Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ധർമ്മസ്ഥലയിൽ വീണ്ടും തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു ; പരിശോധന തുടരും

മംഗളൂരു: ധർമ്മസ്ഥലയിലെ ബങ്കലെഗുഡെ വനമേഖലയിൽ ഇന്നും കൂടുതൽ തെരച്ചിൽ നടത്താൻ നീക്കം. കഴിഞ്ഞ ദിവസം വനമേഖലയിലെ വിവിധയിടങ്ങളിൽ നിന്ന് അഞ്ച് തലയോട്ടികളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കണ്ടെടുത്ത അസ്ഥികഷ്ണങ്ങൾ മനുഷ്യരുടേതാണോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനയ്ക്ക് അയക്കുമെന്നും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു. ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയ്യുടെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്. ധർമ്മസ്ഥലയിൽ നേരത്തെ ഭൂമി കുഴിച്ചുളള പരിശോധനകൾ നിർത്തി വച്ചതായിരുന്നു. ഇതിനുപിന്നാലെ കർണാടക സ്വദേശികളായ രണ്ടുപേർ കോടതിയെ […]
Read more

സ്വർണ്ണ വിലയിൽ ഇടിവ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 81,520 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയുമായി. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയായിരുന്നു. ഇത് സ്വർണം വാങ്ങാൻ കാത്തിരുന്നവരിൽ ചെറിയ പ്രതീക്ഷയ്ക്കുളള വക നൽകിയിട്ടുണ്ട്. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്​റ്റംബർ 16നായിരുന്നു. അന്ന് പവന് 82,080 രൂപയും ഗ്രാമിന് 10,260 രൂപയുമായിരുന്നു നിരക്ക്. ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയിൽ അതിശയിപ്പിക്കുന്ന […]
Read more

ഒരു നല്ല വാക്ക് പറയാമായിരുന്നു ; സുരേഷ് ഗോപി പരിഹസിച്ച വയോധിക

തൃശൂർ∙ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോയെന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നൽകിയ മറുപടി വേദനിപ്പിച്ചെന്നു പരിഹാസം നേരിട്ട ആനന്ദവല്ലി. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലെ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയ മറുപടിയായിരുന്നു വിവാദമായത്. ‘‘അടുത്ത വീട്ടിൽ പണിക്കു പോയിക്കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ പരിപാടി കണ്ടത്. സഹകരണ ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെയാണ് ഞാൻ ചോദിച്ചത്. അതിന് അദ്ദേഹം മറുപടിയും തന്നില്ല, നല്ലൊരു വാക്കും പോലും പറഞ്ഞില്ല. […]
Read more

5 കോടി പോയത് ഇരുപതോളം അക്കൗണ്ടുകളിലേക്ക് ; സൈബർ തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി ∙ വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ യുവതിയിൽ നിന്നു കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. കടവന്ത്ര സ്വദേശിയുടെ 25 കോടി രൂപ തട്ടിയെടുത്ത കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി ജി.സുജിതയെ (35) ആണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാർ പല സമയങ്ങളിലായി ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്. ഇതിൽ ഒരു അക്കൗണ്ട് പാലാരിവട്ടം […]
Read more

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുന്ന നിയമം; ഭേദഗതി ബില്ല് ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം∙ സംസ്ഥാനം തയാറാക്കിയ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലും കേരള വന (ഭേദഗതി) ബില്ലും ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇതിനു ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു കൈമാറും. ഇതിനു ശേഷം ഭേദഗതികളോടെ അവതരിപ്പിക്കുന്ന ബില്ലിൻമേൽ വിശദ ചർച്ച നടക്കും. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി വരുത്തുന്നത്. ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികൾക്കു കാത്തുനിൽക്കാതെ വെടിവച്ച് കൊല്ലാൻ അടക്കമുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്ന ഭേദഗതിക്കാണ് സർക്കാർ […]
Read more

