‘എല്ലാവരെയും തുല്യമായി പരിഗണിക്കില്ല, ലോട്ടറി സമ്പ്രദായം നിർത്തലാക്കും: ട്രംപ്
വാഷിംഗ്‌ടൺ: എച്ച്-1ബി തൊഴിൽ വീസ വിതരണം വിപുലമായി പരിഷ്കരിക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറാകുന്നു. നിലവിൽ പ്രാബല്യത്തിൽ ഉള്ള ലോട്ടറി സമ്പ്രദായം ഉപേക്ഷിച്ച്, അപേക്ഷകരുടെ യോഗ്യത, ശമ്പള നിരപ്പ്, വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനമാക്കിയ ‘വെയ്റ്റഡ് സെലക്ഷൻ’ രീതി കൊണ്ടുവരാനാണ് നീക്കം. ഡോണൾഡ് ട്രംപ് ഭരണകൂടമാണ് ഈ നിർദേശത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴത്തെ ലോട്ടറി സംവിധാനത്തിൽ എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നതായാണ് ഔദ്യോഗിക വിലയിരുത്തൽ. പുതിയ രീതിയിൽ, കൂടുതൽ യോഗ്യതയുള്ളവർക്കും ഉയർന്ന ശമ്പളമുള്ള സ്ഥാനാർത്ഥികൾക്കും മുൻഗണന ലഭിക്കും. വെയ്റ്റഡ് സെലക്ഷൻ […]
Read more

