Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

‘ബൂട്ടിട്ട് കാലിൽ തൊഴിച്ചു, കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു’; അടൂർ പൊലീസിനെതിരെ ആരോപണം

പത്തനംതിട്ട: റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനെ അടൂർ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. പളളിക്കൽ സ്വദേശി ബാബുവാണ് (62) പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സബ് ഇൻസ്‌പെക്ടറായിരുന്ന അനൂപ് ചന്ദ്രനെതിരെയാണ് പരാതി നൽികിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നീതി കിട്ടുന്നില്ലെന്ന് ബാബു പറഞ്ഞു. നാട്ടിൽ തന്നെയുള്ള മറ്റൊരു വ്യക്തിയുമായി സാമ്പത്തിക ഇടപാടിൽ തർക്കം ഉണ്ടായതിനെ തുടർന്ന് അടൂർ പൊലീസ് സ്റ്റേഷനിൽ മെയ് 27-ാം തീയതി സിഐയുടെ മദ്ധ്യസ്ഥതയിൽ ഒത്തുതീർപ്പാക്കിയിരുന്നു. പരാതികൾ ഒന്നുമില്ലെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ട് സിഐ […]
Read more

തിരുവനന്തപുരം വിമാനത്താവളം അടിമുടി മാറും; 136 കോടിയുടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ ശുപാർശ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ പുത്തൻ ആഡംബര ഹോട്ടൽ നിർമ്മാണത്തിന് അനുമതി നൽകാൻ കേന്ദ്ര പരിസ്ഥിതിവകുപ്പിന്റെ ശുപാർശ. വിമാനത്താവളം ഏറ്റെടുത്ത സമയം മുതൽ ഹോട്ടൽ സമുച്ചയം നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. 240 മുറികളുള്ള 660 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് നിർമ്മിക്കുന്നത്. അദാനി നിർമ്മിക്കുന്ന ഹോട്ടൽ, ഒബ്‌റോയ് പോലുള്ള വമ്പൻ ഗ്രൂപ്പുകൾക്ക് കൈമാറും. കേരളത്തിൽ വിമാനത്താവളത്തിന് തൊട്ടരികിലായി പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടലില്ല. യാത്രക്കാർക്കും ജീവനക്കാർക്കുമെല്ലാം വിമാനത്താവള പരിസരത്ത് താമസിക്കാൻ ഇതിലൂടെ സൗകര്യമൊരുങ്ങും. […]
Read more

പ്രണയവിവാഹം നാല് മാസം മുൻപ് ; 21കാരി ഭർതൃവീട്ടിൽ മരിച്ച നിലയിൽ

കാസർകോട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് അരമങ്ങാനം ജിഎൽപി സ്‌കൂളിന് സമീപത്തെ ആലിങ്കാൽ തൊട്ടിയിൽ വീട്ടിൽ രഞ്‌ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) ഞായറാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപൊതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളാണ് നന്ദന. ഞായറാഴ്ച രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. വാതിലിൽ […]
Read more

വിലയും കച്ചവടവും കൂടും : പക്ഷേ ഉടമകൾക്ക് പണി കിട്ടും

തൃശൂര്‍: പരിഷ്‌ക്കരിച്ച ജി.എസ്.ടി നിരക്കുകള്‍ പുനഃപരിശോധിക്കണമെന്ന് ടെക്സ്‌റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്സ് ഡീലേഴ്സ് അസോസിയേഷന്‍ കേന്ദ്ര ധനമന്ത്രിയോടും ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. 2017ലെ ജി.എസ്.ടി നിരക്ക് 1,000 രൂപ വരെ മൂല്യമുള്ള വില്‍പ്പനകള്‍ക്ക് അഞ്ച് ശതമാനവും അതിന് മുകളില്‍ 12 ശതമാനവുമാണ്. പുതിയ നിരക്കുപ്രകാരം 1,000 എന്ന പരിധി 2,500ലേക്ക് ഉയര്‍ത്തി. അതിന് മുകളിലുള്ള വില്പനകള്‍ക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തി. കഴിഞ്ഞ എട്ടു വര്‍ഷത്തെ പണപെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ 1,000 രൂപയില്‍ നിന്ന് 2,500 രൂപയിലേക്ക് പരിധി […]
Read more

അയ്യപ്പസംഗമം നടത്തുന്നതിൽനിന്ന് തടയണം : ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: സെപ്റ്റംബർ 20ന് പമ്പാ തീരത്ത് തിരുവിതാംകൂർ ദേവസ്വം ബോർ‌ഡും സർക്കാരും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് എന്ന സംഘടനയുടെ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. മതേതര നിലപാടുന്നയിച്ച് അധികാരത്തിലെത്തിയ സർക്കാർ മതപരമായ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനം എന്ന് കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ജസ്‌റ്റിസുമാരായ വി രാജാ വിജയരാഘവൻ,​ കെ വി ജയകുമാർ എന്നിവരുടെ ദേവ‌സ്വം‌ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് തിരുവിതാകൂർ […]
Read more

സഹോദരങ്ങളടക്കം മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് മദ്യപസംഘം

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഞായറാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധു രഞ്ജിത്ത് എന്നിവരെ അക്രമിസംഘം കുത്തിയത്. ഇവരുടെ അയൽവാസിയായ സഞ്‌ജയും സംഘവുമാണ് ആക്രമണം നടത്തിയത്. വീട്ടിലെ സ്‌ത്രീകളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. സഞ്ജയും കൂട്ടരും മദ്യപിച്ച ശേഷം വീടിന് മുന്നിൽ നിന്ന് പരസ്‌പരം ചീത്തവിളിച്ചു. ഇത് രാജേഷും രതീഷും രഞ്ജിത്തും ചോദ്യം ചെയ്‌തു. ഇതോടെയാണ് ആക്രമണമുണ്ടായത്. വാക്കുതർക്കമുണ്ടാകുകയും ഒടുവിൽ മദ്യപസംഘം കത്തിഉപയോഗിച്ച് മൂവരെയും […]
Read more

