തിറങ്ങിയില്ല. ഫോൺ സ്വിച്ച് ഓഫ് ആയതോടെ സംശയം തോന്നിയ സഹോദരി വാതിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix