Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കാട്ടൂര്‍ കടവ് ലക്ഷ്മി വധകേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂര്‍ കടവ് ലക്ഷ്മി വധക്കേസില്‍ നാല് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായ എന്‍. വിനോദ്കുമാറാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഒക്ടോബര്‍ 7-ന് പ്രഖ്യാപിക്കും. 2023 മാര്‍ച്ച് 14-നാണ് സംഭവമുണ്ടായത്. കാട്ടൂര്‍ വില്ലേജ്, കാട്ടൂര്‍ കടവ് ദേശത്ത് നന്തിലത്തു പറമ്പില്‍ ചന്ദ്രശേഖരന്റെ മകനായ ദര്‍ശന്‍കുമാര്‍, കരാഞ്ചിറ സ്വദേശിയായ നിഖില്‍ ദാസ്, ഒളരി സ്വദേശിയായ ശരത്ത്, പാറക്കോവില്‍ സ്വദേശിയായ രാകേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം […]
Read more

ലോഡ്ജ് മുറിയിൽ സ്ത്രീ ഉൾപ്പടെ മൂന്നു പേരെ ലഹരിയുമായി പിടികൂടി

മണ്ണാർക്കാട്: ലോഡ്ജ് മുറിയിൽ നിന്നും എം.ഡി.എം.എ, കഞ്ചാവ്, ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, ലൈംഗിക ഉത്തേജക മരുന്ന് തുടങ്ങിയവയുമായി യുവതിയുൾപ്പെടെ മൂന്ന് പേർ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്നാണ് മണ്ണാർക്കാട് പൊലീസ് സംഘം ഇവരെ പിടികൂടിയത്. മണ്ണാർക്കാട് എസ്‌ഐ രാമദാസും സംഘവും ഇന്നലെ രാവിലെ 10.25ഓടെ ആശുപത്രിപ്പടിയിലെ ഒരു ലോഡ്ജിൽ റെയ്ഡ് നടത്തുകയായിരുന്നു. മുറിയിലുണ്ടായിരുന്ന മറ്റുള്ളവർ: മണ്ണാർക്കാട് തെങ്കര മണലടി സ്വദേശിയായ അപ്പക്കാടൻ മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ. മൂവരും ലഹരി ഉപയോഗത്തിലും വിൽപനയിലും ഉൾപ്പെട്ടവരാണ് […]
Read more

വിജയ് കരൂരിലേക്ക്; ഒപ്പം പാർട്ടി പ്രവർത്തനങ്ങൾക്ക് 20 അം​ഗ സംഘവും

ചെന്നൈ: കരൂരിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ് ഉടൻ സ്ഥലം സന്ദർശിക്കാൻ തയ്യാറെടുക്കുകയാണ്. ദുരന്തത്തെ തുടർന്ന് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 20 അംഗ പ്രത്യേക സംഘത്തെ വിജയ് നിയോഗിച്ചിട്ടുണ്ട്. ദുരന്തം നേരിട്ടവർക്കുള്ള സഹായ പ്രവർത്തനങ്ങളും ഈ സംഘം മേൽനോട്ടം വഹിക്കും. ബുസി ആനന്ദ് ഉൾപ്പെടെ മുൻനിര നേതാക്കൾ ഒളിവിലായ സാഹചര്യത്തിലാണ് പുതിയ സംഘത്തെ സജീവമാക്കിയത്. കരൂരിൽ മുന്നൊരുക്കങ്ങൾ നടത്താൻ പാര്‍ട്ടി നേതാക്കൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു. അതേസമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം […]
Read more

ചികിത്സാ പിഴവ്; എട്ട് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതായി പരാതി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയതായി പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പ്രസീത പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. […]
Read more

സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ക്രൈം ത്രില്ലര്‍ ‘ഡോസ്’ ചിത്രീകരണം പൂർത്തിയായി

കൊച്ചി: നവാഗതനായ അഭിലാഷ് ആർ നായർ രചനയും സംവിധാനവും നടത്തി, സിജു വിൽസനെ നായകനാക്കി ഒരുക്കുന്ന പുതിയ മലയാളചിത്രമാണ് ‘ഡോസ്’. മെഡിക്കൽ ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമയുടെ പ്രധാന ചിത്രീകരണം റാന്നിയിലും വടശ്ശേരിക്കരയിലുമാണ് നടന്നത് . വടശ്ശേരിക്കരയിലെ ശ്രീ അയ്യപ്പ മെഡിക്കൽ കോളജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി ഉപയോഗിച്ചത്. ചിത്രത്തിന്റെ പശ്ചാത്തലമായി, ലോകം മുഴുവൻ ഉണ്ടായിട്ടുള്ള വിവിധ മെഡിക്കൽ ക്രൈം സംഭവങ്ങളാണ് സംവിധായകനും ടീവും തെരഞ്ഞെടുത്തിരിക്കുന്നത്. അതിലൂടെ ഒരുപാട് ഉത്കണ്ഠയും ത്രില്ലും നിറഞ്ഞ കഥാഗതിയിലൂടെ പ്രേക്ഷകരെ […]
Read more

