Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കോട്ടയത്ത് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ്

കോട്ടയം: ഭാര്യയെയും ഭാര്യമാതാവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. കോട്ടയം മുണ്ടക്കയം പുഞ്ചവയൽ ചേരുതോട്ടിൽ ബീന (65), മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭർത്താവ് പ്രദീപാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ 11.50നായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ് ഇന്ന് സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടിൽ എത്തി ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രദീപ് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെയും ബീനയെയും […]
Read more

ഇന്റർനെറ്റ് കേബിളുകൾ മുറിച്ചു ഹൂതികൾ: പാകിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങൾ നേരിടുന്നത് വലിയ പ്രതിസന്ധി

സന: യമനിലെ ഹൂതികൾ ചെങ്കടലിൽ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിടുന്നുണ്ടെന്ന വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. മുൻകാലങ്ങളിലേതു പോലെ ലൈനുകൾ ആക്രമിച്ചിട്ടില്ലെന്നാണ് ഹൂതികൾ പറയുന്നത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടുമുള്ള അണ്ടർസീ ഇന്റർനെറ്റ് കേബിൾ മുറിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർ‌ട്ടു ചെയ്യുന്നത്. ഗാസ മുനമ്പിലെ ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമിക്കുന്ന ഹൂ‌തികൾ […]
Read more

പീച്ചി പൊലീസ് മർദ്ദനം; എസ്ഐ രതീഷ് കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടും നടപടി വൈകുന്നു

തൃശൂർ: ഹോട്ടലുടമയെയും മകനെയും മർദ്ദിച്ച സംഭവത്തിൽ എസ്ഐ പി വി രതീഷ് കു​റ്റക്കാരനെന്ന് തെളിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം. തൃശൂർ അഡീഷണൽ എസ്പിയായിരുന്ന ശശിധരൻ കഴിഞ്ഞ വർഷം തന്നെ രതീഷിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരമേഖല ഐജി കെ സേതുരാമന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരു നടപടിയും എടുത്തിരുന്നില്ല. രതീഷിന് പ്രമോഷൻ നൽകി ക്രമസമാധാന ചുമതലയിൽ ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ തന്നെ ഹോട്ടലുടമ കെ പി ഔസേപ്പ് സി​റ്റി പൊലീസ് കമ്മീഷണർക്ക് പരാതി […]
Read more

ട്രംപ് – ഷി ചിൻപിങ് കൂടിക്കാഴ്‌ച്ച നടക്കുമോ? : അടുത്ത മാസം ദക്ഷിണകൊറിയയിൽ ഇരുനേതാക്കളും കണ്ടുമുട്ടിയേക്കും

വാഷിങ്ടൻ : വ്യാപാര തർക്കം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു . അടുത്ത മാസം ദക്ഷിണകൊറിയയിൽ വച്ച് നടക്കാനിരിക്കുന്ന അപെക്ക് (ഏഷ്യ പസഫിക് സാമ്പത്തിക ഇക്കണോമിക് കോ-ഓപ്പറേഷൻ) യോഗത്തിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുകയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയും ദക്ഷിണകൊറിയയിൽ വച്ച് നടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ട്രംപ് – ഷി ചർച്ചകളെ കുറിച്ച് വൈറ്റ്ഹൗസ് അധികൃതർ ഇതുവരെ വിവരങ്ങൾ […]
Read more

ബസ് യാത്രക്കിടയിൽ മാല മോഷണം, മോഷ്ടിച്ചത് 5 പവൻറെ മാല: പഞ്ചായത്ത് പ്രസിഡന്റ്‌ പിടിയിൽ

ചെന്നൈ : ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പൊലീസ് അറസ്‌റ്റ് ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണു പിടിയിലായത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു പോകവേ നേർക്കുണ്ടം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. കോയമ്പേട് ബസ് […]
Read more

ആറ് വയസുകാരിയെ കൊന്നു കിണറ്റിൽ തള്ളി: വീട്ടമ്മയും 17 കാരനായ കാമുകനും അറസ്റ്റിൽ

ഹാഥ്റസ് : അവിഹിത ബന്ധം കണ്ടുപിടിച്ച ആറ് വയസുകാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കൊന്നു കിണറ്റിൽ തള്ളി. ഹാഥ്റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30 കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട കുട്ടി അത് തന്റെ അച്‌ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു കൊലപാതകം. ബുധനാഴ്‌ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടിൽ ഒരു ചടങ്ങു നടക്കുന്നതിനിടെയാണ് ഉർവിയെ കാണാതായത്. തുടർന്നു […]
Read more

