Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യേശുദാസിന് എം.എസ്. സുബ്ബലക്ഷ്മി അവാർഡ്; ശ്വേത മോഹനും സായ് പല്ലവിക്കും കലൈമാമണി പുരസ്കാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: പ്രശസ്ത ഗായകൻ ഡോ. കെ.ജെ. യേശുദാസിന് തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം സമ്മാനിച്ചു. സംഗീത രംഗത്ത് ദീർഘകാലമായി നൽകിയ അമൂല്യ സംഭാവനകളെ മാനിച്ചാണ് തമിഴ്നാട് സർക്കാർ ഈ ബഹുമതി നൽകുന്നത്. അതേസമയം, പ്രശസ്ത ഗായിക ശ്വേത മോഹനും നടി സായ് പല്ലവിയും തമിഴ്നാട് സർക്കാർ നൽകുന്ന ‘കലൈ മാമണി’ അവാർഡ് നേടുവാൻ അർഹരായി.

പുരസ്കാരദാനം അടുത്ത മാസം ചെന്നൈയിൽ വച്ച് നടക്കും. 2021ലെ കലൈമാമണി പുരസ്കാരത്തിൽ സായ് പല്ലവിക്കൊപ്പം നടൻ എസ്.ജെ. സൂര്യയും, സംവിധായകൻ ലിംഗുസ്വാമിയും ഉൾപ്പെട്ടിരുന്നു. 2022ലെ പുരസ്കാരങ്ങൾ നടന്മാരായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥൻ, ഗാനരചയിതാവ് വിവേക്, പിആർഒ ഡയമണ്ട് ബാബു എന്നിവർക്കാണ് നൽകിയത്. 2023ലെ കലൈമാമണി പുരസ്കാരത്തിൽ ശ്വേത മോഹനോടൊപ്പം നടൻ മണികണ്ഠൻ, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നിഖിൽ മരുകൻ എന്നിവരും പങ്കാളികളാകുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer