Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

എൻഎസ്എസിനെ തണുപ്പിക്കാൻ കോൺഗ്രസ്; കെപിസിസി നേതൃത്വം ചർച്ച നടത്തും

തിരുവനന്തപുരം: എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് കോൺഗ്രസ്. കെപിസിസി നേതൃത്വം എൻഎസ്എസുമായി ചർച്ച നടത്തും. വിശ്വാസ പ്രശ്നത്തിൽ ഉറച്ച് നിലപാടാണ് എടുത്തതെന്ന് എൻഎസ്എസിനെ ഓർമ്മിപ്പിക്കാനാണ് കെപിസിസി യുടെ ശ്രമം. എൻഎസ്എസ് നേതൃത്വത്തെ വിമർശിക്കില്ലെന്നും വിശ്വാസ പ്രശ്നത്തിൽ സിപിഎമ്മിന്റേത് ഒളിച്ചു കളിയാണെന്ന പ്രചാരണം തുടരുമെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. സർക്കാരിന്റെ വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് ഇന്നലെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസീന്റെ നീക്കം. ഈ സർക്കാരിൽ വിശ്വാസമാണെന്ന് തുറന്നുപറഞ്ഞ് […]
Read more

അമീബിക് ജ്വരം നിയന്ത്രണം: നീന്തൽക്കുളങ്ങൾക്ക് കര്‍ശന നിയമങ്ങൾ

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം (Amebic Meningoencephalitis) സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ജലസ്രോതസുകൾ മലിനമാകുന്നതിന്റെ സാഹചര്യം കണക്കിലെടുത്ത് 2023ലെ പൊതു ജനാരോഗ്യ നിയമപ്രകാരമുള്ള കർശന നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നിർദേശങ്ങൾ മനപൂർവം ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരം കേസെടുക്കുകയും, കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മൂന്നു വർഷം വരെ തടവോ രണ്ടുലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ ഇരുവരുമൊരുമിച്ചോ ശിക്ഷ ലഭിക്കാമെന്നുമാണ് മുന്നറിയിപ്പ്. നീന്തൽക്കുളങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ വെള്ളം ദിവസംതോറും ക്ലോറിനേറ്റ് […]
Read more

സുകുമാരൻ നായരുടെ പ്രസ്താവന ശരിയെന്ന് വെള്ളാപ്പള്ളി: “എൻഎസ്എസ് നിലപാട് എൽഡിഎഫിന് ഗുണകരം”

ആലപ്പുഴ: എൻഎസ്എസിന്റെ സമീപകാല രാഷ്ട്രീയ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് ഗുണകരമാകുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടിനോട് എസ്എൻഡിപിക്കും യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. “സുകുമാരൻ നായർ പറഞ്ഞത് ശരിയാണ്. എൻഎസ്എസിന്റെ നിലപാട് വിഷയാധിഷ്ഠിതമാണ്. സർക്കാർ ഇപ്പോൾ ഭക്തർക്കൊപ്പമാണെന്ന് ബോധ്യപ്പെട്ടപ്പോൾ എൻഎസ്എസ് നിലപാട് മാറ്റി. ഇനി സർക്കാർ എതിര്‍ക്കേണ്ടതില്ല”, വെള്ളാപ്പള്ളി പറഞ്ഞു. ആരു പറഞ്ഞു എന്നല്ല, എന്ത് പറഞ്ഞു എന്നാണു നോക്കേണ്ടത്. ശരി ആരും […]
Read more

സർവകലാശാല ചട്ടങ്ങളിൽ നിർണ്ണായക ഭേദഗതിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ഭരണനിരീക്ഷണ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതിയുമായി കേരള മന്ത്രിസഭ. സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടാൽ ഏഴ് ദിവസത്തിനകം യോഗം ചേർക്കണം എന്ന നിർണായക വ്യവസ്ഥയാണ് മന്ത്രിസഭ അംഗീകരിച്ചത്. നിലവിൽ, സർവകലാശാല ചട്ടങ്ങൾ പ്രകാരം വൈസ് ചാൻസലർ യോഗം വിളിച്ചാൽ മതിയെന്ന നിലയിലാണ് യോഗങ്ങൾ ചേരുന്നത്. ഇനി മുതൽ ഈ ചട്ടത്തിൽ സുസ്ഥിരമായ മാറ്റം വരും. വൈസ് ചാൻസലർമാർ സിൻഡിക്കേറ്റ് യോഗങ്ങൾ കാതിരിപ്പിച്ച സാഹചര്യത്തിലാണ് നടപടി, പ്രത്യേകിച്ച് രാജ്ഭവനുമായി അടുത്ത ബന്ധമുള്ള വിസിമാർ യോഗങ്ങൾ നടത്തുന്നതിൽ വൈകിപ്പിക്കുന്നതുമായി […]
Read more