വ്യാജ സന്യാസിമാരെ കുടുക്കാൻ ‘ ഓപ്പറേഷൻ കാലനേമി ‘ വരുന്നു

ഡെറാഡൂൺ: ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയിൽ അറസ്റ് ചെയ്തു. ഉത്തരാഖണ്ഡ് സർക്കാർ ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ കാലനേമി’യിലാണ് 14 പേരെ അറസ്റ്റ് ചെയ്‌തത്. വ്യാജ സിദ്ധന്മാരും, സന്യാസികളുമായ ഇവർ ജനങ്ങളെ കബളിപ്പിച്ച് മതംമാറ്റുന്നതായാണ് കണ്ടെത്തിയത്. അറസ്റ്റിലായവരിൽ ചിലർ ബംഗ്ളാദേശികളാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കി. ജനങ്ങളെ പറ്റിച്ച് മതംമാറ്റം നടത്തുന്നത് വ്യാപകമെന്ന പരാതി വന്നതോടെയാണ് ഓപ്പറേഷൻ കാലനേമി നടപ്പാക്കിയത്. ഇതുവഴി 5500 പേരെ ചോദ്യം ചെയ്യുകയും 1182 പേർക്കെതിരെ നിയമനടപടി എടുക്കുകയും ചെയ്തു. ഇവരിൽ 14 […]
Read more

‘ബിഗ് ബോസിൽ വിടാൻ കാരണം ഇതാണ്’; വെളിപ്പെടുത്തി രേണു സുധി

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് കഴിഞ്ഞ ദിവസമാണ് രേണു സുധി സ്വയം വാക്കൗട്ട് നടത്തിയത്. ഷോയിലെത്തിയ ആദ്യ ആഴ്ചയിലൊക്കെ നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ച രേണു ഇപ്പോഴിതാ ഷോയിൽ നിന്ന് പുറത്തുവന്ന ശേഷം ആദ്യമായി മീഡിയകളോട് പ്രതികരിച്ചിരിക്കുകയാണ്. തന്റെ മെെന്റ് ഓക്കെ അല്ലെന്നും ഇനി അവിടെ നിൽക്കാനാവില്ലെന്നുമാണ് രേണു പറഞ്ഞത്. ബിഗ് ബോസ് സീസൺ 7ൽ മിക്കവാറും അനീഷ് കപ്പ് കൊണ്ടുപോകുമെന്നും നല്ലൊരു ഗെയിമറാണ് അദ്ദേഹമെന്നും രേണു വ്യക്തമാക്കി. ‘ഞാൻ ഓക്കെ അല്ല. മെെൻഡ് […]
Read more

യു എസ് പ്രതിരോധ വകുപ്പ് ഇനി യുദ്ധ വകുപ്പ് എന്ന് അറിയപ്പെടും

വാഷിങ്ടൺ : ഡൊണാൾഡ് ട്രംപിന്റെ ഭരണ പരിഷ്‌കാരത്തിന്റെ ലിസ്റ്റിൽ ഒരു മാറ്റം കൂടി കൊണ്ട് വന്നിരിക്കുന്നു. യു എസ്‌ ലെ നിലവിലെ പ്രതിരോധ വകുപ്പിന്റെ പേരായ ‘ യുദ്ധ വകുപ്പ് ‘ പുനഃസ്ഥാപിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചിരിക്കുന്നു. 1789 മുതൽ 1947 വരെ യു എസിൽ ഉണ്ടായിരുന്ന യുദ്ധ വകുപ്പാണ് പ്രതിരോധ വകുപ്പായി മാറിയത്. ഡീപേർട്മെന്റ് ഓഫ് ഡിഫെൻസ് എന്ന പേരിനോട് താല്പര്യമില്ലെന്നും അത്കൊണ്ടാണ് താൻ ഈ പേര് മട്ടൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കടന്നാക്രമണവും […]
Read more

യുക്രെയ്ൻ മന്ത്രിസഭാ മന്ദിരത്തിൽ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ 2 മരണം; റഷ്യൻ എണ്ണ പൈപ്പ് ലൈൻ ആക്രമിച്ച് യുക്രെയ്നും

കീവ് : യുക്രെയ്‌ൻ്റെ തലസ്‌ഥാനമായ കീവിൽ റഷ്യയുടെ വൻ ആക്രമണം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രെയ്നിലെ പ്രധാന ഭരണകേന്ദ്രങ്ങളിൽ ഒന്നായ മന്ത്രിസഭാ മന്ദിരവും ആക്രമിക്കപ്പെട്ടു. മിസൈൽ ആക്രമണത്തിന് പിന്നാലെ മന്ത്രിസഭാ മന്ദിരത്തിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു വയസുള്ള കുട്ടി മരിക്കുകയും ആക്രമണത്തിൽ 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർ എത്തി കെട്ടിടാവശിഷ്‌ടങ്ങളിൽ നിന്ന് മൃതദേഹം പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ കീവിൽ നടക്കുന്ന രണ്ടാമത്തെ വലിയ മിസൈൽ ആക്രമണമാണിത്. മുൻപ് […]
Read more

Recent News

Advertisement
WhiteswanTV Footer