Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

സൈക്കിളിൽ കാറിടിച്ചു പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു; സഹോദരി ചികിത്സയിൽ

ആലപ്പുഴ: സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരൻ മരിച്ചു. നീർക്കുന്നം വെളിംപറമ്പിൽ അബ്ദുൾ കലാമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. ദേശീയ പാതയിൽ പുന്നപ്ര ചന്തയ്ക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്. സഹൽ സൈക്കിൾ ചവിട്ടിവരികയായിരുന്നു. ഇതിനിടയിൽ കാറിടിയ്ക്കുകയായിരുന്നു. അപകടത്തിൽ പുന്നപ്ര എം എസ് മൻസിലിൽ സിയാദിന്റെ മകൾ ഐഷയ്ക്കും പരിക്കേറ്റു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.
Read more

മലപ്പുറത്ത് ലഹരികടത്താൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി; മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലഹരി കടത്തിനായി ഉപയോഗിച്ച സംഘത്തിലെ മൂന്ന് പേരെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനായി കുട്ടികളെ ഉപയോഗിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഘത്തിലെ മുഖ്യപ്രതി ഷാനിദിനുവേണ്ടി അന്വേഷണം തുടരുകയാണ്.വാഴേങ്കട ബിടാത്തി ചോറമ്പറ്റ മുഹമ്മദ് റാഷിദ്, ചെർപ്പുളശേരി കാളിയത്ത്പടി വിഷ്ണു, കാറൽമണ്ണ പുതുപഴനി അശ്വിൻ എന്നിവരാണ്. ഇവർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ 13 മുതൽ 23 വരെ വിവിധ ദിവസങ്ങളിൽ […]
Read more

പണം കിട്ടാനുള്ള കാലതാമസം ഒഴിവാകും; ആർബിഐ യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ

കൊച്ചി: ചെക്കുകള്‍ അതാത് ദിവസം ക്‌ളിയറിംഗ് നടത്തുന്ന പുതിയ സംവിധാനം വാണിജ്യ ബാങ്കുകളില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുന്നു. റിസര്‍വ് ബാങ്കിന്റെ (RBI) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്, ചെക്കുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പാസാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.ഇന്ന് മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന ചെക്കുകള്‍ സ്‌കാന്‍ ചെയ്ത്, മാഗ്നെറ്റിക് ഇങ്ക് ക്യാരക്ടര്‍ റെക്കഗ്നിഷന്‍ (MICR) ഡാറ്റയോടൊപ്പം ക്‌ളിയറിംഗ് ഹൗസുകളിലേക്ക് അയയ്ക്കും. തുടര്‍ന്ന്, പണം നല്‍കേണ്ട ബാങ്കിലേക്ക് ഈ രേഖകള്‍ എത്തുകയും ബാങ്കിന്റെ അനുമതി ലഭിച്ചാല്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യപ്പെടും. ചെക്ക് […]
Read more

ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവം; കാരണം കുടുംബ വഴക്കെന്ന് പൊലീസ്

കോട്ടയം: കണക്കാരിയിൽ ഭാര്യ ജെസ്സി സാമിനെ ഭർത്താവ് സാം കെ. ജോർജ് മുൻകൂട്ടി പ്ലാൻ ചെയ്ത് കൊന്നതായും, മൃതദേഹം കരിമണ്ണൂരിലെ കൊക്കയിൽ പത്തു ദിവസം മുമ്പ് ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 26-നാണ് കൊലപാതകം നടന്നത്. വൈകിട്ട് ജെസ്സി താമസിച്ചിരുന്ന കണക്കാരിയിലെ വീട്ടിൽ സാം കെ. ജോർജ് എത്തുകയും, ജെസിയുമായുള്ള വാക്കുതർക്കത്തിനുശേഷം കുരുമുളക് സ്പ്രേ ഉപയോഗിച്ച് കഴുത്തു ഞെരിക്കുകയും, ശ്വാസം മുട്ടിക്കുകയും ചെയ്തു. പുലർച്ചെ ആണ് മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ചതെന്ന് അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ വിദേശത്ത് […]
Read more

പേ വിഷബാധയേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തുടർന്ന് വാക്സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയുമായിരുന്നു.
Read more

പൊടിപൊടിച്ച് തിരുവോണം ബമ്പർ വില്പന; ടിക്കറ്റ് കിട്ടാനില്ലന്ന് വ്യാപാരികൾ

തിരുവനന്തപുരം: കനത്ത മഴ കാരണം സെപ്റ്റംബർ 27 ന് നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് നീട്ടിയതോടെ ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ വൻകിട വർധനവാണ് ഉണ്ടായത്. നറുക്കെടുപ്പ് ഒരു ആഴ്ച നീണ്ടതോടെ ബമ്പർ ടിക്കറ്റുകൾ എല്ലാം വിൽപനയിൽ തീർന്നതായി വ്യാപാരികൾ അറിയിച്ചു. തിരുവോണം ബമ്പറിന് ടിക്കറ്റ് കിട്ടാനായില്ലെന്നുള്ള സ്ഥിതി വ്യാപകമായി നിലനിൽക്കുകയാണ്. തലസ്ഥാന ജില്ലയിൽ ഒരു ടിക്കറ്റും ലഭിക്കാത്ത അവസ്ഥയാണ് കാണപ്പെടുന്നത്. മറ്റ് ജില്ലകളിലും ടിക്കറ്റ് ലഭ്യത കുറവാണ്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. അതിൽ […]
Read more