അശ്ലീല സന്ദേശം, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ പരാതി

ന്യൂഡൽഹി: ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർത്ഥിനികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാരോപിച്ച് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഗുരുതരമായ പരാതി ഉയർന്നു. പ്രധാനമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥിനികളാണ് പരാതിയുമായി മുന്നോട്ടുവന്നത്. വിദ്യാർത്ഥികളോട് അപമാനകരമായ ഭാഷയിൽ സംസാരിക്കുകയും ശാരീരിക ബന്ധത്തിലേക്ക് പ്രേരിപ്പിക്കാനായി സമ്മർദം ചെലുത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനുശേഷം സ്ഥാപനത്തിന്റെ ഭാഗമായിരുന്ന സ്വാമിയെ പുറത്താക്കാൻ മാനേജ്മെന്റ് നിർണ്ണയിചിരിക്കുകയാണ്. മൂല്യധിഷ്ഠിതമായ പഠനത്തിന് വേണ്ടി SSIIM-ൽ സ്കോളർഷിപ്പ് ലഭിച്ച നിരവധി പെൺകുട്ടികൾ, അധ്യാപകരും ജീവനക്കാരും മൊഴി നൽകുകയും […]
Read more

ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ സ്കൂളില്‍ കൊണ്ടു പോകുന്ന വഴി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് വളയനാട് സ്വദേശി ഹരിദാസനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ഓട്ടോറിക്ഷയില്‍ വെച്ച് ഹരിദാസന്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു രക്ഷിതാവ് ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ അബദ്ധത്തില്‍ കോള്‍ അറ്റന്‍റ് ചെയ്തതാണ് വഴിത്തിരിവായത്. പെണ്‍കുട്ടി കരയുന്ന ശബ്ദം കേട്ട രക്ഷിതാവ് വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും […]
Read more

യേശുദാസിന് എം.എസ്. സുബ്ബലക്ഷ്മി അവാർഡ്; ശ്വേത മോഹനും സായ് പല്ലവിക്കും കലൈമാമണി പുരസ്കാരം

ചെന്നൈ: പ്രശസ്ത ഗായകൻ ഡോ. കെ.ജെ. യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം സമ്മാനിച്ചു. സംഗീത രംഗത്ത് ദീർഘകാലമായി നൽകിയ അമൂല്യ സംഭാവനകളെ മാനിച്ചാണ് തമിഴ്നാട് സർക്കാർ ഈ ബഹുമതി നൽകുന്നത്. അതേസമയം, പ്രശസ്ത ഗായിക ശ്വേത മോഹനും നടി സായ് പല്ലവിയും തമിഴ്നാട് സർക്കാർ നൽകുന്ന ‘കലൈ മാമണി’ അവാർഡ് നേടുവാൻ അർഹരായി. പുരസ്കാരദാനം അടുത്ത മാസം ചെന്നൈയിൽ വച്ച് നടക്കും. 2021ലെ കലൈമാമണി പുരസ്കാരത്തിൽ സായ് പല്ലവിക്കൊപ്പം നടൻ എസ്.ജെ. സൂര്യയും, സംവിധായകൻ […]
Read more

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ജയ്പൂർ: വനമേഖലയിൽ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ഞിന്‍റെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു.കൂടാതെ കുഞ്ഞിന്‍റെ വായിൽ കല്ലും കണ്ടെത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.കന്നുകാലികളെ മേയ്ക്കുന്നയാളാണ് വനമേഖലയിൽ കുട്ടിയെ കണ്ടത്. അയാൾ ഉടനെ കുഞ്ഞിന്‍റെ വായിൽ നിന്ന് കല്ല് നീക്കം ചെയുകയും ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭിൽവാരയിലെ മണ്ഡൽഗഡിലെ ബിജോളിയ പൊലീസ് സ്റ്റേഷൻ […]
Read more

37 വർഷത്തിനിടെ ഉണ്ടായ കനത്ത മഴ; കൊൽക്കത്തയിൽ മഴക്കെടുത്തി രൂക്ഷം

കൊൽക്കത്ത: 37 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ പെയ്തതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊൽക്കത്തയിൽ ഇതിനകം പത്തു പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തു. ഇതിൽ അഞ്ച് പേർക്ക് വൈദ്യുതാഘാതമേറ്റാണ് മരിച്ചു. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി നിൽക്കുന്ന സാഹചര്യത്തിൽ, നഗര ഗതാഗത സംവിധാനം താറുമാറായിരിക്കുകയാണ്. ഇതുവരെ 91 വിമാന സർവീസുകൾ റദ്ദാക്കിയതായും, മെട്രോ സർവീസുകൾ അടക്കമുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടതായും അധികൃതർ അറിയിച്ചു. ഹൗറ സ്റ്റേഷൻ, സീൽഡ സൌത്ത്, ചിത്പൂർ നോർത്ത് ക്യാബിൻ എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാണ് […]
Read more

വാക്ക് പാലിച്ച് കോൺഗ്രസ്: എൻഎം വിജയന്റെ അർബൻ ബാങ്കിലെ ബാദ്ധ്യത തീർത്തു

കൽപ്പറ്റ: ആത്മഹത്യ ചെയ്‌ത വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്റെ അർബൻ ബാങ്കിലെ 63 ലക്ഷം രൂപയുടെ ബാദ്ധ്യത കോൺഗ്രസ് അടച്ചുതീർത്തു. ഏറ്റെടുത്ത കടം അടച്ച് തീർക്കുമെന്ന് കെപിസിസി പ്രസിഡന്റ് നേരത്തേ വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു. കടം അടച്ച് തീർക്കാത്തതിനെത്തുടർന്ന് വിജയന്റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. നേരത്തേ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോൺഗ്രസ് നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പത്ത് ലക്ഷം രൂപ നൽകി ബാദ്ധ്യതയും […]
Read more
Advertisement
WhiteswanTV Footer