Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്ക ലക്ഷ്യം വെക്കുന്നത് എന്ത്? എണ്ണയോ അതോ ലഹരി മരുന്നിന്റെ അവസാനമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്‌ടൺ: എന്താണ് അമേരിക്ക വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തിരഞ്ഞു പിടിക്കാന്‍ ശ്രമിക്കുന്നത്. കരീബിയന്‍ നാവികസേന വെനസ്വേലന്‍ ബോട്ടുകളെ ആക്രമിച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നത്. സര്‍ക്കാരിനെതിരായ നീക്കത്തിന് സിഐഎയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുമതി നല്‍കി.
കൂടാതെ നിക്കോളാസിനെക്കുറിച്ച് വിവരങ്ങങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം ഇരുപത്തഞ്ച് മില്യണ്‍ ഡോളറായി യു എസ് ഉയര്‍ത്തി. ആഭ്യന്തര മന്ത്രി കാബെല്ലോയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ക്കും 15 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊക്കെയിന്‍ ഒഴുക്കു വര്‍ധിപ്പിച്ച് രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു നടപടിക്ക് പിന്നിലെ പ്രധാന കാരണം.മയക്കുമരുന്ന് കടത്തിനെ പിന്തുണയ്ക്കുകയും മയക്കുമരുന്ന് സംഘങ്ങളുമായി ഒത്തുകളിക്കുകയും ചെയ്യുന്നുവെന്നാണ് നിക്കോളാസ് മഡുറോ ഭരണകൂടത്തിനെതിരെയുള്ള ട്രംപിന്റെ ആരോപണം. അമേരിക്കയെ ലക്ഷ്യം വെച്ച് വലിയ അളവില്‍ മയക്കുമരുന്നുമായെത്തിയ അന്തര്‍ വാഹിനി തകര്‍ത്തതായി ട്രംപ് അവകാശപ്പെട്ടു. അതിലുണ്ടായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു. ഫെന്റനില്‍ പോലുള്ള അനധികൃത ലഹരിമരുന്നുകളായിരുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇതാണോ അമേരിക്കന്‍ ലക്ഷ്യമെന്ന ആശങ്കയും നിലനിൽക്കുന്നു. കരീബിയന്‍ കടലിലെ ചെറിയ ബോട്ടുകള്‍ക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്കുള്‍പ്പെടെ ആറ് ആക്രമണങ്ങളിലായി കുറഞ്ഞത് 28 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. മഡുറോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് അമേരിക്കയുടെ ലക്ഷ്യം തന്നെയാണ്. ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയായി 2013 ല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷമാണ് മഡുറോ അധികാരമേറ്റത്.

ഒളിവില്‍ കഴിയുന്ന വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ മച്ചാഡോ പ്രസിഡന്റ് ട്രംപിന്റെ പിന്തുണക്കാരിയാണ്. വെനിസ്വേലയിലെ ഭരണമാറ്റത്തിന് വലിയ അവസരം ലഭിച്ചെന്നാണ് അവര്‍ ട്രംപിനെ വിശേഷിപ്പിച്ചത്. അതു കൊണ്ടണ് നൊബേല്‍ സമ്മാനം സ്വന്തം ജനതയ്‌ക്കൊപ്പം അമേരിക്കന്‍ പ്രസിഡന്‌റിനും സമര്‍പ്പിച്ചത്,

Recent News

Advertisement
WhiteswanTV Footer