അധ്യാപകന്റെ മുഖം കല്ലുകൊണ്ട് ഇ‌ടിച്ചു തകർത്തു

കണ്ണൂർ: വേദപാഠ ക്ലാസിൽ വിദ്യാർഥിയെ ശകാരിച്ചെന്ന് ആരോപിച്ച് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇ‌‌‌ടിച്ചു ഗുരുതരമായി പരുക്കേൽപിച്ചെന്ന് ആരോപണം. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈക്കാരനുമായ ബിജു തയ്യിലിനാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മർദനമേറ്റത്. ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണു മർദിച്ചതെന്നാണ് വിവരം. റേഷൻ കടയിൽ നിന്നു സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിന്റെ വാഹനം തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടിക്കുകയായിരുന്നെന്നാണ് പരാതി. ഇടിയേറ്റ് മൂക്കിലൂടെയും വായിലൂടെയും രക്തം ചീറ്റി വാഹനത്തിൽ […]
Read more

ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണറെ വെട്ടി ഭർത്താവ്; യുവാവിന് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: ഭാര്യയേയും മക്കളെയും തന്നിൽ നിന്നകറ്റിയ സമീപവാസിയായ യുവാവിനെ ആക്രമിച്ച് ഭർത്താവ്. കഴിഞ്ഞ ദിവസം രാത്രിയോടെ ​മുക്കംപാലമൂട്ടിൽ വച്ചായിരുന്നു നരുവാമൂട് സ്വദേശിയായ ശ്രീജിത്തിന് നേരെ ആക്രമണം. ശ്രീജിത്തിനൊപ്പം താമസിക്കുന്ന സ്ത്രീയുടെ ഭർത്താവായ സുനിലാണ് വെട്ടിയത്. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ സുനിൽ ഓട്ടോയിലെത്തി തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചെന്ന് […]
Read more

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; അടുത്ത അഞ്ചുദിവസം വ്യാപക മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വടക്ക് കിഴക്കൻ അറബിക്കടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്രായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ […]
Read more

സിബിഐ അന്വേഷണമില്ല, ടിവികെയുടെ ഹർജി മദ്രാസ് ഹൈകോടതി തള്ളി

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടന്ന പൊതുയോഗത്തിൽ ഉണ്ടായ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സംഭവത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്, അതിനാൽ സിബിഐയുടെ ഇടപെടൽ ഇപ്പോൾ ആവശ്യമായതായി കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ കാനം പത്തനാപുരം ശിവഗിരിയിൽ നിന്നാണ് ഹർജി നൽകിയിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഇതിനകം ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതും, അന്വേഷണ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. പൊതുയോഗങ്ങൾ സംഘടിപ്പിക്കുമ്പോൾ കൃത്യമായ നടപടിക്രമങ്ങൾ (SOP) നിർണ്ണയിച്ച […]
Read more

തീവ്രവാദ ബന്ധമാരോപിച്ച് വെർച്വൽ അറസ്റ്റ്; 60 ലക്ഷം തട്ടിയ മലയാളികൾ അറസ്റ്റിൽ

മലപ്പുറം: രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയെ വെർച്വൽ അറസ്റ്റ് നടത്തുന്നതിലൂടെ 60 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ മൂന്നുപേർ പൊലീസ് പിടിയിലായി. കേസിലെ മുഖ്യപ്രതികളായ മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് ചൂണ്ടിക്കലായിൽ സ്വദേശി ആലഞ്ചേരി വീട്ടിൽ സുനീജ്, തൃശൂർ പൂത്തോൾ മാടമ്പി ലൈൻ സ്വദേശി വാളേരിപറമ്പിൽ അശ്വിൻ രാജ്, പെരിന്തൽമണ്ണ കൊളത്തൂർ വറ്റല്ലൂർ സ്വദേശി പള്ളിപ്പറമ്പൻ മുഹമ്മദ് ഷെഫീഖ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതികൾ തീവ്രവാദ ബന്ധം ആരോപിച്ച് ഭീഷണിപ്പെടുത്തിയതിലൂടെ ബിക്കാനീർ സ്വദേശിയുടെ പക്കൽനിന്ന് ₹60,08,794 തട്ടിയെടുത്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. […]
Read more
Advertisement
WhiteswanTV Footer