Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ഷാഫി സർ ഇവിടെ ഉണ്ട്; അൽപ്പം സാഹിത്യമാകാ മല്ലേ?

കോട്ടയം: കോട്ടയം ഷാഫി എന്ന ഭാഷയെ നെഞ്ചോട് ചേർക്കുന്ന ഒരു പ്രൊഫസർ ഉണ്ട് കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിൽ. മെഡിക്കൽ വിദ്യാർത്ഥികളെ ഡിസക്ഷൻ ഹാളിൽ പുതിയ ജീവിത പാഠങ്ങൾ കടാവർ കീറി മുറിച്ചു പഠിപ്പിക്കുമ്പോഴും രണ്ടുവരി കവിതയോ, കഥയോ ശുദ്ധ മലയാളത്തിൽ തന്റെ ഉള്ളിൽ നിറച്ചായിരിക്കും ഷാഫി സർ നിൽക്കുക. ഏതു ആഘോഷം വന്നാലും രണ്ടുവരി കവിത ഷാഫിയുടെ വക ഉറപ്പാണ്. അനാട്ടമി പോലെ ഫോർമാലിന്റെ മണം നിറഞ്ഞ ജീവിതത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുക്കുമ്പോഴും മലയാള ഭാഷ […]
Read more

ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് ബംഗ്ളൂരുവിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. സിഗ്നല്‍ തെറ്റിച്ച് മറികടന്നെത്തിയ ആംബുലന്‍സ് മൂന്ന് ബൈക്കുകളിലിടിച്ച ശേഷം ഡിയോ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് മേല്‍ പാഞ്ഞു കയറുകയും തുടർന്ന് പൊലീസ് ഔട്ട്പോസ്റ്റില്‍ ഇടിച്ച് മറിയുകയുമായിരുന്നു. ഇസ്മയിൽ, സമീൻ ബാനു എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് നിന്നുള്ള വീഡിയോയിൽ, […]
Read more

ഒരു ദിവസം മുഴുവൻ മോർച്ചറിക്കകത്തോ? അസാധാരണ സംഭവം!

മഹാബുബാബാദ്: ഒരാൾക്ക് മോർച്ചറിക്കുള്ളിൽ ഒരു ദിവസം മുഴുവൻ കഴിയാൻ സാധിക്കുമോ? തെലുങ്കാനയിലെ മഹാബുബാബാഡ് ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിലാണ് സംഭവം. ട്രക്ക് ഡ്രൈവറായ വേന്ദി രാജു എന്ന നാൽപ്പത്തഞ്ചുകാരനാണ് ഈ ദുരനുഭവം ഉണ്ടായത്. എന്നാൽ ആശുപത്രി അധികൃതർ സംഭവം നിഷേധിച്ചു. ഇത്രയും തണുപ്പുള്ള അന്തരീക്ഷത്തിൽ ഒരാൾക്ക് ഒരു രാത്രി മുഴുവൻ കഴിയാൻ സാധിക്കില്ലന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മുപ്പതിനായിരുന്നു സംഭവം. ശക്തമായ മഴ സമയത്ത് രാജു മോർച്ചറിയുടെ സമീപ ഭാഗത്തു വീണതാണെന്നും ഇതു കണ്ട ചിലർ ഇയാളെ […]
Read more

ചരിത്രത്തിൽ കൂടി മഴ പെയ്യുമ്പോൾ ഒരു യാത്ര പോയാലോ? അതും വിഭിന്നമായ യാത്ര

കോട്ടയത്ത്‌ വന്നിറങ്ങുമ്പോൾ ചെറിയ മഴ ഉണ്ടായിരുന്നു. കൂട്ടുകാരന്റെ ഫോണിൽ വിളിച്ചു. അയാളോട് രണ്ടു ദിവസം മുമ്പ് കാര്യം സൂചിപ്പിച്ചിരുന്നു. പുതുമയുള്ള ചരിത്രം പകർന്നു ഒഴുകുന്ന ഒരു ദൃശ്യം സ്വായത്തമാക്കാനുള്ള മനസ്സിന്റെ ഇടിപ്പ് ധാരാളം ഉണ്ടായിരുന്നു. കൂട്ടുകാരന്റെ വണ്ടി എന്നെ തേടി അൽപ്പം കഴിഞ്ഞു വന്നെത്തി. മഴ വണ്ടിയെ തലോടി പെയ്യുന്നുണ്ടായിരുന്നു. ഒരു യക്ഷിയെ തളച്ച ചരിത്രം തേടിയുള്ള യാത്ര. പാലപ്പൂവിന്റെ മണമുള്ള യാത്ര സൂര്യ കാലടി മന അതിന്റെ കഥകൾ മനസ്സിനെ സ്വാധീനം ചെലുത്താൻ തുടങ്ങിയപ്പോൾ മുതൽ […]
Read more

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി നാലാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തു; സംഭവം ജയ്പുരിൽ

ജയ്പുര്‍: രാജസ്ഥാനില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യാ ചെയ്തു. ജയ്പുരിലെ നീരജ മോദി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അമൈറയാണ് മരിച്ചത്. പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെയാണ് പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്. പെണ്‍കുട്ടി കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില്‍ കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഏകദേശം 47 അടി ഉയരത്തില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. ഉടന്‍തന്നെ […]
Read more

ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി എത്തിയ ട്രക്ക് ഹമാസ് കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക

ഗാസ: തെക്കൻ ഗാസയിൽ ഭക്ഷണമടക്കമുള്ള അവശ്യ സഹായവുമായി എത്തിയ ട്രക്ക് ഹമാസ് പ്രവർത്തകർ കൊള്ളയടിച്ചതായി യുഎസ് സെൻട്രൽ കമാൻഡിന്റെ ആരോപണം. ട്രക്കിന് നേരെ ഹമാസ് ആക്രമിക്കുന്ന ഡ്രോൺ വീഡിയോയും സെന്റ്കോം പുറത്തുവിട്ടു. വടക്കൻ ഖാൻ യൂനിസിലെ ഗാസക്കാർക്ക് അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ആവശ്യമായ സഹായം എത്തിക്കുന്ന സംഘത്തിന്റെ ട്രക്കാണ് ഹമാസ് പ്രവർത്തകർ കൊള്ളയടിക്കുന്നതെന്ന് യുഎസ് നേതൃത്വത്തിലുള്ള സിവിൽ-മിലിട്ടറി കോർഡിനേഷൻ സെന്റർ (സിഎംസിസി) നിരീക്ഷിച്ചതായി സെൻട്രോം പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗാസയ്ക്ക് മുകളിലൂടെ […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്തെ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കൊച്ചി ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. 2024-ൽ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ എട്ടു പേർ മരണപെട്ടു.​ 2025 ലും സമാനമായ രീതിയാണ് ഉള്ളത്. കൂടാതെ രോഗത്തിന് പുതിയ വകഭേദങ്ങളും കണ്ടെത്തി. സംസ്ഥാനത്ത് 144 […]
Read more

ആന്ധ്രയിലെ ക്ഷേത്ര ദുരന്തം; ഉടമയ്ക്കെതിരെ നരഹത്യക്ക് കേസെടുത്ത് പോലീസ്

വിശാഖപട്ടണം: ശ്രീകുളത്തെ ദുരന്തത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയെന്ന് പൊലീസ്. ആന്ധ്രാ സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും. മുൻകൂർ അനുമതി വാങ്ങാതെയാണ് ക്ഷേത്രം നിർമ്മിച്ചെന്നും പൊലീസിനെ അറിയിക്കാതെയാണ് ഉത്സവം സംഘടിപ്പിച്ചതെന്നും വ്യക്തമായതോടെയാണ് നടപടി. പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. നിരവധി സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിക്കും ദുരന്തത്തിൽ ജീവൻ നഷ്ടപ്പട്ടു. 15 പേർക്ക് […]
Read more

ട്രെയിനിൽ നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ അഭിഭാഷകൻ അറസ്റ്റിൽ

ചെന്നൈ: റെയില്‍വേ യാര്‍ഡുകളില്‍ നിന്ന് തീവണ്ടികളുടെ ബാറ്ററികള്‍ മോഷ്ടിച്ച് വില്‍ക്കുന്ന അഭിഭാഷകനെ റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അറസ്റ്റ് ചെയ്തു. പൊന്നേരിയിലെ അഭിഭാഷകനായ നാഗരാജിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിനിടെ, ആറു ലക്ഷംരൂപ വില മതിക്കുന്ന 134 ബാറ്ററികളാണ് ഇയാൾ മോഷ്ടിച്ചത്. ചരക്ക് തീവണ്ടികള്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിടുന്ന തണ്ടയാര്‍പ്പേട്ട റെയില്‍വേ യാര്‍ഡ്, അത്തിപ്പെട്ട് റെയില്‍വേ യാര്‍ഡ് ഉള്‍പ്പെടെ ചെന്നൈ റെയില്‍വേ ഡിവിഷന്റെ കീഴിലുള്ള വിവിധ യാര്‍ഡുകളില്‍ നിന്നാണ് ബാറ്ററികള്‍ മോഷ്ടിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. തീവണ്ടികളുടെ ബാറ്ററികള്‍ […]
Read more

മദ്യപാനത്തെ തുടർന്ന് വാക്കുതർക്കം; കോഴിക്കോട് കത്തിക്കുത്തിൽ യുവാവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത്. പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. അതിനാൽ സംഭവത്തെക്കുറിച്ച് മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ബജീഷിനെ സർജറിക്ക് വിധേയമാക്കിയതിന് ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം. മദ്യപാനത്തിനിടയിൽ എന്ത് തർക്കമാണ് ഉണ്ടായതെന്നോ ആരാണ് ഒപ്പമിരുന്ന് മദ്യപിച്ചതെന്നോ ഉള്ള കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. നാട്ടുകാരാണ് […]
Read more

Recent News

Advertisement
WhiteswanTV Footer