Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ കോൺഗ്രസ്; കെ എസ് ശബരീനാഥ് സ്ഥാനാർഥിയാകും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രമുഖരെ മത്സരിപ്പിക്കാൻ മുന്നണികൾ. കോൺഗ്രസ്സ് സ്ഥാനാർഥിയായി കെ എസ് ശബരിനാഥ് മത്സരിക്കും. കവടിയാർ വാർഡിലായിരിക്കും ശബരീനാഥൻ സ്ഥാനാർഥിയാകുക. എസ്പി ദീപക്, എസ് എ സുന്ദർ, വഞ്ചിയൂർ ബാബു എന്നിവർ സിപിഎം നിരയിലുള്ളപ്പോൾ വിവി രാജേഷ്, കരമന അജിത് അടക്കമുള്ളവരെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം. ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന് കോർ കമ്മിറ്റി യോ​ഗത്തിലാണ് ശബരീനാഥനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമം​ഗലം വാർഡിൽ വനിതാ സംവരണമായതിനാലാണ് […]
Read more

നടിയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ പോർട്ട‍ർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ച്ചു​വേ​ളി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ന​ടി​യോ​ട് ​അപമര്യാദയായി പെരുമാറിയ പോ​ർ​ട്ട​റാ​യ​ ​അരുണിനെ​ ​പേ​ട്ട​ ​പൊലീസ് അറസ്റ്റ് ചെയ്തു.​ ​വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു​ ​സം​ഭ​വം. ​പ്ര​തി​യെ​ ​ന്യാ​യീ​ക​രി​ക്കാ​ൻ​ ​റെ​യി​ൽ​വേ​ ​അ​ധി​കൃ​ത​ർ​ ​ശ്ര​മി​ച്ച​താ​യി​ ​ആരോപ​ണ​മു​ണ്ട്.​ ഷൂ​ട്ടിം​ഗ് ​സം​ബ​ന്ധ​മാ​യ​ ​യാ​ത്ര​യ്ക്കാ​യി​ ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ ​ന​ടി​യോ​ട് ​അടുത്ത​ ​പ്ലാ​റ്റ്ഫോ​മി​ലേ​യ്ക്ക് ​ക​ട​ക്കാ​ൻ​ ​സ​ഹാ​യി​ക്കാ​മെ​ന്ന് ​ഇ​യാ​ൾ​ ​ആവശ്യപെട്ടു.​ ​റെ​യി​ൽ​വേ​ ​ലൈ​ൻ​ ​മു​റി​ച്ചു​ക​ട​ക്കേ​ണ്ടെ​ന്നും​ ​നി​റു​ത്തി​യി​ട്ടി​രി​ക്കു​ന്ന​ ​ട്രെ​യി​നി​ന്റെ​ ​എ.​സി​ ​കോ​ച്ച് ​വ​ഴി​ ​അ​പ്പു​റ​ത്ത് ​എ​ത്തി​ക്കാ​മെ​ന്നും​ ​നടിയെ ഇയാൾ വി​ശ്വ​സി​പ്പി​ച്ചു.​ ​തു​ട​ർ​ന്ന് ​ട്രെ​യി​ൻ​ ​ക​യ​റി​ ​അ​പ്പു​റ​ത്തെ​ത്തി​ ​ട്രാ​ക്കി​ലേ​യ്ക്ക് ​​ക​യ​റാ​ൻ​ ​തു​ട​ങ്ങു​മ്പോ​ൾ​ ​ശരീരത്ത് ​ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​​ ​ബാഗ് […]
Read more

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊളളയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ നടപടിക്കൊരുങ്ങി അന്വേഷണ സംഘം. കവർന്ന സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. നാളെ കോടതിയിൽ ഹാജരാക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകും. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ശബരിമല ദ്വാരപാലകശില്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട്ട് ക്രിയേഷൻ സിഇഒ […]
Read more

കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കോട്ടയം: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. എറണാകുളം സ്വദേശികളായ വിനയ, സജി എന്നിവർക്കാണ് പരിക്കേറ്റത്. മണിപ്പുഴ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന കോട്ടയം- അടൂർ സൂപ്പർ ഫാസ്‌റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ചിങ്ങവനം പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം […]
Read more

തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻറെ ആഭിമുഖ്യത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ എറണാകുളം വഞ്ചി സ്ക്വയറിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരുവ് നായയുടെ ആക്രമണത്തിൽ ഉണ്ടായ പേവിഷബാധയെ തുടർന്ന് കഴിഞ്ഞ മെയ് മാസം ജീവൻ നഷ്ടപ്പെട്ട ഏഴ് വയസ്സുകാരിയായ കൊല്ലം സ്വദേശിനി നിയാ ഫൈസലിന്റെ മാതാവ് എൻ. ഹബീറ സംഗമം ഉദ്ഘാടനം ചെയ്തു. എൻ്റെ പൊന്നുമോളെ എനിക്ക് നഷ്ടമായതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന അവരുടെ […]
Read more

പേരാമ്പ്ര സംഘർഷം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് പൊലീസ് വീഴ്ച മറയ്ക്കാനെന്ന് കോടതി

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ആരോപണം ഉന്നയിച്ചത്. തെളിവുകൾ പരിശോധിക്കുമ്പോൾ സ്ഫോടക വസ്തു ഉപയോഗിച്ചുവെന്ന് പുതുതായി എഫ്ആആര്‍ ഇട്ടത് വീഴ്ച മറച്ചുവയ്ക്കാനെന്നാണ് ഉത്തരവിലുള്ളത്.
Read more

കൊല്ലത്ത് 3 കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റിൽ

കൊല്ലം: കൊല്ലം അഞ്ചലിൽ മൂന്നു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷെഫീർ എന്നിവരാണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസിൽ അഞ്ചലിൽ വന്നിറങ്ങിയ ഇരുവരെയും ഡാന്‍സാഫ് ടീമും അഞ്ചൽ പൊലീസും ചേര്‍ന്ന് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇവരിൽ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തത്. വിൽപ്പനയ്ക്കുവേണ്ടിയാണ് പ്രതികള്‍ ഇതര സംസ്ഥാനത്ത് നിന്നാണ് വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചത്. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
Read more

കഴക്കൂട്ടത്ത് മൊബൈൽ ഫോൺ മോഷ്ട്ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ മനോക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. വർക്കല റാത്തിക്കൽ സ്വദേശിയും കഠിനംകുളം പുതുക്കുറുച്ചി ഒറ്റപ്പന തെരുവിൽതൈവിളാകം വീട്ടിൽ താമസക്കാരനുമായ നസീഖാൻ (44) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയെ സഹായിക്കാനെന്ന വ്യാജേന കൂട്ടികൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച ശേഷം സ്വർണ്ണവും പണവും മൊബൈൽ ഫോണും തട്ടിയെടുത്തത്ത് മുങ്ങുകയായിരുന്നു ഇയാൾ. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെ പെരുമാതുറയ്ക്ക് സമീപം ആളൊഴിഞ്ഞ കായൽ തീരത്തുവച്ചായിരുന്നു സംഭവം. തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുവച്ച് പരിചയത്തിലായ തമിഴ്നാട് മാർത്താണ്ഡം സ്വദേശി […]
Read more

ടൈറ്റാനിയം ജോലി തട്ടിപ്പ്; ശശികുമാർ സമർപ്പിച്ച ഹർജി കോടതി തള്ളി

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ അഞ്ചാം പ്രതിയും കമ്പനിയിലെ ലീഗല്‍ ഡപ്യൂട്ടി ജനറൽ മാനേജരുമായ ശശികുമാരൻ തമ്പി കേസിൽ നിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. തട്ടിപ്പ് കേസിലെ അഞ്ചാം പ്രതി മറ്റ് പ്രതികളുമായി ചേർന്ന് തൊഴിൽ തട്ടിപ്പ് നടത്തിയതിനു തെളിവുകൾ ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് നടപടി. ശശികുമാരൻ തമ്പി ചെയ്തത് നിയമപരമായി ചെയ്യേണ്ട കാര്യങ്ങളാണെന്നും തട്ടിപ്പുമായി ഒരു ബന്ധവും ഇല്ലെന്നും പ്രതിഭാഗം […]
Read more

ആളൊഴിഞ്ഞ വീട്ടിൽ നിന്ന് 220 കുപ്പി മദ്യം കണ്ടെത്തി റാന്നി എക്സൈസ് സംഘം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വിദേശ മദ്യ ശേഖരം പിടികൂടി എക്സൈസ് സംഘം . ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് വിദേശ മദ്യ ശേഖരം പിടികൂടിയത്. പത്തനംതിട്ട റാന്നി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും 220 കുപ്പി വിദേശ മദ്യമാണ് കണ്ടെത്തിയത്. റാന്നി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പും സംഘവുമാണ് വൻ ശേഖരം പിടികൂടിയത്.
Read more

Recent News

Advertisement
WhiteswanTV Footer