Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കേരളത്തെ നിർമല കൈവിടുമോ ?

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യം കനത്ത തൃകോണ മത്സരത്തിനാണ് ഒരുങ്ങുന്നത്. അതിൽ സുപ്രധാനമായും ജനങ്ങൾ ഉറ്റു നോക്കുന്നത് കേന്ദ്ര ബഡ്ജറ്റിനെ കുറിച്ചാണ്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്. ഫെബ്രുവരി 1 ന് ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച ആണ് ബജറ്റ് അവതരിപ്പിക്കുക. ആഗോള സാമ്പത്തിക സ്ഥിതിയും ട്രംപിന്‍റെ താരിഫ് ശിക്ഷയും മറികടക്കാന്‍ എന്തൊക്കെ ആശയങ്ങളാകും ധനമന്ത്രി അവതരിപ്പിക്കുക എന്നതിനൊപ്പം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും ബജറ്റിനെ സ്വാധീനിക്കുമെന്നുറപ്പും വിവിധ […]
Read more

ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതി ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്. പരാതിയിൽ പരിശോധന നടക്കുന്നുവെന്നും പോലീസ് അറിയിച്ചു. ഇന്നലെ ഷിംജിതയുടെ സഹോദരൻ ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. അതേസമയം പരാതിയിൽ ആരുടെയും പേര് ഇല്ല. ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ കുന്നംകുളം കോടതി പരിഗണിക്കും. ഷിംജിതക്കായി ഇതുവരേയും കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല. ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പരിശോധന […]
Read more

13കാരി രണ്ടര വർഷത്തോളം നേരിട്ടത് ക്രൂര പീഡനം; മാതാവിനും സുഹൃത്തിനുമെതിരെ കേസ്

കോഴിക്കോട്: 13കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാവിനും സുഹൃത്തിനുമെതിരെ കേസ്. വടകര സ്വദേശി അബ്ദുൾ റഫീഖിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാൾ രണ്ടരവർഷത്തോളം കുട്ടിയെ പീ‌ഡനത്തിനിരയാക്കിയതായി പൊലീസ് പറയുന്നു. കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നത്. മാതാവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് കുട്ടി വിവരം പുറത്തുപറഞ്ഞത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽപ്പോയ മാതാവിനെ കോഴിക്കോടു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ റഫീഖ് വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. 13കാരി നിലവിൽ […]
Read more

ഒരു മാസം പ്രായമുള്ള കുട്ടിക്കുരങ്ങന് സംരക്ഷണമൊരുക്കി വനപാലകർ

റാന്നി: അമ്മയുടെ ജഡത്തിനരികിൽ നിന്ന് കിട്ടിയ കുട്ടിക്കുരങ്ങന് സംരക്ഷണമൊരുക്കി വനപാലകർ. മാസം പ്രായമുള്ള കുട്ടിക്കുരങ്ങനെയാണ് ലഭിച്ചത്. ലാക്‌ടജൻ ഉപയോഗിച്ചുള്ള കുപ്പിപ്പാലും പഴവും നൽകിയാണ് ഉദ്യോഗസ്ഥർ അതിനെ പരിപാലിച്ചു. റാന്നി ആർആർടിസി റെസ്‌ക്യൂ ഓഫീസിലാണ് വാനരക്കുഞ്ഞ് ഇപ്പോഴുള്ളത്. രണ്ടു ദിവസം മുൻപ് റെസ്‌ക്യു ഓഫീസിലെത്തിയ കുരങ്ങ് ഇപ്പോൾ ഇവിടുത്തെ ഒരംഗമാണ്. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ എസ് നിധിയാണ് പാലും പഴവും നൽകി പരിപാലിക്കുന്നത്. വനമേഖലയായ പെരുമ്പെട്ടി കരിയംപ്ലാവ് റോഡിൽ ചട്ടുമൺ ഭാഗത്ത് കുരങ്ങ് ചത്തുകിടക്കുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം […]
Read more

വഴക്കിനെത്തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിയ യുവതി അറസ്റ്റിൽ

മലപ്പുറം: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ. മലപ്പുറം കോട്ടക്കലിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പള്ളത്ത് വീട്ടിൽ ഭരത് ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഭരത് ചന്ദ്രന്റെ ഭാര്യ സജീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സജീനയും ഭരത് ചന്ദ്രനും തമ്മിൽ നേരത്തെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വഴക്കിനെത്തുടർന്ന് ഭരത് സജീനയെ തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ടുവിട്ടു. ഭരത് രണ്ടാമതും വിവാഹം കഴിക്കാനായി ഒരുങ്ങുന്നുവെന്നറിഞ്ഞാണ് സജീന മലപ്പുറത്തെത്തിയത്. പെട്രോളും കത്തിയും […]
Read more

