Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാട്ടൂര്‍ കടവ് ലക്ഷ്മി വധകേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂര്‍ കടവ് ലക്ഷ്മി വധക്കേസില്‍ നാല് പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായ എന്‍. വിനോദ്കുമാറാണ് വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഒക്ടോബര്‍ 7-ന് പ്രഖ്യാപിക്കും.

2023 മാര്‍ച്ച് 14-നാണ് സംഭവമുണ്ടായത്. കാട്ടൂര്‍ വില്ലേജ്, കാട്ടൂര്‍ കടവ് ദേശത്ത് നന്തിലത്തു പറമ്പില്‍ ചന്ദ്രശേഖരന്റെ മകനായ ദര്‍ശന്‍കുമാര്‍, കരാഞ്ചിറ സ്വദേശിയായ നിഖില്‍ ദാസ്, ഒളരി സ്വദേശിയായ ശരത്ത്, പാറക്കോവില്‍ സ്വദേശിയായ രാകേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെല്ലാം അറുപത്തി മൂന്നു(IPC 63), അറുപത്തി നാലു, 120 ബി (ഗൂഡാലോചന), 302 (കൊലപാതകം), 307 (കൊലശ്രമം), 34 (സമാന ഉദ്ദേശ്യത്തോടെ ചെയ്ത കുറ്റകൃത്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.

ലക്ഷ്മിയുടെ ഭര്‍ത്താവായ ഹരീഷിനോടും ലക്ഷ്മിയോടുമുള്ള വ്യക്തിപരമായ വൈരാഗ്യമാണ് പ്രതികളെ കൊലയിലേക്ക് നയിച്ചത്. കേസിലെ ഒന്നാം പ്രതിയായ ദര്‍ശന്‍കുമാര്‍ തന്നെ, മറ്റു പ്രതികളായ നിഖില്‍ ദാസ്, ശരത്ത്, രാകേഷ് എന്നിവരുടെ സഹായം തേടി കൊലയ്ക്കായി ഗൂഡാലോചന നടത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടൂര്‍ മാര്‍ക്കറ്റില്‍ നിന്നുള്ള വാളുകളും കത്തികളും സ്‌ഫോടകവസ്തുക്കളുമടക്കം ഉള്‍പ്പെടുന്ന ആയുധങ്ങള്‍ പ്രതികള്‍ കൈവശം വച്ചു. 2023 മാര്‍ച്ച് 14-നുള്ള രാത്രി, ലക്ഷ്മിയും കുടുംബവും താമസിച്ചിരുന്ന വാടക വീടിനു പുറത്ത് ലക്ഷ്മി സംസാരിച്ച് കൊണ്ടിരുന്ന സമയത്താണ് ക്രൂരമായ ആക്രമണം നടന്നത്.

രണ്ടാം പ്രതി ലക്ഷ്മി നേരെ തോട്ടെറിയുകയും, മൂന്നാം പ്രതി ഹരീഷിന്റെ സഹോദരന്റെ മകന്‍ അഭിനന്ദിനെ വെട്ടുകയും, ഒന്നാം പ്രതിയായ ദര്‍ശന്‍കുമാര്‍ ലക്ഷ്മിയുടെ മുടിയില്‍ പിടിച്ച് കത്തി കൊണ്ട് കുത്തുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് മരണപ്പെട്ടു.

Tags :

Recent News

Advertisement
WhiteswanTV Footer