പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവും 11,75,000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശിയായ യുവതിയെയും പാലക്കാട് സ്വദേശിയായ യുവാവിനെയുമാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ശിക്ഷാവിധി. 2019ലായിരുന്നു സംഭവം. 2019 മുതൽ 2021 വരെ രണ്ട് വർഷം കുട്ടി പീഡനത്തിരയായി. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നപ്രദര്‍ശിപ്പിച്ചു, മദ്യം നൽകി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതോടെയാണ് പ്രതികളാണ് അമ്മയ്ക്കും രണ്ടാനച്ഛനും […]
Read more