Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

എറണാകുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിൽ തീപ്പിടിത്തം

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള വീട്ടില്‍ തീപ്പിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ ഗൃഹോപകരണങ്ങളെല്ലാം തന്നെ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.തീപിടിച്ചപ്പോൾ വീട്ടില്‍ ആരുമില്ലായിരുന്നതിനാൽ ആള്‍ അപായം ഉണ്ടായിട്ടില്ല. കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷമായി ഈ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു രാജുവും കുടുംബവും. മകളെ ജോലി സ്ഥലത്ത് ആക്കിയതിന് ശേഷം തിരികെ വരുമ്പോഴാണ് വീട്ടില്‍ നിന്നും പുക ഉയരുന്നുവെന്ന കാര്യം അയല്‍വാസികള്‍ പറഞ്ഞത്. പിന്നാലെ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നുവെന്ന് […]
Read more

കെഎസ്ആർടിസി പെൻഷൻ വിതരണത്തിന്‌ 74.34 കോടി അനുവദിച്ചതായി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപ കൂടാതെ 676 […]
Read more

വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; സംഭവം കോഴിക്കോട് ഫറോക്കിൽ

കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് ഫറോക്കിലായിരുന്നു സംഭവം. ഫറോക്ക് നഗരസഭാ ചെയർമാൻ എൻസി അബ്ദുൾ റഹ്മാന്റെ വീടാണ് തകർന്നത്. 40 ടണ്ണോളം ഭാരമുള്ള സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് പതിച്ചത്. ലോറി വീണ സ്ഥലത്ത് ആരുമില്ലാത്തിനാൽ ആളപായമുണ്ടായില്ല.
Read more

അമേരിക്ക ലക്ഷ്യം വെക്കുന്നത് എന്ത്? എണ്ണയോ അതോ ലഹരി മരുന്നിന്റെ അവസാനമോ?

വാഷിംഗ്‌ടൺ: എന്താണ് അമേരിക്ക വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തിരഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നത്. കരീബിയന്‍ നാവികസേന വെനസ്വേലന്‍ ബോട്ടുകളെ ആക്രമിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നത്. സര്‍ക്കാരിനെതിരായ നീക്കത്തിന് സിഐഎയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുമതി നല്‍കി.കൂടാതെ നിക്കോളാസിനെക്കുറിച്ച് വിവരങ്ങങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം ഇരുപത്തഞ്ച് മില്യണ്‍ ഡോളറായി യു എസ് ഉയര്‍ത്തി. ആഭ്യന്തര മന്ത്രി കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ക്കും 15 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. കൊക്കെയിന്‍ ഒഴുക്കു വര്‍ധിപ്പിച്ച് […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 90,320

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,320 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് രൂപ നൽകണം. ഡോളറിന്റെ വില ഇടിഞ്ഞത് സ്വർണവില ഉയർത്താൻ കാരണമായിട്ടുണ്ട്. കൂടാതെ വെള്ളിയുടെയും വില ഉയർന്നിട്ടുണ്ട്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് […]
Read more

കൊച്ചിയിൽ രാസലഹരി വിതരണം നടത്തുന്ന രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി: വൻതോതിൽ രാസലഹരി വിതരണം നടത്തുന്ന യുവാക്കൾ എക്‌സൈസിൻറെ പിടിയിൽ. പിടിയിലായവരിൽ മൂന്ന് പ്രതികൾ വിദ്യാർത്ഥികളാണ്. കോഴിക്കോട് താമരശേരി കാട്ടിപ്പാറ കരിഞ്ചോല വീട്ടിൽ മുഹമ്മദ് മിദിലാജ് (23), കൊയിലാണ്ടി പന്തലായനി കുറവങ്ങാട് കപ്പന വീട്ടിൽ ഹേമന്ദ് സുന്ദർ (24), കാട്ടിപ്പാറ തെയ്യത്തുംപാറ വീട്ടിൽ മുഹമ്മദ് അർഷാദ് (22), കൊയിലാണ്ടി കൊഴുക്കല്ലൂർ ഇറങ്ങത്ത് വടക്കേ വലിയ പറമ്പിൽ വീട്ടിൽ കാർത്തിക് (23) എന്നിവരാണ് എക്‌സൈസ് എൻഫോഴ്സ്‌മെൻ് ആൻഡ് ആൻി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. പ്രതികൾ താമസിക്കുന്ന എറണാകുളം […]
Read more

