Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പുതിയ ഇന്ത്യയ്‌ക്ക് ഒന്നിനെയും ഭയമില്ല’; പിറന്നാൾ ദിനത്തിൽ നരേന്ദ്രമോദി

ഭോപ്പാൽ: ആണവ ഭീഷണികളെ പുതിയ ഇന്ത്യ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിലെ ധറിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു.കൂടാതെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെയും ഇന്ത്യൻ സൈനികരുടെ ധീരതയെയും മോദി പ്രശംസിച്ചു. ‘ഇത് പുതിയ ഇന്ത്യയാണ്. ഒന്നിനെയും അത് ഭയപ്പെടുന്നില്ല. പുതിയ ഇന്ത്യ ആണവഭീഷണികളെ ഭയപ്പെടുന്നില്ല. വേണമെങ്കിൽ ശത്രുക്കളെ അവരുടെ വീട്ടിൽ കയറി ഇല്ലാതാക്കാൻ ഇന്ത്യയ്‌ക്ക് കഴിയും’- മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ഭാവിയിലെ യുദ്ധത്തിൽ […]
Read more

വൈകുന്നേരങ്ങളിൽ ഇടിയും മഴയും; കാലവർഷം പിന്നോട്ട്

പടിഞ്ഞാറൻ പസഫിക്കിൽ വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടുകയും ഇത് അടുത്ത ആഴ്ച ആദ്യത്തോടെ തെക്കൻ ചൈന കടലിൽ എത്തുകയും ചെയ്യും. തുടർന്ന് ആഴ്ച അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാണുന്നു. ഈ സമയം മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. അടുത്ത 2,3 ദിവസം സംസ്ഥാനത്ത് മഴയിൽ വർധനവ് പ്രതീക്ഷിക്കുന്നു, കൂടുതലും ഉച്ചയ്ക്ക് ശേഷമാണം. വൈകുന്നേരം മുതൽ രാവിലെ വരെയുള്ള സമയങ്ങളിൽ ഇടി മിന്നലിനും സാധ്യതയുണ്ട്. വ്യാപകമായ തുടർച്ചയായ മഴ […]
Read more

‘ഓരോ ശിശുരോദനത്തിനും കേള്‍പ്പു നാം ഒരുകോടി ഈശ്വരവിലാപം’; നിയമസഭയിൽ രാഹുലിന് വിമർശനം

തിരുവനന്തപുരം∙ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളില്‍ ഉയരുന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം പരോക്ഷമായി ഉയര്‍ത്തി നിയമസഭയില്‍ പ്രതിരോധിച്ച് ഭരണപക്ഷം. ഒരു കുഞ്ഞിനെയും കൊല്ലുന്നതല്ല സര്‍ക്കാര്‍ നയമെന്ന രാഹുലുമായി ബന്ധപ്പെട്ട ഗര്‍ഭഛിദ്രവിവാദം പരാമര്‍ശിച്ച് ഭരണപക്ഷ എംഎല്‍എമാര്‍ വിമർശിച്ചു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുള്ള മരണനിരക്ക് കേരളത്തില്‍ കുറവാണെന്നും ടി.ഐ.മധുസൂതനന്‍ എംഎല്‍എ പറഞ്ഞു. ആരോഗ്യമന്ത്രിയെ വ്യക്തിപരമായി വേട്ടയാടാന്‍ ശ്രമിക്കുകയാണ്. കുഞ്ഞുങ്ങളെ കൊല്ലാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്ന നയമാണ് ഇടതു സര്‍ക്കാരിന്റേതെന്നും മധുസൂതനന്‍ പറഞ്ഞു. ‘ഓരോ ശിശുരോദനത്തിനും കേള്‍പ്പു നാം ഒരുകോടി […]
Read more

‘കരുവന്നൂരിലെ നിക്ഷേപകരുടെ കാശ് മര്യാദയ്ക്ക് തിരിച്ചുകൊടുക്കെടോ ; തുറന്നടിച്ച് സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം മര്യാദയ്ക്ക് തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കരുവന്നൂരിൽ ഇഡി സ്വത്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. അത് നിക്ഷേപർക്ക് മടക്കി നൽകാൻ തയ്യാറാണ്. ആ പണം സ്വീകരിക്കേണ്ടെന്ന നിലപാടാണ് സഹകരണ വകുപ്പിനെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച കലുങ്ക് സൗഹൃദ സദസിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘നിങ്ങളുടെ പണം തിരിച്ചുകിട്ടണം. ആ പണം സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനമാണ് സംസ്ഥാന സഹകരണ വകുപ്പ് എടുത്തിരിക്കുന്നത് എന്നാണ് എനിക്ക് ലഭിച്ച അറിവ്. കാരണം, ആ […]
Read more