അമീബിക് മസ്തിഷ്കജ്വരം; പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക

പാലക്കാട് ∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വര ഭീഷണിയുടെ സാഹചര്യത്തിൽ സമരമുഖങ്ങളിൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ആശങ്ക. ഇതിനായി ഉപയോഗിക്കുന്ന ജലത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽക്കൂടി ജലം കയറാനുള്ള സാധ്യത കൂടുതലാണ്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചു കുളിക്കുമ്പോൾ പോലും മൂക്കിനുള്ളിലേക്കു വെള്ളം പോകാതെ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. സംസ്ഥാനത്തെ വിവിധ സമരങ്ങളിൽ ജലപീരങ്കി പ്രയോഗം പതിവാണ്. ലാത്തിച്ചാർജ് ഒഴിവാക്കാനുള്ള ഒരു മാർഗമായാണ് ജലപീരങ്കിയെ കണക്കാക്കുന്നത്. സമരക്കാർ പരസ്പരം കെട്ടിപ്പിടിച്ചു […]
Read more

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച കേസ് ; ഇതുവരെ അറസ്റ്റിലായത് 12 പേർ

കാസർകോട് ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഇനി പിടിയിലാകാനുള്ളത് 4 പ്രതികൾ. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജ് (46) ഉൾപ്പെടെ 4 പേരും നിലവിൽ ഒളിവിലാണ്. ഇന്നലെ മൂന്നുപേർകൂടി അറസ്റ്റിലായതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ആകെ 16 പ്രതികളാണുള്ളത്. പീഡനം നടന്ന സ്ഥലങ്ങളിലെത്തി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജിലാണ് പരിശോധന നടത്തി. പയ്യന്നൂർ കോറോം നോർത്തിലെ സി.ഗിരീഷ് (47), കോഴിക്കോട് […]
Read more

കഴിക്കുന്നതിനിടെ ചൂയിംഗ് തൊണ്ടയിൽ കുടുങ്ങി ; എട്ടുവയസ്സുകാരിയെ രക്ഷിച്ച് യുവാക്കൾ

പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ. ചൊവ്വാഴ്ച വെെകിട്ടായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ചൂയിംഗം തൊണ്ടിയിൽ കുടങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. ‘കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കൾ. നന്ദി’- എന്ന് മന്ത്രി കുറിച്ചു. റോഡ് സെെഡിൽ വാഹനം നിർത്തി പച്ചക്കറി വാങ്ങി പരസ്പരം സംസാരിച്ച് […]
Read more

ബിജെപി ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

മുക്കം ∙ ബിജെപി ദേശീയ സമിതി അംഗവും മുതിർന്ന നേതാവുമായ ചേറ്റൂർ ബാലകൃഷ്ണൻ (80) അന്തരിച്ചു. മാറാട് കലാപകാലത്ത് ബിജെപിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. രണ്ട് തവണ മുക്കം ഗ്രാമപഞ്ചായത്ത് മെമ്പർ, മുക്കം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ബിഎസ്എൻഎൽ ഉപദേശക സമിതി അംഗം, കേരള ഗ്രാമീണ ബാങ്ക് ഡയറക്ടർ, കേന്ദ്ര സർക്കാർ വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മറ്റി അംഗം, ഇരട്ടകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം പ്രസിഡന്റ്, പ്രതീക്ഷാ സ്പെഷ്യൽ സ്കൂൾ പിടിഎ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. […]
Read more

പാലക്കാട് ചെങ്കൽ ക്വാറിയിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി

മണ്ണാർക്കാട്∙ പാലക്കാട് എളമ്പുലാശ്ശേരി വാക്കടപ്പുറത്ത് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ അഞ്ജുമോളാണ് (23) മരിച്ചത്. വീടിനു സമീപത്തെ ചെങ്കൽ ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് യുഗേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഞ്ജുമോളുടെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. കുടുംബവഴക്കിനിടെ കഴുത്തിൽ പിടിച്ചു തള്ളിയപ്പോൾ ക്വാറിയിൽ വീണതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
Read more

Recent News

Advertisement
WhiteswanTV Footer