Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Sana Fathima

പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ സൈനിക മേധാവി

ന്യൂഡൽഹി: ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾ തുടരുകയാണെങ്കിൽ പാകിസ്താൻ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് തുടർന്നാൽ പാകിസ്താൻ “ഭൂമിശാസ്ത്രത്തിന്റെ ഭാഗമായിരിക്കണമോ, ചരിത്രത്തിന്റെ ഭാഗമാകണമോ” എന്ന് തീരുമാനിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ‘സേനാ സംവാദ്’ പരിപാടിയിലായിരുന്നു ജനറലിന്റെ പ്രതികരണം. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വീണ്ടും ഉണ്ടായാൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. 2025 മെയ് 7-ന് […]
Read more

ലൈംഗിക പീഡനക്കേസിൽ ആന്തരിക പരിശോധനയ്ക്ക് അതിജീവിതയെ നിർബന്ധിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി ആന്തരിക ശാരീരിക പരിശോധനയ്ക്ക് തയ്യാറാകാത്ത പക്ഷം അതിന് നിർബന്ധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. പീഡനം തെളിയിക്കാനെന്ന പേരിൽ അതിജീവിതയെ ഇത്തരം പരിശോധനകൾക്ക് വിധേയയാക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. അതിജീവിതയ്ക്ക് നേരിട്ട മുറിവും മാനസിക ആഘാതവും വീണ്ടും വർധിപ്പിക്കുന്ന രീതിയിൽ നടപടികൾ സ്വീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഗിരീഷ് കത്പാലിയ വ്യക്തമാക്കി. 11 വയസുള്ള വളർത്തുമകളെ പീഡിപ്പിച്ച കേസിൽ ബംഗ്ലാദേശ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക പരാമർശം. ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച […]
Read more

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്ത് ശ്രമം; 2.3 കിലോ ലഹരിവസ്തു പിടികൂടി

കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് കൊറിയർ മാർഗം കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. പ്രമുഖ എക്സ്പ്രസ് ഷിപ്പിംഗ് കമ്പനിയുടെ രണ്ട് പാഴ്സലുകളിൽ നിന്നായി 2.3 കിലോഗ്രാം ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. ‘ബോഡി വാഷ്’ എന്ന പേരിൽ ഷിപ്പിംഗ് രേഖകളിൽ രേഖപ്പെടുത്തിയിരുന്ന പാഴ്സലുകൾ പരിശോധിക്കുമ്പോൾ കസ്റ്റംസ് സംഘത്തിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ കുപ്പികൾക്കുള്ളിൽ സുതാര്യ ദ്രാവകം കണ്ടെത്തി. സാമ്പിളുകൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലേക്ക് പരിശോധനയ്ക്കായി അയച്ചതോടെ, അത് മാരക […]
Read more

മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത മൃതദേഹം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് ദാനം ചെയ്ത മൃതദേഹം മക്കളുടെ ആവശ്യപ്രകാരം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തുന്നതിനായി അമ്മയുടെ മൃതദേഹം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ പരേതയുടെ ഏഴുമക്കളിൽ മൂന്നുപേർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. മരണശേഷം സ്വന്തം ശരീരം പഠനാവശ്യങ്ങൾക്ക് വിട്ടുനൽകണമെന്ന വ്യക്തിയുടെ തീരുമാനത്തെ പിന്നീട് കുടുംബാംഗങ്ങളുടെ അവകാശവാദങ്ങൾ മറികടക്കാനാവില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു. ഫെബ്രുവരി 23-നാണ് മേരി മരിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റു സഹോദരങ്ങൾ ചേർന്ന് […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഞായറാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, […]
Read more

ലീ​ഗിന് അഞ്ച് മന്ത്രിമാർ; തീരുമാനം നേതൃയോ​ഗത്തിൽ

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധികളെ സംബന്ധിച്ച തീരുമാനമായി. പാറക്കൽ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ ഗഫൂർ എന്നിവരെയാണ് മന്ത്രിമാരായി ലീഗ് നിർദേശിച്ചത്. പി കെ ബഷീറിന് മന്ത്രിസ്ഥാനം ലഭിച്ചില്ല. പാർട്ടി നേതൃയോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. അഞ്ച് മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വി […]
Read more

ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ 45 ദിവസം കൂടി നീട്ടി

ബെയ്റൂത്ത്: ഇസ്രായേലും ലെബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ മധ്യസ്ഥ ചര്‍ച്ചകളിൽ ധാരണയായതായി ട്രംപ് ഭരണകൂടം അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് സമാധാന കരാർ ദീർഘിപ്പിച്ചതായി പ്രഖ്യാപനം വന്നിരിക്കുന്നത്. നിലവിലെ വെടിനിർത്തൽ കൂടി ആറ് ആഴ്ചത്തേക്ക് നീട്ടിയെന്നാണ് അമേരിക്കയുടെ അവകാശവാദം. ഏപ്രിൽ 17-ന് പ്രഖ്യാപിച്ച വെടിനിർത്തലിനുശേഷവും അതിർത്തി പ്രദേശങ്ങളിലെ സംഘർഷങ്ങൾക്ക് കുറവുണ്ടായിട്ടില്ല. ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കരാർ നിലവിലുണ്ടായിരുന്ന ഏപ്രിൽ മധ്യത്തിൽ മാത്രം 400-ത്തിലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ 22 […]
Read more

ഇന്ധനവില വർധനക്കെതിരെ ഗിഗ് തൊഴിലാളികളുടെ പണിമുടക്ക്

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിനെതിരെ ഓൺലൈൻ ഭക്ഷണ-സാധന വിതരണ, ടാക്സി മേഖലയിലെ ഗിഗ് തൊഴിലാളികൾ ഇന്ന് അഞ്ച് മണിക്കൂർ പണിമുടക്കുന്നു. ‘ദി ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസ് വർക്കേഴ്‌സ് യൂണിയൻ’ ആഹ്വാനം ചെയ്ത പണിമുടക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് നടക്കുന്നത്. സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്റ്റോ, ഓല, യൂബർ തുടങ്ങിയ ആപ്പ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികൾ ആപ്പുകൾ ലോഗ് ഔട്ട് ചെയ്താണ് പ്രതിഷേധത്തിൽ പങ്കുചേരുന്നത്. കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ […]
Read more

കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: കെസി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി സ്ഥാന പ്രഖ്യാപനത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്നലെ വൈകുന്നേരമാണ് കെ സി വേണുഗോപാൽ ദില്ലിയിൽ നിന്ന് തിരിച്ചെത്തിയത്. തുടർന്ന് വഴുതക്കാട്ടിലെ രമേശ് ചെന്നിത്തലയുടെ വസതിയിൽ സന്ദർശനം നടത്തിയ ശേഷമാണ് വി ഡി സതീശൻ കെ സി വേണുഗോപാലിനെ കാണാനെത്തിയത്.
Read more

അപ്പാർട്ട്‌മെന്റിൽ നിന്ന് 1.3 ലക്ഷം രൂപയുടെ ഫോണുകൾ കവർന്ന രണ്ട് പേർ പിടിയിൽ

കോഴിക്കോട്: ആളില്ലാത്ത സമയത്ത് അപ്പാർട്ട്‌മെന്റിൽ കയറി 1.3 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. വടകര റെയിൽവേ സ്റ്റേഷൻ സമീപത്തെ ഈശ്വരൻകണ്ടി അപ്പാർട്ട്‌മെന്റിലാണ് മോഷണം നടന്നത്. സുരേഷ് എന്നയാൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ഫോണുകൾ നഷ്ടമായത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കരിങ്കലത്താണി താഴേക്കോട് അബ്ദുൽ ലത്തീഫ് (58), കണ്ണൂർ എടക്കാട് പൂച്ചാലിൽ പവിത്രൻ (67) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 12-ാം തീയതി രാവിലെ 6.45ഓടെയാണ് മോഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix