Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കോയമ്പത്തൂർ കൂട്ട ബലാത്സംഗം; 3 പ്രതികളേയും കാലിൽ വെടിവെച്ച് വീഴ്ത്തി പൊലീസ്

ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികൾ അറസ്റ്റിൽ. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതായിയാണ് പോലീസ് വ്യക്തമാക്കുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു എംബിഎ വിദ്യാർത്ഥിനിയെ കൂട്ട […]
Read more

വേർപ്പെടുത്താൻ കഴിയാത്ത താളത്തിന്റെ രൂപം

അൽപ്പം സമയം മഴ കൊണ്ട് ഒരു യുവാവ് സംഗീതം ആസ്വദിക്കുവാണ്. അയാളെ പോലെ പ്രായ വിത്യാസമില്ലാതെ ഒഴുകുന്ന, നിർത്താതെ പെയ്യുന്ന ആഘോഷത്തിന്റെ പെരുംവെള്ളപ്പാച്ചിലിൽ അനേകം ചെറുപ്പക്കാർ ഇന്ന് ഒരാളുടെ താളവും, വരികളും പിന്തുടരുന്നു. ‘വേടൻ’ അതാണ് ആ നാമം. കുത്തിയൊഴുകുന്ന പുഴ പോലെ മലയാളിയുടെ നവ ആസ്വാദനത്തിന് ഭാവപകർച്ച നൽകുന്ന വ്യക്തിയായി മാറിയിരിക്കുന്നു. വേടൻ തിരസ്ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ താളവും, നൊമ്പരവും വരികളിൽ ആവാഹിച്ച് തൊടുത്തു വിടുമ്പോൾ അതു കേൾക്കുന്നവർ മാന്ത്രിക വലയത്തിനുള്ളിൽ മുന്നോട്ട് പോകുന്നു. ഇദ്ദേഹം പല […]
Read more

പതിനെട്ടുകാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വീഴ്ചയില്‍ തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ശ്രീക്കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏറ്റവും മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ അറിയിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ന്യൂറോ ഉൾപ്പടെ എല്ലാ വിഭാഗങ്ങളും ചേർന്നുള്ള ചികിത്സയാണ് നിലവിൽ നൽകുന്നതെന്നും ഡോ. […]
Read more

ബാങ്കോക്കിൽ നിന്ന് എത്തിച്ച 6.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആറര കോടിയോളം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൽ സമദ് പിടിയിൽ. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ബാങ്കോക്കിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്. വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. സമദിന്‍റെ പെട്ടി പരിശോധിച്ചപ്പോഴാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ചിരുന്നത്. […]
Read more

ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ യാത്രക്കാരനുനേരെ അതിക്രമം

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനായ യുവാവിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിക്ക് പോവുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസിലെ ഭിന്നശേഷിക്കാരുടെ കംപാര്‍ട്ട്മെന്‍റിൽ വെച്ചായിരുന്നു അതിക്രമം. ആലപ്പുഴ താമരക്കുളം സ്വദേശി നാസറിനെയാണ് ആക്രമിച്ചത്. നാസറിനെ ആക്രമിച്ചശേഷം അക്രമി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. നാസറിന്‍റെ മുഖത്താണ് പരിക്കേറ്റത്. റെയിൽവെ പൊലീസ് നാസറിന്‍റെ മൊഴിയെടുത്തു. വര്‍ക്കലയിൽ ഇന്നലെ രാത്രി ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മദ്യലഹരിയിൽ യാത്രക്കാരൻ ചവിട്ടി പുറത്തേക്ക് തള്ളിയിട്ട നടുക്കുന്ന സംഭവത്തിന് പിന്നാലെയാണ് ട്രെയിൻ യാത്രക്കാരനുനേരെ വീണ്ടും അതിക്രമം […]
Read more

അധികം തുക ടോൾ പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണം; ഇടപ്പള്ളി മണ്ണുത്തി ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: ഇടപ്പള്ളി മണ്ണുത്തി പാതയിൽ നിർമ്മാണ ചിലവിനേക്കാൾ അധികം തുക ടോൾ പിരിച്ച കാരണത്താൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. അങ്കമാലി മുതൽ മണ്ണുത്തി വരെ ബിഒടി റോഡിൽ അടിയന്തരമായി ടോൾ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ ടോൾ കേസിലെ പ്രധാന ഹർജിക്കാരൻ ഷാജി കോടങ്കടത്താണ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ടോൾ പിരിവിനെതിരായ മറ്റ് ഹർജികൾ കോടതി ഇന്ന് പരിഗണിച്ചു. റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു എന്ന് തൃശൂർ ജില്ലാ […]
Read more

യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം; ശ്രീക്കുട്ടി അപകടനില തരണം ചെയ്തു

തിരുവനന്തപുരം: മദ്യ ലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പത്തൊമ്പതുകാരിയായ ശ്രീക്കുട്ടി അപകടനില തരണം ചെയ്തു. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടി താഴെയിടുകയായിരുന്നു . മദ്യ ലഹരിയിലായിരുന്ന സഹയാത്രികന്‍റെ അതിക്രമത്തിൽ നിന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് കഴിഞ്ഞ രാത്രി കേരള […]
Read more

പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വർഷ കഠിന തടവ്

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെയാണ് (26) ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവിനെ ഉറക്ക ഗുളികകള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചതോടെയാണ് സംഭവം […]
Read more

യുവാവിനെ ഇലക്ട്രിക് റിപ്പയറിങ് കടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിലെ സികെജി ബില്‍ഡിംഗിലായിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശി ഷിജാദിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാളുടെ സ്വന്തകടയായിരുന്നു ഇത്. കടയുടെ ഷട്ടര്‍ പകുതി തുറന്ന നിലയില്‍ കണ്ട് ജീവനക്കാരന്‍ പരിശോധിച്ചപ്പോഴാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച ഈ ബില്‍ഡിംഗിലെ മറ്റു കടകളെല്ലാം അവധിയായിരുന്നു. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയും തെളിവെടുപ്പിന് ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Read more

അമ്മയുടെ കെെയിൽ നിന്ന് കിണറ്റിൽ വീണ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കുറുമാത്തൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മൂന്നുമാസം പ്രായമുള്ള അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്. അബദ്ധത്തിൽ കെെയിൽ നിന്ന് കുഞ്ഞ് കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ കുളിപ്പിക്കാനായി കിണറ്റിന് സമീപം കൊണ്ടുവന്നപ്പോൾ കെെയിൽ നിന്ന് വഴുതിവീഴുകയായിരുന്നുവെന്നാണ് അമ്മ പറഞ്ഞത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ കിണറ്റിൽ നിന്ന് എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

Recent News

Advertisement
WhiteswanTV Footer