സ്‍കൂബ ഡൈവിംഗിനിടെ അപകടം; യുവാവിന്‍റെ ജീവന് രക്ഷയായത് വാച്ച്

മുംബൈ: പുതുച്ചേരിക്ക് സമീപം സ്‌കൂബ ഡൈവിംഗ് നടത്തുന്നതിനിടെയാണ് മുംബൈയിൽ നിന്നുള്ള 26 കാരനായ ടെക്ക് ഉദ്യോഗസ്ഥൻ ക്ഷിതിജ് ജോദ്പെ ഒരു അപകടത്തിൽപെട്ടത്. കടലിൽ ഏകദേശം 36 മീറ്റർ താഴ്‌ചയിൽ മുങ്ങിക്കൊണ്ടിരിക്കുമ്പോൾ, അദ്ദേഹത്തിന്‍റെ വെയ്റ്റ് ബെൽറ്റ് അനിയന്ത്രിതമായി തുറന്നുപോയി. ഇതിനെ തുടർന്ന് ക്ഷിതിജിന് താഴേക്ക് ഇറങ്ങാനാകാതെ ഒടുവിൽ അതിവേഗം മുകളിലേക്ക് ഉയരാൻ തുടങ്ങിയപ്പോള്‍ സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു. ഈ അപകടകരമായ സാഹചര്യത്തിൽ, കൈത്തണ്ടിൽ കെട്ടിയിരുന്ന ആപ്പിൾ വാച്ച് അൾട്രാ അടിയന്തരാവസ്ഥ തിരിച്ചറിയുകയും അതിനായി സൈറൺ മുഴക്കുകയും ചെയ്തു. ആ […]
Read more

ഇന്ത്യയുടെ വിദേശനയത്തിൽ തന്ത്രപരമായ മാറ്റം

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശകാര്യ രംഗത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി നടന്നുവരുന്ന സംഭവവികാസങ്ങൾ വലിയ രാഷ്ട്രീയവും തന്ത്രപരവും ആയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തോടുള്ള ഇന്ത്യയുടെ സമീപനത്തിലും, റഷ്യയുമായി സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ തുടർന്നുള്ള ഉറച്ച നിലപാടിലും മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന സൂചനകൾ ഉയർന്നുവരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ “ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ അധികാരം തിരിച്ചുപിടിച്ചിരിക്കുമ്പോൾ ഇന്ത്യക്ക് വിദേശനയത്തിൽ വഴിമാറേണ്ടി വരുമോ? അഫ്ഗാൻ, റഷ്യ പോലുള്ള ശക്തികളെ കൂട്ടുപിടിക്കാനുള്ള നീക്കത്തിലാണോ ഇന്ത്യ?” എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്. 2021 ഓഗസ്റ്റിൽ […]
Read more

റേഷന്‍ വ്യാപാരികള്‍ക്ക് നഷ്ടം; മണെണ്ണയുടെ കാര്യത്തിൽ ആശങ്ക

ആലപ്പുഴ: സംസ്ഥാനത്ത് റേഷൻ കടകൾക്ക് മണ്ണെണ്ണ വിതരണത്തിന്റെ അവസാനഘട്ടം ഈ മാസം ആരംഭിക്കാനിരിക്കെ, ഹൈക്കോടതി നിർദ്ദേശിച്ച വാതിൽപ്പടി സേവനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന പരാതിയുമായി വ്യാപാരികളും ഉപഭോക്താക്കളും രംഗത്ത്. വാതിൽപ്പടി സംവിധാനത്തിലൂടെ റേഷൻ വിതരണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടും, മണ്ണെണ്ണ വിതരണത്തിൽ ഇതുവരെ നടപടി സ്വീകരിക്കാത്തത് ആശങ്കയ്ക്കിടയാകുന്നു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ മണ്ണെണ്ണയാണ് ഇപ്പോൾ വിതരണം ചെയ്യേണ്ടത്. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി മണ്ണെണ്ണ വിതരണം പുനരാരംഭിച്ചെങ്കിലും, സർക്കാരിന്റെ നടത്തിപ്പിൽ വീഴ്ചയുണ്ടെന്ന് റേഷൻ വ്യാപാരികളുടെ പ്രതികരണം. ജില്ലയിലെ പല […]
Read more

വിദ്യാഭ്യാസ മന്ത്രിയുടേത് ഭീഷണിയുടെ സ്വരം: ഓർത്തഡോക്‌‌സ് സഭ

കോട്ടയം: എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനങ്ങളിൽ സർക്കാരിന്റെ നിലപാട് വിമർശിച്ച് ഓർത്തഡോക്‌സ് സഭ ശക്തമായി രംഗത്തെത്തി. ഭിന്നശേഷി സംവരണത്തിൽ മാനദണ്ഡം പാലിക്കാതെ സർക്കാർ സ്കൂളുകൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി കോട്ടയം ഭദ്രാസനാധിപൻ മൊറൻ യൂഹാനോൻ മാർ ദീയസ്കോറോസ് പ്രതികരിച്ചു. “സർക്കാർ പറഞ്ഞ സീറ്റുകൾ ഭിന്നശേഷിക്കാർക്ക് വേണ്ടി ഒഴിച്ചിട്ടിട്ടുണ്ട്. നിയമപ്രകാരമുള്ള നിർദേശങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്,” അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളിലേക്കുള്ള നിയമനങ്ങൾക്കായി പരസ്യം നൽകിയിട്ടുണ്ടെങ്കിലും അനുയോജ്യരായ ഭിന്നശേഷിക്കാർ ലഭ്യമല്ലാത്തത് വലിയ പ്രശ്നമാണ് എന്നും ഭദ്രാസനാധിപൻ ചൂണ്ടിക്കാട്ടി. […]
Read more
Advertisement
WhiteswanTV Footer