ഓപ്പറേഷൻ സൈ ഹണ്ട്; സൈബർ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: സൈബർ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള പൊലീസിന്‍റെ ഓപ്പറേഷന്‍ സൈ ഹണ്ടിൽ തട്ടിപ്പ് സംഘത്തിന്‍റെ ഇടനിലക്കാരൻ അറസ്റ്റിൽ. ഊരമ്പ്, ചൂഴാല്‍ സ്വദേശി രാജനാണ് പാറശാല പൊലീസിന്‍റെ പിടിയിലായത്. തട്ടിപ്പ് സംഘങ്ങള്‍ക്ക് പാസ് ബുക്കും എടിഎം കാർഡ് ഉള്‍പ്പെടെ സംഘടിപ്പിച്ച് നല്‍കിയിരുന്നത് രാജനാണ്. അന്തര്‍ദേശീയ തലത്തില്‍ ഉള്‍പ്പെടെ തട്ടിപ്പ് നടത്തി പ്രതിമാസം രാജന്‍ സമ്പാദിച്ചിരുന്നത് 20 ലക്ഷത്തിലധികം രൂപയാണ്. നെയ്യാറ്റിന്‍കരയിലെ ഒരു ദേശസാല്‍ക്കരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. ഇവിടെയെത്തുന്ന സാധാരണക്കാരായ ഇടപാടുകാരുടെ പാസ്ബുക്കും എടിഎം കാര്‍ഡുകളും ഉള്‍പ്പെടെ […]
Read more

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജനസാന്ദ്രത കൂടുതലുള്ള നഗരങ്ങളിലൊന്നായ മസർ-ഇ-ഷെരിഫിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു. സംഭവത്തിൽ ഏഴുപേർ മരണപെടുകയും 150 ലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഖ്യ ഇനിയും ഉയരാനാണ്‌ സാധ്യത. ഓറഞ്ച് അലർട്ടാണ് ഭൂകമ്പത്തിന് യുഎസ്‌ജിഎസ് നൽകിയിരിക്കുന്നത്. വ്യാപകമായ ദുരന്തത്തിനും കാര്യമായ നാശനഷ്‌ടത്തിനുമുള്ള സാദ്ധ്യതയാണ് ഇതുകൊണ്ട് അ‌ർത്ഥമാക്കുന്നത്. മസർ-ഇ-ഷെരിഫിൽ ഭൂമിയുടെ 28 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ പ്രകമ്പനം അയൽ രാജ്യങ്ങളായ തുർക്ക്‌മെനിസ്ഥാൻ, കസാഖിസ്ഥാൻ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. കെട്ടിടങ്ങൾ […]
Read more

വളയിട്ട കൈകള്‍ തിളങ്ങുകയാണ്; ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 52 റൺസ് വിജയം

മുംബൈ: കായിക ചരിത്രത്തില്‍ മറ്റൊരു അധ്യായം കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഏതൊരു ഭാരതീയനും അഭിമാനിക്കാനുള്ള സന്ദര്‍ഭമാണിത്. ദീപ്തി ശര്‍മയും,ഷഫാലി വര്‍മയും ഗ്രൗണ്ടിൽ തീപ്പൊരി പാറിച്ചു. പകരക്കാരിയായിയെത്തിയ ഷഹാലി വര്‍മ എണ്‍പത്തിയേഴ് റണ്‍സും രണ്ട് വിക്കറ്റും നേടി. മഴയില്‍ തണുത്തുറഞ്ഞു കിടന്ന മൈതാനത്തെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഇവര്‍ മുന്നേറിയത്. ഒരു ഘട്ടത്തില്‍ കളി കൈവിട്ട് […]
Read more

ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍ നവംബർ 3ന് കേരളത്തിലേക്ക്

ന്യൂഡൽഹി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 2025 നവംബർ 3, 4 തീയതികളിൽ കേരളം സന്ദർശിക്കും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. സന്ദർശനത്തിൻ്റെ ഭാഗമായി, 2025 നവംബർ 3 ന് കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും. കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (FICEA) അംഗങ്ങളുമായും സി പി രാധാകൃഷ്ണൻ അന്നേ ദിവസം സംവദിക്കും. രാജ്യത്തെ എല്ലാ കയർ കയറ്റുമതി അസോസിയേഷനുകളേയും ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer