Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ശശി തരൂരുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡൽഹി: നേതൃത്വവുമായി അതൃപ്തി തുടരുന്ന ശശി തരൂര്‍ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ലമെന്‍റിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചുകൊണ്ട് തരൂരുമായി ചര്‍ച്ച നടത്താനുള്ള സാധ്യതയാണുള്ളത്. പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തിൽ പറയുമെന്നാണ് ഇന്നലെയും തരൂര്‍ വ്യക്തമാക്കിയിരുന്നത്. ശശി തരൂരിനെ അനുനയിപ്പിച്ച് എത്രയും വേഗം പ്രശ്നം അവസാനിക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. സിപിഎമ്മിലേക്ക് എത്തിക്കാൻ ദുബായിൽ ചര്‍ച്ച നടന്നുവെന്ന ആരോപണം ഇന്നലെ ശശി തരൂര്‍ തള്ളിയിരുന്നു. ആരോപണം […]
Read more

എംഎല്‍എ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; ആരോപണവുമായി സര്‍ക്കാര്‍ ജീവനക്കാരി

അമരാവതി: വിവാഹ വാഗ്ദാനം നൽകി ജനസേന എംഎൽഎ അരവ ശ്രീധർ ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ ആരോപണം. 2024-ൽ റെയിൽവേ കൊഡൂർ നിയോജകമണ്ഡലത്തിൽ നിന്ന് ശ്രീധർ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചൂഷണം ആരംഭിച്ചതെന്ന് സർക്കാർ ജീവനക്കാരിയായ സ്ത്രീ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. തന്നെ ഒരു കാറിൽ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ശ്രീധർ ആക്രമിച്ചുവെന്നും അവർ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് ഗർഭഛിദ്രങ്ങൾക്ക് വിധേയയായിട്ടുണ്ടെന്നും എംഎൽഎ തന്നെ ആവർത്തിച്ച് പീഡിപ്പിക്കുകയും […]
Read more

ശ്രീകാര്യത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധ; 50ഓളം പേർ ചികിത്സയിൽ

തിരുവനന്തപുരം: ശ്രീകാര്യത്തെ എ1 ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജില്ലയിലെ വവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം വെഞ്ചാവോടുള്ള എ1 ഹോട്ടലിലായിരുന്നു സംഭവം. ശനിയാഴ്ച വെെകിട്ട് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. സംഭവത്തെ തുടർന്ന് ഹോട്ടൽ കോർപ്പറേഷൻ അധികൃതർ അടപ്പിച്ചു. പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. തലവേദന, ഛർദി അടക്കമുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്നാണ് ആളുകൾ ചികിത്സ തേടിയത്.
Read more

പിസി ജോർജ് ഗവർണർ ആകും ?

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തൊരു പേരാണ് പിസി ജോർജിന്റേത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പിസി ജോർജിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്. പൂഞ്ഞാറിൽ പി.സി ജോർജില്ലാത്ത തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഇല്ലെന്നു പറയുന്നതാവും ശരി. കാരണം മറ്റൊന്നുമല്ല, പി.സി. ജോർജ് എന്നപേരുമായി പൂഞ്ഞാർ മണ്ഡലം ഇഴചേർന്നിരിക്കുന്നു. ഏത് മുന്നണിയിൽനിന്നാലും അതിന്റെ തലപ്പത്തുള്ളവരെ മുഖം നോക്കാതെ വിമർശിക്കുകയും അതിന് നടപടി പേരിന് […]
Read more

വാട്സാപ്പ് ഉപയോക്താക്കൾക്ക് ഇത് എട്ടിന്റെ പണി

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ജോലി സംബന്ധമായ കാര്യങ്ങളുമായും ആശയവിനിമയം നടത്താൻ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ വാട്‌സ്ആപ്പിനെ ആശ്രയിക്കുന്നു. ഉപയോക്താക്കളുടെ സന്ദേശങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും “എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ” ഉപയോഗിക്കുന്നതിനാൽ അയച്ചയാളിനും സ്വീകരിക്കുന്നയാളിനും മാത്രമേ സന്ദേശങ്ങൾ വായിക്കാൻ കഴിയൂ എന്നും വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ വർഷങ്ങളായി അവകാശപ്പെടുന്നു. ഈ അവകാശവാദമാണ് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പിനോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാൽ അടുത്തിടെ യുഎസിലെ […]
Read more

ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ടെർമിനൽ 2ൽ തീപിടിത്തം

ചെന്നൈ: ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2ൽ തീപിടിത്തം. വിമാനക്കമ്പനികളുടെ ഓഫിസിനു സമീപം രേഖകൾ സൂക്ഷിച്ചയിടത്താണ് തീപിടിത്തമുണ്ടായത്. രാവിലെ 11.40ഓടെയാണ് തീപടരുന്നത് കണ്ടത്. ഉടൻ തീ അണച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായില്ല. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. വിമാന സർവീസുകളെയും തീപിടിത്തം ബാധിച്ചില്ല. ഉച്ചയ്ക്ക് 2.35 ന് ഷെഡ്യൂൾ ചെയ്തത് പ്രകാരം കൃത്യസമയത്തുതന്നെ അടുത്ത വിമാനം സർവീസ് നടത്തി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
Read more

16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ 4 പേർ അറസ്റ്റിൽ

അന്തിക്കാട്: 16 വയസ്സുകാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. അരിമ്പൂർ നാലാംകല്ല് ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ റൂറൽ പൊലീസ് പിടികൂടിയ പ്രതികളെ അന്തിക്കാട് പൊലീസ് സറ്റേഷനിൽ എത്തിച്ചു. ജനുവരി 5നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന […]
Read more

കോട്ടയത്ത് പെൺകുട്ടികളെ കാറിന്‍റെ ബോണറ്റിലിരുത്തി പിതാവിന്‍റെ അപകടയാത്ര

കോട്ടയം: രണ്ട് പെൺകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി സാഹസിക യാത്ര നടത്തിയ സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം പാമ്പാടിയിലായിരുന്നു സംഭവം. പെണ്‍കുട്ടികളുമായി പിതാവ് കാറോടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടയാത്ര നടത്തിയ കാര്‍ ഉടന്‍ പിടിച്ചെടുക്കുമെന്നാണ് വിവരം.
Read more

എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ള നടത്തിയവരെ സിപിഎം സംരക്ഷിക്കുകയാണെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുകയാണ്. എസ്ഐടി അതിന് വഴങ്ങുന്നു എന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. എസ്എൻഡിപി- എൻഎസ്എസ് ഐക്യം പാളിയതാണ്. അതിൽ സമുദായ സംഘടനകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അതിൽ ഞാൻ ഒന്നും പറയുന്നില്ല. എൻഎസ്എസിന് എപ്പോഴും ഒരു സമദൂര നിലപാടാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. […]
Read more

പരസ്യമദ്യപാനം; കഴക്കൂട്ടം സ്റ്റേഷനിലെ 6 പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പരസ്യമദ്യപാനത്തെ തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ 6 പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാർക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും. ഉദ്യോ​ഗസ്ഥർ കാറിനുള്ളിൽ ഇരുന്നു മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. നടപടി ​ഗുരുതര വീഴ്ചയെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജോലി സമയത്താണ് ഇവർ മദ്യപിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് കമ്മീഷണർക്ക് റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്റ്റേഷന് മുന്നിൽ കാറിൽ ഇരുന്നു മദ്യപിച്ചത്. സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ ഒരാൾ […]
Read more

Recent News

Advertisement
WhiteswanTV Footer