Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ജിഎസ്‍ടി പരിഷ്കരണം ആശങ്കയിൽ; 10 ദിവസമായിട്ടും വില കുറയാതെ നിരവധി ഉല്‍പനങ്ങള്‍

കോഴിക്കോട്: കേന്ദ്ര സർക്കാർ വലിയ ആഘോഷത്തോടെ അവതരിപ്പിച്ച ജിഎസ്ടി (GST) പരിഷ്കരണം സാധാരണക്കാരന് പ്രതീക്ഷിച്ചതു പോലെ യാതൊരു ആശ്വാസവും നൽകാതെ മന്ദഗതിയിൽ നില്കുന്നു. നികുതി കുത്തനെ കുറച്ചെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടും ഇതിന്റെ നേട്ടം ഉപഭോക്താക്കളുടെ കൈയിലെത്തുന്നില്ലെന്നാണ് മാർക്കറ്റിലെ യഥാർത്ഥ അവസ്ഥ. നികുതി കുറവിന്‍റെ നേട്ടം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടത് നിർബന്ധമാകെണ്ട സാഹചര്യത്തിൽ പല വൻകിട ബ്രാൻഡുകളും സൂപ്പർമാർക്കറ്റുകളും ഈ സുതാര്യത പാലിക്കാത്തതായി കണ്ടെത്തുന്നു. ജിഎസ്ടി കുറച്ചതായി വില പട്ടികയിൽ കാണിച്ചാലും, അതിന്റെ ആകെ വിലയിൽ ഉപഭോക്താവിന് അനുഭവപ്പെടുന്ന ഇടിവ് […]
Read more

50.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്ത് എക്സൈസ്

ആലപ്പുഴ: ഡ്രൈ ഡേ പ്രമാണിച്ച് ജില്ലയിൽ എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 75 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL) പിടികൂടി.പുറക്കാട് നിന്നും 50.5 ലിറ്റർ മദ്യവുമായി ശിവജി എന്നയാളെ ആലപ്പുഴ എക്സൈസ് റേഞ്ച് പിടികൂടി. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഫാറൂക്ക് അഹമ്മദ്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് ഭയന്ന ശിവജി, വിൽപ്പനയ്ക്കായി വല സഞ്ചിയിൽ സൂക്ഷിച്ച മദ്യം കായലിലേക്ക് എറിയാൻ ശ്രമിച്ചെങ്കിലും അന്വേഷണത്തിൽ കായലിൽ നിന്നും കൂടുതൽ […]
Read more

വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് സ്‌പർശിച്ചതായി പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പാതിരാത്രി പൊട്ടിത്തെറിയുണ്ടാക്കിയ പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍. ഷാജി ആണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിന്‍റെ ആസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് പ്രതി. ജഴ്സി വാങ്ങാനായി കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയോട് ഇയാൾ ഗുരുതര പീഡനമായ പെരുമാറ്റമാണ് കാണിച്ചു എന്നാണ് പരാതി. സ്വന്തം സ്വകാര്യഭാഗം കുട്ടിയ്ക്ക് കാണിച്ചുകൊടുക്കുകയും, കുട്ടിയെയും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും, പിന്നീട് കുട്ടിയെ ശാരീരികമായി സ്പർശിക്കുകയുമായിരുന്നു.കുട്ടിയുടെ […]
Read more

കണ്ണൂർ കല്ല്യാട്ടെ കവർച്ചയിൽ പൂജാരി അറസ്റ്റിൽ

കണ്ണൂര്‍: കല്ല്യാടില്‍ നടന്ന മോഷണത്തിനും പിന്നാലെയുണ്ടായ ദർശിതയുടെ കൊലപാതകത്തിനുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ സിംഗപട്ടണത്തെ പൂജാരി മഞ്ജുനാഥ് അറസ്റ്റിലായി. ദർശിത കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും മഞ്ജുനാഥിന് കൈമാറിയെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 22നാണ് കല്യാടിലുള്ള ഭർത്താവിന്റെ വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടത്. ഇതിന് തൊട്ടടുത്ത ദിവസം കര്‍ണാടകയിലെ ഹുനസൂരിലുള്ള ഒരു ലോഡ്ജില്‍ ദർശിതയെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അതിനിടെ, വീട്ടിലെ “പ്രേത ശല്യം” നീക്കുന്നതിനായാണ് […]
Read more