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിലായ​ ​മു​ൻ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ ​മു​രാ​രി​ ​ബാ​ബു​വി​ന് കോടതി ജാമ്യം അനുവദിച്ചു. ക​ട്ടി​ള,​ ​ദ്വാ​ര​പാ​ല​ക​ ​കേ​സു​ക​ളി​ലാണ് കൊല്ലം വിജിലൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേ​സി​ൽ​ ​ഒ​ക്ടോ​ബ​ർ​ 22​ ​ന് ​അ​റ​സ്റ്റി​ലാ​യ​ ​മു​രാ​രി​ ​ബാ​ബു​വി​ന് 90​ ​ദി​വ​സം​ ​ക​ഴി​ഞ്ഞും​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കാ​ത്ത​തി​നാ​ൽ​ ​സ്വാ​ഭാ​വി​ക​ ​ജാ​മ്യ​മാണ് അനുവദിച്ചത്. ​ ക​ട്ടി​ള,​ ​ദ്വാ​ര​പാ​ല​ക​ ​കേ​സു​ക​ളി​ൽ​ ​ഒ​രേ​ ​ദി​വ​സ​മാ​ണ് ​മു​രാ​രി​ ​ബാ​ബു​ ​അ​റ​സ്റ്റി​ലാ​യ​ത്. സ്വർണക്കൊള്ളകേസിൽ ജാമ്യംലഭിച്ച് പുറത്തിറങ്ങുന്ന ആദ്യപ്രതിയാണ് മുരാരി ബാബു. മുൻപ്, കേസിലെ ഒന്നാംപ്രതി […]
Read more

പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു: വിഡി സതീശൻ

തിരുവനന്തപുരം: യുഡിഎഫിനും കോണ്‍ഗ്രസിനും ലീഗിനുമെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയിലിരുന്ന് പച്ചക്ക് വര്‍ഗീയത പറയുകയാണെന്നും വിഡി സതീശൻ ആഞ്ഞടിച്ചു. മതേതരത്വം സംരക്ഷിക്കലാണ്. ലീഗിന്‍റെയും കോൺഗ്രസിന്‍റെയും ആദ്യ പരിഗണന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍, മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് […]
Read more

ആക്സിസ് ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ടായ ആക്സിസ് ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് ഇന്‍ഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫര്‍ ജനുവരി 23 മുതല്‍ ഫെബ്രുവരി 6 വരെ നടത്തും. ബിഎസ്ഇ ഇന്ത്യ സെക്ടര്‍ ലീഡേഴ്സ് സൂചികയിലുള്ള കമ്പനികളിലാവും പദ്ധതിയുടെ നിക്ഷേപം. 100 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. അനുവദിച്ച് 15 ദിവസത്തിനുള്ളില്‍ പദ്ധതിയില്‍ നിന്നു പിന്‍വലിക്കല്‍ നടത്തുകയാണെങ്കില്‍ 0.25 ശതമാനം എക്സിറ്റ് ലോഡ് ഉണ്ടാകും. […]
Read more

പള്ളിക്കലിൽ ഥാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി

മലപ്പുറം: കൊണ്ടോട്ടി- കൊളപ്പുറം റോഡിലെ കുന്നുംപുറം മുല്ലപ്പടിയില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി വി ശിവദാസന്‍റെ മകന്‍ ആദര്‍ശ് (17) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 27-ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആദര്‍ശിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയായിരുന്നു അന്ത്യം. ആദര്‍ശിന്റെ […]
Read more

യൂത്ത് കോൺഗ്രസ്- ബിജെപി പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം; സംഭവം പിണറായിയിൽ

കണ്ണൂർ: എരുവട്ടിയിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്റെയും ബിജെപി പ്രവർത്തകരുടെയും വീടുകൾക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീടിന്റെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും അക്രമികൾ തകർത്തു. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം. രണ്ട് ബിജെപി പ്രവർത്തകരുടെ വീടിന് നേരെയും ആക്രമണമുണ്ടായെന്ന് പരാതിയുണ്ട്. ആദിത്യൻ, വൈശാഖ് എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്. ഇവർക്കു ക്ഷേത്ര […]
Read more

Recent News

Advertisement
WhiteswanTV Footer