കേരളത്തിൽ നിന്നുള്ള വിമാന സർവീസ് വെട്ടിക്കുറച്ച നടപടിക്കെതിരെ മുഖ്യമന്ത്രി
കേരളത്തിലെ എയർപോർട്ടുകളിൽ നിന്നുള്ള വിന്റർ സീസൺ വിമാന സർവീസുകൾ മംഗളൂരു, ലക്നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്ക് മാറ്റിയ കേന്ദ്രത്തിന്റെ നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ഇതുസംബന്ധിച്ച് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മെൽബൺ എയർപോർട്ട് പ്രോജക്ട് മാനേജർ ആഷിഖ് അഹമ്മദിന്റെ ‘കേരള എയർടെക് കോറിഡോർ’ ആശയത്തിന് നല്‍കിയ പ്രതികരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റിനോടനുബന്ധിച്ചായിരുന്നു സംഭവം. “പ്രവാസികൾക്ക് സഹായകമായ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള ചില പ്രധാന വിമാന […]
Read more

