Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: Sana Fathima

ഹോർമുസിൽ സസ്പെൻസ്; അമേരിക്കൻ ആധിപത്യം തീർന്നെന്ന് ഇറാൻ

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ തങ്ങളുടെ സൈനിക വിമാനങ്ങളിൽ ചെലവുകുറഞ്ഞ ഡ്രോൺ പ്രതിരോധ സംവിധാനം സജ്ജീകരിച്ച് യു.കെ. ഹോർമൂസ് കടലിടുക്കിലേക്ക് പടക്കപ്പൽ അയയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഇതിനിടെ ഹോർമൂസിലൂടെ കൂടുതൽ കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിത്തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ മേഖലയിലെ സ്വാധീനം ശക്തിപ്പെടുത്താനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. യുദ്ധത്തിനുശേഷം ആദ്യമായി ഇറാന്റെ ഓഹരി വിപണിയും ചൊവ്വാഴ്ച വീണ്ടും തുറക്കാനിരിക്കുകയാണ്. അമേരിക്ക ഏത് നിമിഷവും ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് […]
Read more

മലപ്പുറത്ത് 89 ഗ്രാം എംഡിഎം.എയുമായി മൂന്നംഗസംഘം പിടിയില്‍

മലപ്പുറം: കോട്ടക്കലിലെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിലായി. ഊരകം പുത്തന്‍പീടിക കോഴിക്കര മാട്ടില്‍ ഉസ്മാന്‍ (28), മൊറയൂര്‍ സ്വദേശി കൊളൊറുടിവില്‍ ഫിറോസ് (38), വേങ്ങര തച്ചാരുപടിക്കല്‍ അഷ്‌റഫ് (37) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ദീപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി ലഹരിമരുന്ന് എത്തിച്ചതാണെന്ന് പൊലീസ് അറിയിച്ചു. അഷ്‌റഫിനെതിരെ നേരത്തെ മൂന്ന് കേസുകളും നിലവിലുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി.യ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ […]
Read more

ജോധ്പൂരിൽ രണ്ട് സഹോദരിമാരുടെ ആത്മഹത്യ; കൂട്ടബലാത്സംഗ കേസിൽ പ്രതിഷേധം ശക്തം

ജോധ്പൂർ: കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്‌മെയിലിംഗിനും ഇരയായ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ, നീതി ലഭിക്കാത്തതിൽ മനംനൊന്ത് അതേ കുടുംബത്തിലെ ഇളയ സഹോദരിയും ജീവനൊടുക്കി.രാജസ്ഥാനിലെ ജോധ്പൂരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഗ്രാമീണ മേഖലയിലാണ് രണ്ട് സഹോദരിമാരുടെ ദുരന്തപര്യവസാനം ഉണ്ടായത്. ആദ്യമായി മാർച്ചിൽ മൂത്ത സഹോദരി വർഷങ്ങളായുള്ള ലൈംഗിക ചൂഷണത്തിനും ഭീഷണിക്കും പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്ന ആരോപണത്തിനിടയിലാണ് ഇളയ സഹോദരിയും ആത്മഹത്യ ചെയ്തത്. മഹിപാൽ എന്ന യുവാവ് മൂത്ത സഹോദരിയെ കുടുക്കി സ്വകാര്യ ദൃശ്യങ്ങൾ […]
Read more

നീറ്റ്- പേപ്പർ ചോർച്ച; എൻടിഎയിലെ ഉന്നതരുടെ പങ്ക് പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ നീറ്റ്-യുജി പരീക്ഷാ ചോദ്യചോർച്ച കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) ഉന്നത ഉദ്യോഗസ്ഥരുടേയും വിദഗ്ധ സമിതി അംഗങ്ങളുടേയും പങ്ക് പുറത്തുവന്നതായി റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എൻടിഎയുടെ വീഴ്ച നിഷേധിച്ചിരുന്നുവെങ്കിലും സിബിഐ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. 2017 മുതൽ പരീക്ഷാ ചുമതല നിർവഹിച്ചുവരുന്ന എൻടിഎയുടെ സംവിധാനത്തിലെ വീഴ്ചകളും സുരക്ഷാ പോരായ്മകളും കേസിൽ ചൂഷണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സംഘം ദീർഘകാലമായി പ്രവർത്തിച്ചിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നു. ക്രമക്കേടുകളെ തുടർന്ന് ഈ വർഷത്തെ […]
Read more

വിജയ്‍യെ പുകഴ്ത്തി രജനികാന്ത്; പ്രചാരണങ്ങളെ തള്ളി പ്രതികരണം

ചെന്നൈ: ഡിഎംകെ–എഐഎഡിഎംകെ സഖ്യശ്രമങ്ങളിൽ ഇടനിലക്കാരനെന്ന തരത്തിൽ ഉയർന്ന പ്രചാരണങ്ങൾ തള്ളി സൂപ്പർതാരം രജനികാന്ത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ചർച്ചകളൊന്നുമില്ലായിരുന്നുവെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ വിളിച്ചുചേർത്ത അസാധാരണ വാർത്താസമ്മേളനത്തിലാണ് രജനികാന്ത് നിലപാട് വ്യക്തമാക്കിയത്. വിജയ് യെ തടയാൻ ഡിഎംകെ–എഐഎഡിഎംകെ സഖ്യത്തിന് മുൻകൈ എടുത്തുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിൻ തന്റെ സുഹൃത്താണെന്നും കൊളത്തൂരിൽ തോറ്റപ്പോൾ ദുഃഖം തോന്നിയതിനാലാണ് അദ്ദേഹത്തെ കണ്ടതെന്നും രാഷ്ട്രീയ […]
Read more

2026 ഫിഫ ലോകകപ്പ്; തിരിച്ചടിയായി യുദ്ധ സാഹചര്യങ്ങളും ടിക്കറ്റ് വിലയും

ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി അമേരിക്കൻ നഗരങ്ങളിൽ ആവേശം ഉയരുന്നുണ്ടെങ്കിലും ഹോട്ടൽ മേഖലയിൽ കനത്ത മന്ദതയെന്ന് റിപ്പോർട്ട്. കൻസാസ് സിറ്റി, ഹൂസ്റ്റൺ, മിയാമി, ന്യൂയോർക്ക് തുടങ്ങിയ ലോകകപ്പ് വേദികളിൽ ടൂർണമെന്റിനെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളും വിപണന പ്രവർത്തനങ്ങളും സജീവമായിരിക്കുമ്പോഴും ഹോട്ടൽ ബുക്കിംഗുകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്തുണ്ടായിരുന്ന ബുക്കിംഗ് നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ ഗണ്യമായ കുറവാണ് കാണുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. ലോകകപ്പ് വലിയ സാമ്പത്തിക ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയ്ക്കിടയിലും മുറികൾ പകുതി പോലും […]
Read more

ഹുർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം; യു.എന്നിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി

യുനൈറ്റഡ് നേഷൻസ്: ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. സിവിലിയൻ ജീവനക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതുമായ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പാർവതനേനി ഹരീഷ് വ്യക്തമാക്കി. സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായും പാലിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒമാൻ തീരത്ത് ഇന്ത്യൻ പതാക പതിച്ച വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. […]
Read more

മലപ്പുറത്ത് യുവാവിനെ ഇന്നോവ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി

മലപ്പുറം: പൂക്കുളത്തൂരിൽ യുവാവിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ചെങ്ങര സ്വദേശിയായ മുഹമ്മദ് അൽഫാദിനെയാണ് നാലംഗ സംഘം ബലമായി കാറിൽ കയറ്റി കൊണ്ടുപോയതെന്ന് ബന്ധുക്കൾ മഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഏകദേശം 11.30ഓടെയാണ് പൂക്കുളത്തൂരിൽ വെച്ച് അൽഫാദ് സഞ്ചരിച്ച കാർ ഇന്നോവയിലെത്തിയ സംഘം തടഞ്ഞത്. നാട്ടുകാർ നോക്കി നിൽക്കേ അൽഫാദിനെ കാറിൽ നിന്ന് പുറത്തിറക്കി മർദ്ദിച്ച് ബലമായി തട്ടിക്കൊണ്ടുപോയതായാണ് വിവരം. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം യുവാവുമായി […]
Read more

റിയാദിൽ മസാജ് സെന്റർ കേന്ദ്രീകരിച്ച അനാശാസ്യ പ്രവർത്തനം; 7 വിദേശികൾ അറസ്റ്റിൽ

റിയാദ്: സൗദി തലസ്ഥാനത്ത് മസാജ് സെന്റർ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഏഴ് വിദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ‘റിലാക്സേഷൻ ആൻഡ് ബോഡി കെയർ സെന്ററിൽ’ അനിയമിതമായ പ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റിയും മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവർക്കെതിരെ നിയമപരമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു. […]
Read more

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറക്കും; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും തുടരുന്ന കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് സംഭരണ ശേഷിയോട് അടുത്ത സാഹചര്യത്തിലാണ് നടപടി. ഇന്ന് (17.05.2026) രാവിലെ 11 മണിക്ക് ഡാമിന്റെ 1, 2, 5 നമ്പർ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം, ആകെ 30 സെന്റീമീറ്റർ ഉയർത്തുമെന്ന് അധികൃതർ വ്യക്തമാക്കി. കരമന നദിയുടെയും സമീപ ജലാശയങ്ങളുടെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ […]
Read more
Advertisement
WhiteswanTV Footer