പൂക്കളത്തെ ചൊല്ലി വാക്ക്പോര് : സൈനികനുൾപ്പടെ 27 പേർക്കെതിരെ കേസ്

കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിന് മുന്നിൽ തിരുവോണ നാളിൽ യുവാക്കൾ ഒരുക്കിയ പൂക്കളത്തെ ചൊല്ലിയുള്ള തർക്കത്തിൽ സൈനികനുൾപ്പടെ 27 പേർക്കെതിരെ ശാസ്‌താംകോട്ട പോലീസ് കേസെടുത്തു. പ്രദേശവാസികളായ യുവാക്കൾ എല്ലാ വാര്ദശവും ക്ഷേത്ര വാതുക്കൽ പൂക്കളം ഒരുക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ പൂക്കൾ കൊണ്ട് കാവിക്കൊടി വരച്ച ശേഷം ഓപ്പറേഷൻ സിന്ദൂർ എന്ന് എഴുതിയിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ പരാതിയിൽ സ്ഥലത്തെത്തിയ പൊലീസ്, ചിഹ്നങ്ങളും എഴുത്തും നീക്കണമെന്ന് നിർദേശിച്ചു. എന്നാൽ ഇതു രാഷ്ട്രീയ ചിഹ്നങ്ങൾ അല്ലെന്ന് അറിയിച്ച് യുവാക്കൾ പൊലീസ് […]
Read more

മകൾക്ക് നേരെ ആസിഡ് ആക്രമണം: പിതാവ് അറസ്റ്റിൽ

കാസർകോട്: ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യം തീ‌ർക്കാൻ മകളുടെ നേരെ ആസിഡാക്രമണം നടത്തിയ പിതാവ് അറസ്റ്റിലായി. കർണാടക കരിക്കെ ആനപ്പാറ സ്വദേശി കെസി മനോജാണ് പിടിയിലായത്. പാറക്കടവിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ സഹോദരന്റെ പത്തുവയസുള്ള മകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട മനോജിനുവേണ്ടി പൊലീസ് വ്യാപക തെരച്ചിൽ നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളായതിനാൽ ഭാര്യയും മകളും ഇയാളിൽ നിന്ന് കുറച്ചുകാലമായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ […]
Read more

“വിവേകം താനേ വരില്ല, യത്നിക്കണം ധാരാളം വായിക്കണം”​ : ഇന്ന് ശ്രീനാരായണ ഗുരു ജയന്തി, നാടെങ്ങും ആഘോഷം

തിരുവനന്തപുരം; ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. ലോകമെമ്പാടും ഗുരു ജയന്തി ആഘോഷങ്ങളും റാലികളും നടക്കുകയാണ്. അപരിഷ്കൃതമായ ജാതി വിവേചനങ്ങളും ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും നടമാടിയിരുന്ന കേരളത്തിൽ ജ്ഞാനവും കരുണയും ആത്മീയതയും തത്വചിന്തയും ഭക്തിയും സാഹിത്യവും സ്നേഹവും നർമ്മവും ചേർന്ന ഔഷധം കൊണ്ട് സാമൂഹ്യപരിഷ്കരണത്തിന് വെളിച്ചം പകർന്ന മഹാമനീഷിയാണ് ശ്രീനാരായണ ഗുരുദേവൻ. സംഘർഷരഹിതമായ സാമൂഹ്യ വിപ്ളവത്തിനാണ് ഗുരു വഴി​യൊരുക്കി​യത്. ഗുരുദേവൻ തെളിച്ച വഴിയിലൂടെയാണ് നവോത്ഥാന കേരളം രൂപംകൊണ്ടത്. ഒട്ടേറെ മഹത്തുക്കളായ ശിഷ്യരെയും ഗുരു വാർത്തെടുത്തു. കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് പിന്നിൽ […]
Read more

ചില്ലറക്കാരനല്ല ഈ നാടൻ പഴം: തൊലി വിറ്റാൽ പോലും കാശ് കിട്ടും

തിരുവനന്തപുരം: വാഴപ്പഴത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന വിനാഗിരി, നൂഡില്‍സ്, സോസ്, ചട്നി, വൈന്‍, കൊഴുപ്പ് കുറഞ്ഞ ചിപ്സ് തുടങ്ങിയ ഉത്പന്നങ്ങള്‍ കുടുംബശ്രീ വിപണിയിലേക്ക് എത്തിക്കുന്നത് നമുക്കറിയാം. ട്രിച്ചിയിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാനയുടെ (എന്‍.ആര്‍.സി.ബി) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. വിളവെടുപ്പ്, പാകപ്പെടുത്തല്‍, പായ്ക്കിംഗ്, സ്റ്റോറേജ് തുടങ്ങിയ ഘട്ടങ്ങളില്‍ എന്‍.ആര്‍.സി.ബിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ കയറ്റുമതി എളുപ്പമാകും. ആഭ്യന്തര, വിദേശ വിപണികളില്‍ വാഴയില ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഓരോ ജില്ലയിലെയും പ്രോജക്ട് മാനേജര്‍മാര്‍ക്കും ബ്‌ളോക് കോ- ഓഡിനേറ്റര്‍മാര്‍ക്കും കുടുംബശ്രീ സംരംഭകര്‍ക്കും […]
Read more

Recent News

Advertisement
WhiteswanTV Footer