മലപ്പുറത്ത് വൻ ആയുധവേട്ട, വീട്ടിൽനിന്ന് കണ്ടെത്തിയത് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും

മലപ്പുറം: എടവണ്ണയിലെ വീട്ടിൽ നടന്ന പൊലീസ് പരിശോധനയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തിയിട്ടുണ്ട്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിൻ്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിൻ്റെ […]
Read more

നടക്കുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങി; വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കൊല്ലം: നടക്കുന്നതിനിടെ ഓടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിനിക്ക് പരിക്ക്. കൊട്ടാരക്കര സ്വദേശിനി ദുദ്ര ഷിബുവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കര പുലമണിലാണ് അപകടം നടന്നത്. റോഡിന് കുറുകെ കടന്നുപോകുന്ന ഓടയിലാണ് കാൽ കുടുങ്ങിയത്. ഓടയ്ക്ക് മുകളിൽ ഇരുമ്പ് കമ്പി സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കമ്പി ഇളകിക്കിടന്ന ഭാഗത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കുട്ടിയുടെ കാൽ കുടുങ്ങിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. കമ്പി മാറികിടന്നിട്ട് കുറെ ദിവസങ്ങൾ ആയെന്നും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പറയുന്നു. […]
Read more

മോദിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കം ചെയ്യണം’; പട്ന ഹൈക്കോടതി

പട്‌ന : സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെന്നിന്റെയും എഐ ദൃശ്യങ്ങള്‍ ഉടൻ നീക്കം ചെയ്യണമെന്നു പട്ന ഹൈക്കോടതിയുടെ നിർദേശം. കോണ്‍ഗ്രസ് പാർട്ടിയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ബജന്ത്രിയുടേതാണ് നടപടി. എക്സ് ഉൾപ്പെടെ എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 36 സെക്കന്റ് ദൈർഘ്യമുള്ള എഐ വിഡിയോ ആണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് സെപ്റ്റംബർ […]
Read more

പിണറായിയുടെ പൊലീസ് അതിക്രമ ആരോപണം ; മറുപടി നൽകാനൊരുങ്ങി എ.കെ. ആന്റണി

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ തയ്യാറെടുത്ത് മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി എ.കെ.ആന്റണി. യുഡിഎഫ് ഭരണകാലത്തെ പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്ന് വൈകിട്ട് 5ന് എ.കെ.ആന്റണി വാര്‍ത്താസമ്മേളനം വിളിച്ചു. ദീര്‍ഘകാലത്തിനു ശേഷമാണ് ആന്റണി ഇത്തരത്തില്‍ രാഷ്ട്രീയവിഷയത്തില്‍ പ്രതികരിക്കാനായി വാര്‍ത്താസമ്മേളനം വിളിക്കുന്നത്. പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിലുള്ള ചര്‍ച്ചയില്‍ ചൊവ്വാഴ്ച സഭയില്‍ മുഖ്യമന്ത്രി ചരിത്രം പറഞ്ഞാണ് ആരോപണങ്ങളെ പ്രതിരോധിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ പൊലീസ് […]
Read more

കനത്ത ബോംബ് ആക്രമണം ; നിയന്ത്രണം ഏറ്റെടുത്ത് ഇസ്രയേൽ സൈന്യം

ടെൽ അവീവ്∙ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയിലേക്ക് പ്രവേശിച്ച് ഇസ്രയേൽ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ അറിയിച്ചു. ‘ഗാസ കത്തുന്നു’ എന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ ദിവസം എക്‌സിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണു ശക്തമായ കരയുദ്ധം മേഖലയിൽ ആരംഭിച്ചിരിക്കുന്നത്. ഹമാസിനെ പരാജയപ്പെടുത്തി ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും ഇതിനായി ഐഡിഎഫ് സൈനികർ ധീരമായി പോരാടുകയാണെന്നും ഇസ്രയേൽ കാറ്റ്‌സ് കഴിഞ്ഞ […]
Read more

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങവേ നിയന്ത്രണം വിട്ട കാർ ഇടിച്ചു ; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

കോഴിക്കോട്. നിയന്ത്രണം വിട്ട കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയിൽ വെള്ളിയാഴ്ച അർധരാത്രി 12.50 നായിരുന്നു അപകടം. ഓഫിസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer