Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

റിപ്പബ്ലിക് ദിനത്തിൽ നോൺവെജ് ആഹാരങ്ങൾക്ക് ഒഡീഷയിൽ വിലക്ക്

കോറാപുത്ത്: റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണ വിൽപന പാടില്ലെന്ന് ഒഡിഷയിലെ കോറാപുത്ത് ജില്ലാ കലക്ടർ മനോജ് മഹാജൻ ഉത്തരവിറക്കി. നിരോധനം ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും തഹസീൽദാർമാർക്ക് കലക്ടർ നിർദേശം നൽകി. രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിരോധനം എന്ന് ഉത്തരവിൽ പറയുന്നു. അച്ചടക്കം നിലനിർത്തുന്നതിന്റെ ഭാഗമാണ് നിരോധനമെന്നാണ് കലക്ടറുടെ വിശദീകരണം.
Read more

3.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: അമിതഭാരം ആരോപിച്ച് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയ ചരക്കുവാഹനങ്ങളിലെ ഉടമകളിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ 3.5 ലക്ഷം രൂപ കൈക്കൂലി പണവുമായി ജിഎസ്ടി ഇന്റലിജൻസ് ഓഫിസറെ പാലക്കാട് വിജിലൻസ് പിടികൂടി. പുതുശ്ശേരി ജവഹർ നഗർ സ്വദേശി സുമൻ (55) ആണ് അറസ്റ്റിലായത്. പാലക്കാട് ജിഎസ്ടി ഓഫിസിലുള്ള വാളയാർ സ്ക്വാഡിലെ ഇന്റലിജൻസ് ഓഫിസറാണ് ഇയാൾ. രണ്ടാഴ്ച മുൻപ് സ്ക്രാപ് കയറ്റി വന്ന രണ്ടു വാഹനങ്ങൾ സുമന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സ്ക്വാഡ് പരിശോധനയ്ക്കിടെ പിടികൂടിയിരുന്നു. അമിത ഭാരം ആരോപിച്ചാണ് […]
Read more

ഞാൻ ആരുടെയും അടിമയാകില്ല, “കപ്പ് മുഖ്യം”: ടിവികെ അധ്യക്ഷൻ വിജയ്

ചെന്നൈ: തമിഴക വെട്രി കഴകം (ടി വി കെ) ഭാരവാഹി യോഗത്തിൽ ഡിഎംകെ സർക്കാരിനും എഐഎ ഡിഎംകെ മുന്നണിക്കെതിരെയും നിലപാട് വ്യക്തമാക്കി വിജയ്. താൻ മുന്നണികൾക്കൊപ്പമില്ലെന്നും ജനങ്ങൾക്കൊപ്പമാണെന്നും വിജയ് പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടമാണ് താൻ നടത്തുന്നത്. ടി വി കെയുടെ കടന്നുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തന്നെ ആർക്കും സമ്മർദത്തിലാക്കാൻ കഴിയില്ലെന്നും, രാഷ്ട്രീയത്തിൽ വന്നത് ആരുടെയും അടിമയാകാനല്ലെന്നും വിജയ് തുറന്നടിച്ചു. ജനനായകൻ വിവാദത്തിലടക്കം ബിജെപി, വിജയ്‌യെ സമ്മർദത്തിലാക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. […]
Read more

പേട്ടയിൽ 10 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: പത്ത് ലക്ഷം വിലവരുന്ന എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. കുടവൂർ പുളിക്കൽ വീട്ടിൽ നന്ദു (30), നെടുമങ്ങാട് അരുവിക്കര ചെറിയകൊണ്ണി സ്വദേശി നന്ദഹരി (25) എന്നിവരെയാണ് ഇന്നലെ രാവിലെ എക്സൈസ് സംഘം പിടികൂടിയത്.157 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി മറ്റു സ്റ്റേഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് സംഘം […]
Read more

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം; നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ അതിൽ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്നും, ഇത്തരം കാര്യങ്ങളിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. വാർത്താസമ്മേളനത്തിൽ പയ്യന്നൂർ ഫണ്ട് വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി […]
Read more

20 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കുരങ്ങന്മാർ; മുങ്ങിപ്പോകാതെ രക്ഷിച്ചത് ഡയപ്പർ

സിയോനി: മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തതിന് പിന്നാലെയാണ് വിചിത്ര സംഭവങ്ങളുടെ തുടക്കം. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കുരരങ്ങനെ ഓടിക്കാൻ ശ്രമിക്കുകയും കുരങ്ങനിൽ നിന്ന് കുട്ടിയെ വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാർ വിടാതെ പിന്തുടരാൻ തുടങ്ങിയതോടെ കുരങ്ങനും ഭയന്നു. പരക്കം പാച്ചിലിൽ കുരങ്ങന്റെ കയ്യിൽ നിന്ന് കുഞ്ഞ് സമീപത്തെ കിണറിലേക്ക് വീഴുകയായിരുന്നു. എന്നാൽ ഡയപ്പറിട്ടത് മൂലം കുഞ്ഞ് വെള്ളത്തിൽ പൊങ്ങി കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ കുട്ടിയെ മുങ്ങിപ്പോകും മുൻപ് രക്ഷിച്ചു.രക്ഷപ്പെടുത്തിയ ശേഷം കുട്ടി ചലിക്കാതെ വന്നതോടെ […]
Read more

കൈത്തറി സൗഹൃദ വാഷിങ് മെഷീനുകളുമായി ഗോദ്‌റേജ്

കൊച്ചി: റിപബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ കാലാതീതമായ കൈത്തറിയുടെ പാരമ്പര്യത്തിനു പുതുമയേകുന്ന ഒരു ചുവടുവെപ്പുമായി ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് ‘ടെസ്റ്റഡ് ഫോര്‍ ഹാന്‍ഡ്ലൂംസ്’. കൈത്തറി സൗഹൃദ ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ സാങ്കേതികവിദ്യയുമായി കൈത്തറി തുണികളുടെ പരിചരണം ബുദ്ധിമുട്ടില്ലാത്തതാക്കുകയും ഇന്ത്യക്കാരെ കൈത്തറി തുണികള്‍ കൂടുതലായി ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നീക്കം. കൈത്തറി വസ്ത്രങ്ങള്‍ പതിവായി ധരിക്കാനും അതിന്റെ പരിചരണം എളുപ്പമാക്കാനും സാധിക്കുന്ന വിധത്തില്‍ എഐ ശക്തിയോടു കൂടിയ അത്യാധുനിക ഫ്രണ്ട് ലോഡ് വാഷിങ് മെഷീനാണ് […]
Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്‌കാരം; നവീകരണം, മികച്ച യാത്രാനുഭവം, സമയനിഷ്ഠ എന്നിവയില്‍ മുന്നില്‍

കൊച്ചി: വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന വിംഗ്‌സ് ഇന്ത്യ 2026ല്‍ പുരസ്‌കാരം സമ്മാനിക്കും. മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ജനുവരി 28നാണ് പുരസ്‌കാര വിതരണം. കഴിഞ്ഞ മാസം രാജ്യത്തെ മറ്റ് […]
Read more

നെയ്യാറ്റിൻകരയിലെ ഒന്നര വയസുകാരന്റെ മരണം; കൃഷ്ണപ്രിയയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒന്നര വയസുകാരന്റെ മരണത്തിൽ അമ്മയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ ആവിശ്യപ്പെട്ടു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെ തുടർന്ന് അച്ഛൻ ഷിജിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മകൻ ചെയ്തതല്ല എന്നാണ് ഷിജിന്റെ മാതാപിതാക്കൾ പറയുന്നത്. കുഞ്ഞിനെ പൂർണ്ണസമയവും പരിപാലിക്കുന്നത് മരുമകളാണെന്നും അവൾ അറിയാതെ ഇത് സംഭവിക്കില്ലായെന്നും ഷിജിൻ്റെ മാതാപിതാക്ക‌ളായ വിജയും ഷീലയും പറയുന്നു. കുഞ്ഞിൻ്റെ കൈ ഒടിഞ്ഞിട്ട് മാസങ്ങളായി എന്നും അതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. അടിവയറ്റിൽ ക്ഷതമേൽപിച്ചതാണ് കുഞ്ഞിന്റെ മരണകാരണമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അച്ഛനെ കൊലക്കുറ്റം […]
Read more

അതിഥിത്തൊഴിലാളിയെ ആക്രമിച്ച് കവർച്ച നടത്തിയ 24 കാരൻ പിടിയിൽ

മലപ്പുറം: പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിർമ്മാണ ജോലിക്കെത്തിയ അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. പരപ്പനങ്ങാടി കെട്ടുങ്ങൽ സ്വദേശി കോങ്ങാശ്ശേരി വീട്ടിൽ നബീൽ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 17-ാം തീയതി രാത്രി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു ഇയാൾ. രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നബീൽ ഇയാളെ തടഞ്ഞുനിർത്തുകയും ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് തൊഴിലാളിയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽ […]
Read more

Recent News

Advertisement
WhiteswanTV Footer