Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

മലയാളികൾക്ക് ആശ്വാസം; വരുന്നു കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരത്

കൊച്ചി: കേരളത്തിനുള്ള മൂന്നാം വന്ദേ ഭാരതിന്റെ ഷെഡ്യൂൾ തയ്യാറായി. ഉച്ചക്ക് 2.20 എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് പുലർച്ചെ 1.50 ന് ബെംഗളൂരു സിറ്റിയിലെത്തും. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെടുന്ന വന്ദേഭാരത് എറണാകുളത്ത് ഉച്ചക്ക് 1.50ന് എത്തും. എന്നാൽ സർവ്വീസ് തുടങ്ങുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ഉടൻ അറിയിക്കുമെന്നാണ് വിവരം. നവംബർ അവസാനത്തോടെ സർവ്വീസ് ആരംഭിക്കുമെന്നാണ് സൂചന. ഈ മാസം സർവ്വീസ് ആരംഭിക്കുകയാണെങ്കിൽ ക്രിസ്മസ്, പുതുവർഷത്തിന് യാത്രാക്ലേശമനുഭവിക്കുന്നവർക്ക് ഇത് ​ഗുണകരമാവും.
Read more

അര്‍ദ്ധരാത്രിയില്‍ ജെസിബി ഉപയോഗിച്ച് സ്കൂള്‍ കെട്ടിടം തകർത്ത സംഭവം; മാനേജര്‍ ഉള്‍പ്പെടെയുള്ളവർ കുറ്റവിമുക്തർ

കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ കെട്ടിടം ഇടിച്ചു നിരത്തിയെന്ന കേസില്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേയാണ് വിധി. അടച്ചുപൂട്ടിയ സ്കൂള്‍ നിലനിര്‍ത്താന്‍ നടത്തിയ പോരാട്ടം സംസ്ഥാനത്ത് വലിയ ശ്രദ്ധ നേടിയിരുന്നു. 2016 ല്‍ ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. കേരളത്തിലെ പൊതുവിദ്യാലയ സംരക്ഷണത്തിന് വലിയ ഊര്‍ജ്ജം പകരുകയും സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളെ എങ്ങനെ സംരക്ഷിക്കാമെന്നതിന് ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്ത സംഭവമായിരുന്നു മലാപ്പറമ്പ് സ്കൂള്‍ പ്രശ്നം. കുട്ടികളുടെ കുറവും, സാമ്പത്തിക […]
Read more

ശബരിമല സ്വർണക്കൊള്ള; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സുധീഷിനെ ഇന്നലെ വൈകിട്ട് തിരുവനന്തപുരം ഈഞ്ചയ്‌ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. എസ്‌പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്ന് വൈകുന്നേരം റാന്നി കോടതിയിൽ ഹാജരാക്കും. ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയും മഹസറിൽ ക്രമക്കേട് കാട്ടിയും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കവരാൻ അവസരമൊരുക്കിയതിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്നാണ് നിഗമനം. പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ സികെ […]
Read more

മലപ്പുറത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം

മലപ്പുറം: വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. വള്ളുവമ്പ്രത്ത് ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. മില്ലിൽ വെളിച്ചെണ്ണയും കൊപ്രയും ഉണ്ടായിരുന്നു. മലപ്പുറത്ത് നിന്നും മഞ്ചേരിയിൽ നിന്നും അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന എത്തി തീ അണയ്‌ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആളപായമില്ലെന്നാണ് വിവരം.തീപിടിത്തമുണ്ടായി മണിക്കൂറുകളായിട്ടും പുക നിയന്ത്രണവിധേയക്കാൻ സാധിക്കുന്നില്ല. സമീപത്ത് ധാരാളം വീടുകളുള്ള പ്രദേശമാണ്. ഇവിടേക്ക് തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചുവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
Read more

‘ ജി.സുധാകരൻ ആശയങ്ങളിൽ വെള്ളം ചേർക്കാത്ത നേതാവ്, നീതിമാനായ ഭരണാധികാരി’: വി ഡി സതീശൻ

തിരുവനന്തപുരം: ആശയങ്ങളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത, തികഞ്ഞ കമ്യൂണിസ്റ്റ് നേതാവാണ് ജി.സുധാകരന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആര്‍എസ്പി നേതാവ് ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്‌കാരദാന വേദിയിലാണ് സതീശന്‍ സിപിഎം നേതാവ് ജി.സുധാകരനെ പുകഴ്ത്തി സംസാരിച്ചത്. നീതിമാനായ ഭരണാധികാരിയാണ് അദ്ദേഹം. ആയിരം കോടി രൂപ അദ്ദേഹത്തിന് അനുവദിച്ച് കിട്ടിയാല്‍ 140 എംഎല്‍എമാര്‍ക്കും തുല്യമായി അദ്ദേഹം നല്‍കിയിരുന്നു. ഞങ്ങളുടെ കൂടെ അതുപോലെ ആരെയും കണ്ടിട്ടില്ല. അങ്ങനെ ഒരാളെ കേരളത്തില്‍ ഉള്ളൂ. അതു ജി.സുധാകരന്‍ ആണെന്നും സതീശന്‍ പറഞ്ഞു. കൃത്യമായ […]
Read more

പീഡനക്കേസിലെ പ്രതി 15 കൊല്ലത്തിനു ശേഷം അറസ്റ്റിൽ

കോഴിക്കോട്: 15 വര്ഷം പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പീഡനക്കേസിലെ പ്രതി പിടിയില്‍. പീഡനക്കേസിലെ പ്രതിയായ കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശി ഒടക്കോട്ട് അബ്ദള്‍ സലാനെയാണ് 15 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടിയത്. കുന്നമംഗലം പൊലീസ് വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. 2010ലാണ് പൊലീസ് ഇയാള്‍ക്കെതിരേ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതോടെ അബ്ദുള്‍ സലാം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.15 വർഷത്തിന് ശേഷം പ്രതി നാട്ടില്‍ എത്തിയത്തിന്റെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് . ഇതിന്‍റെ അടിസ്ഥാനത്തില്‍ രാവിലെ എട്ട് […]
Read more

അതിദരിദ്രര്‍ ഇല്ലെന്ന അവകാശവാദം കള്ളക്കണക്കിലെ കൊട്ടാരം പണിയൽ: വി ഡി സതീശൻ

തിരുവനന്തപുരം: അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന അവകാശവാദം കള്ളക്കണക്ക് കൊണ്ടുള്ള കൊട്ടാരം പണിയലും തട്ടിപ്പുമെന്ന് പ്രതിപക്ഷ നേതാവ് വി ഡ‍ി സതീസൻ. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന 4.5 ലക്ഷം പരമ ദരിദ്രരുടെ എണ്ണം 64000 ആയത് എന്ത് ചെപ്പടിവിദ്യയിലൂടെ? സര്‍ക്കാര്‍ ഒഴിവാക്കിയ ഒരു ലക്ഷത്തില്‍ അധികം ആദിവാസി കുടുംബങ്ങളെല്ലാം സുരക്ഷിതരാണോ? അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്നു പ്രഖ്യാപിച്ചാല്‍ 6 ലക്ഷത്തോളം എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സഹായം ഇല്ലാതാകില്ലേയെന്നും അദ്ദേഹം ചോദിച്ചു. തോൽക്കുമെന്നത് വ്യക്തമായപ്പോള്‍ സര്‍ക്കാര്‍ […]
Read more

‘പൊന്നിൻ കുടം നാളെയും അവിടെ തന്നെ കണ്ടാൽ മതിയായിരുന്നു’: മമ്മൂട്ടിയുടെ പേരിലെ വഴിപാടിനെ പരിഹസിച്ച് കെ പി ശശികല

കണ്ണൂർ: നടൻ മമ്മൂട്ടിയുടെ പേരിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തിയതിൽ പരിഹാസവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല. പൊന്നിൻകുടം വഴിപാട് നടത്തിയ വാർത്തയുടെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടായിരുന്നു പോസ്റ്റ് ചെയ്തത്. ‘നാളെയും അതവിടെ കണ്ടാൽ മതിയായിരുന്നു’ എന്ന് ശശികല കുറിച്ചു. ഇന്നലെയാണ് മമ്മൂട്ടിക്ക് വേണ്ടി തിരുവനന്തപുരം സ്വദേശി എ.ജയകുമാർ മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ചിത്രം നൽകി സ്വീകരിച്ചു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന […]
Read more

അമ്മയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ മകളും സുഹൃത്തുക്കളും അറസ്റ്റിൽ; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ. മകളും 4 ആൺസുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. സുബ്രഹ്മണ്യപുര സ്വദേശിനി നേത്രാവതി (35) ആണ് കൊല്ലപ്പെട്ടത്. മകളും ആൺസുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയ പകയേ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മകൾ സുഹൃത്തുക്കൾക്കൊപ്പം രക്ഷപെടുകയായിരുന്നു. നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കൊലപാതകം തെളിയിച്ചത്.
Read more

പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ വയോധികന് കരടിയുടെ ആക്രമണം

മലപ്പുറം: വയോധികന് കരടിയുടെ ആക്രമണം. കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് കരടിയുടെ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ 11 ഓടെ വനത്തിനകത്ത് ശങ്കരന്‍ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് കരടി ആക്രമിച്ചത്. കുറ്റിക്കാട്ടില്‍നിന്ന് ശങ്കരന്റെ പിന്‍ഭാഗത്തുകൂടി വന്ന കരടി കഴുത്തില്‍ പിടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് കൈയിലും കടിച്ച് പരിക്കേല്‍പ്പിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും നിലവിളിക്കുകയും ചെയ്തതോടെ കരടി കാട്ടിലേക്ക് ഓടി. ശങ്കരന്റെ കരച്ചില്‍ കേട്ടാണ് പച്ചമരുന്ന് ശേഖരിക്കുകയായിരുന്ന മധുവും രമേശനും ഓടിയെത്തിയത്. രണ്ടു കൈകള്‍ക്കും കടിയേറ്റ ശങ്കരനെ നിലമ്പൂര്‍ ജില്ല […]
Read more

Recent News

Advertisement
WhiteswanTV Footer