അയർലൻഡിൽ കോട്ടയം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി

ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവാവിനെ വീടിനുളളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൗണ്ടി കാവനിലെ ബെയിലിബൊറോയില്‍ താമസിച്ചിരുന്ന വടക്കേ കരുമാങ്കല്‍ ജോണ്‍സണ്‍ ജോയിയാണ് (34) മരിച്ചത്. കോട്ടയം ചാന്നാനിക്കാട് പാച്ചിറ സ്വദേശിയാണ്. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന ജോണ്‍സണ്‍ ഉച്ചയായിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെ അതേ വീട്ടില്‍ താമസിച്ചിരുന്ന വ്യക്തി വാതില്‍ തുറന്നു നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.ഭാര്യ ആല്‍ബി ലൂക്കോസ് കൊച്ചുപറമ്പില്‍. രണ്ട് മക്കളുണ്ട്. ഭാര്യയും മക്കളും നാട്ടിലാണ്. സംസ്‌കാരം ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് […]
Read more

സ്വത്ത് തർക്കം; അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ

കോഴിക്കോട്: സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്നു ബിനീഷ് അമ്മയെ മർദ്ദിച്ചതെന്നാണ് വിവരം. സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പ്രതി അമ്മയെ മർദിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read more

സിപിഎം നേതാവ് ലോഡ്‌ജ് മുറിയിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: വിഴിഞ്ഞത് സിപിഎം നേതാവ് മരിച്ചനിലയിൽ. സിപിഎമ്മിന്റെ വിഴിഞ്ഞം മുൻ ലോക്കൽ സെക്രട്ടറി സ്റ്റാൻലിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.24-ാം തീയതി വീട്ടിൽ നിന്ന് ഇറങ്ങിയ സ്റ്റാൻലിയെ ചാലക്കുഴിയിലെ ലോഡ്‌ജിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. 25-ാം തീയതി മുതൽ ലോഡ്ജിൽ മുറിയെടുത്ത സ്റ്റാൻലിയെ പുറത്ത് കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം […]
Read more

കേരളത്തിലെ ബാറുകളിൽ 127.46 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇൻറലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെൻറ് വിഭാഗങ്ങൾ അറിയിച്ചു. “ഓപ്പറേഷൻ പ്രാൻസിംഗ് പോണി” എന്ന കോഡ്നാമത്തിൽ സെപ്റ്റംബർ 25-ന് വൈകിട്ട് 4.30 മുതൽ 26-ന് പുലർച്ചെ വരെ നടത്തിയ പരിശോധനയിൽ 45 ബാർ ഹോട്ടലുകളിലാണ് നടപടി സ്വീകരിച്ചത്. 127.46 കോടി രൂപയുടെ വിറ്റുവരവ് രേഖകളിൽ നിന്ന് മറച്ചു വച്ചത്, അതിലൂടെ 12 കോടി രൂപയുടെ നികുതി വെട്ടിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ […]
Read more

ശബരിമലയിൽ നിന്ന് കാണാതായ സ്വർണ പീഠം കണ്ടെത്തി

പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക ശില്പങ്ങളുടെ ഭാഗമായ സ്വർണ പീഠം കണ്ടെത്തിയതായി ദേവസ്വം വിജിലൻസ്. ദേവസ്വം ബോർഡിന് പരാതി നൽകിയ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മൂന്നു പവൻ സ്വർണത്തിൽ നിർമ്മിച്ച പീഠം കണ്ടെത്തിയത്. പീഠം സ്ട്രോംഗ് റൂമിലേക്ക് മാറ്റിയ ശേഷം ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അന്വേഷണത്തിൽ നൂതന മുന്നേറ്റം ഉണ്ടായത്. ദ്വാരപാലക ശില്പങ്ങൾക്ക് ശേഷം വേറൊരു പീഠം കൂടി നിർമിച്ച് നൽകിയതായിരുന്നുവെന്ന് പോറ്റി […]
Read more

എൻഎസ്എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ല: കെ സി വേണു ഗോപാൽ

ന്യൂഡൽഹി: കോൺഗ്രസിന് സമുദായ സംഘടനകളോടുള്ള ബഹുമാനം എന്നും നിലനില്ക്കുമെന്നും, എൻഎസ്എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ലെന്നും എംപി കെ. സി. വേണുഗോപാൽ പറഞ്ഞു. “സമുദായ സംഘടനകൾക്ക് അവരുടെ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ കോൺഗ്രസ് ബഹുമാനിക്കുന്നു. പരസ്യമായി പ്രതികരിക്കേണ്ട സാഹചര്യം ഇല്ല,” എന്നും വേണുഗോപാൽ വ്യക്തമാക്കി. സമുദായ സംഘടനകളെ ഉപയോഗിച്ച് ബിജെപി അനുകൂലത്തിലാക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ് ഛത്തീസ്ഗഢ് പോലെയുള്ള സംസ്ഥാനങ്ങളിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഒറ്റ പകുതിയിൽ ഒപ്പം നിൽക്കും, പിന്നെ അതേ സംഘടനകളെ വിമർശിക്കും – ഈ […]
Read more
Advertisement
WhiteswanTV Footer