Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർ‍ഡ് മുൻ പ്രസിഡന്റ് ‌പിഎസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്ഐടി. ഈ മാസം 24നാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി എസ് പ്രശാന്തിനെയും ചില രേഖകളുമായി എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 24ാം തീയതി എസ്ഐടി ഓഫീസിൽ വെച്ചാണ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തത്.
Read more

മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണത്തിൽ കെ ടി ജലീലിന് വക്കീൽ നോട്ടീസയച്ചു സന്ദീപ് വാര്യർ

പാലക്കാട്: കെ ടി ജലീൽ എംഎൽഎക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെന്ന് കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുസ്ലിങ്ങളുടെ കഴുത്തിൽ ടയർ ഇട്ടു കത്തിച്ച് പാകിസ്ഥാനിലേക്ക് അയക്കണം എന്ന് സന്ദീപ് വാര്യർ പറഞ്ഞു എന്നാണ് ജലീലിന്‍റെ ആരോപണം. അങ്ങനെ പറഞ്ഞുവെങ്കിൽ ജലീൽ കൂടി ഭാഗമായ സർക്കാർ അല്ലെ ഭരിക്കുന്നതെന്നും അറസ്റ്റ് ചെയ്തുകൂടേയെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു. കെ ടി ജലീലിന് ഇപ്പോൾ പരാജയ ഭീതിയാണ്. അതാകാം തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. താൻ തവനൂരിൽ മത്സരിക്കുമെന്ന […]
Read more

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; രണ്ടു പേർക്ക് പരുക്ക്

വടക്കഞ്ചേരി: പുതുക്കോട് മണപ്പാടത്ത് ലോറിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റിലഞ്ചേരി കോഴിപ്പാടം സ്വദേശി ചന്ദ്രൻ(53) ആണ് ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഓട്ടോയിൽ സഞ്ചരിച്ച ചിറ്റിലഞ്ചേരി പള്ളിക്കാട് കോഴിപ്പാടം സ്വദേശികളായ രാധിക, ആര്യശ്രീ രാജൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ മണപ്പാടം വില്ലേജ് ഓഫിസിനു സമീപത്ത്വെച്ചായിരുന്നു അപകടം. ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതോടെ ഓട്ടോയുടെ മുൻഭാഗം പൂർണമായും […]
Read more

ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പിൽ ഇന്ന് കോടതിയിൽ ഹാജരാകും

പാലക്കാട്: പാലക്കാട്‌ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ ഇന്ന് കോടതിയിൽ ഹാജരാകും. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാവുക. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ […]
Read more

രക്തസാക്ഷി ഫണ്ട് കൊള്ളയിൽ കേസ് എടുക്കണം: വിഡി സതീശൻ

തിരുവനന്തപുരം: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് റദ്ദാക്കിയ സ്പീക്കറുടെ നടപടിയടക്കം വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് വകുപ്പ് അനുസരിച്ചാണ് സ്പീക്കറുടെ നടപടിയെന്ന ചോദ്യമുയർത്തിയ സതീശൻ, ഫണ്ട് വെട്ടിപ്പിൽ സിപിഎം പ്രതിരോധത്തിലാണെന്നും മറുപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടി. സിപിഎം പ്രതിരോധത്തിലാകുന്ന വിഷയത്തിൽ സഭയിൽ സ്പീക്കർ ചർച്ച നിഷേധിക്കുന്നു. സിപിഎം പ്രതിരോധത്തിലാകുന്ന വിഷയത്തിൽ സഭയിൽ ചർച്ച വേണ്ടെന്നാണ് സ്പീക്കറുടെ നിലപാട്. മുഖ്യമന്ത്രിക്ക് ഇതിൽ മറുപടി […]
Read more

ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലംകോണം സ്വദേശി ബിസ്മീർ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ ദിവസം ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജനുവരി 19നായിരുന്നു സംഭവം. യുവാവിനെ ഭാര്യ ജാസ്മിൻ […]
Read more

കെഎസ്ആർടിസിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ വർദ്ധന

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണത്തിൽ 16 ലക്ഷത്തിന്റെ വർദ്ധനവുണ്ടായതായി ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ അറിയിച്ചു. പത്തനാപുരം ഡിപ്പോയിൽനിന്ന് ഇളമ്പൽ വഴി പുനലൂരിലേക്കുള്ള പുതിയ ഗ്രാമീണ സർവീസിന്റെ ഉദ്ഘാടനം സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനാപുരം, വെട്ടിക്കവല, സദാനന്ദപുരം, ഉഗ്രൻമുക്ക്, കണ്ണങ്കോട്, തലച്ചിറപള്ളിമുക്ക്, ചാക്കാലക്കുന്ന്, ചക്കുവരയ്ക്കൽ കോട്ടവട്ടം ഇളമ്പൽ വഴി പുനലൂരിലേക്കാണ് സർവീസ്. ജീവനക്കാർക്കായി വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും കെഎസ്ആർടിസി പ്രവർത്തനലാഭത്തിൽ മുന്നിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴുകോടി രൂപ ചെലവിൽ പത്തനാപുരം […]
Read more

കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read more

ബൈക്കിടിച്ച് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. മീനങ്ങാടി മണങ്ങുവയല്‍ കൊന്നക്കാട്ടുവിളയില്‍ സൈദലവി (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ല്‍ വെച്ചായിരുന്നു അപകടം. കാല്‍നടയാത്രികനായിരുന്ന സൈദലവിയെ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
Read more

സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് അറിഞ്ഞത് വിമാനത്തിലിരുന്നപ്പോൾ: ശശി തരൂർ

തിരുവനന്തപുരം: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അത്തരം വിവാദങ്ങളിൽ വിദേശ രാജ്യത്തുനിന്നു പ്രതികരിക്കുന്നതു ശരിയല്ലെന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടി മാറ്റവുമായി ബന്ധപ്പെട്ടു രാവിലെ ചർച്ച നടത്തിയെന്നു വാർത്തകളിൽ പറയുന്ന സമയത്തു താൻ വിമാനത്തിലായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അഭ്യൂഹങ്ങൾ പാടെ തള്ളി. സാഹിത്യോത്സവത്തിൽ പങ്കെടുക്കാനാണ് തരൂർ ദുബായിലെത്തിയത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യുഎഇയിലെ വ്യവസായികൾ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസുമായി തരൂർ ഇടഞ്ഞുനിൽക്കുന്നെന്ന കണക്കുകൂട്ടലിൽ അദ്ദേഹത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer