Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

16കാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീ‌ഡിപ്പിക്കാൻ ശ്രമം

കാസർകോട്: വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച ശേഷം ഓടി രക്ഷപ്പെട്ട വിദ്യാർത്ഥി മാതാപിതാക്കളെ വിവരം അറിയിക്കുകയയും തുടർന്ന് കാസർകോട് മേൽപ്പറമ്പ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു 16കാരനായ വിദ്യാർത്ഥി. സ്‌കൂട്ടറിലെത്തിയ ഒരാൾ കുട്ടിയോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തെങ്കിലും തൃപ്‌തനാകാത്തതിനാൽ വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർത്ഥിയെ നിർബന്ധിച്ച് സ്‌കൂട്ടറിൽ കയറ്റി കൊണ്ടുയപോകുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ […]
Read more

ഇന്ദിര ഗാന്ധി അനുസ്‌മരണവും സർദാർ വല്ലാഭായ് പട്ടേൽ, ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനവും സംഘടിപ്പിച്ചു

മഞ്ഞപ്ര: യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി മഞ്ഞപ്ര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാർഷികവും ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി സർദാർ വല്ലാഭായ് പട്ടേലിൻ്റെയും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുടെ ജന്മദിനവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പതാക ഉയർത്തൽ, പുഷ്പാർച്ചന, തിരി കത്തിക്കൽ, സർവ്വമത പ്രാർത്ഥന, അനുസ്മരണ പ്രഭാഷണം എന്നിവയും നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസഫ് തോമസ് അധ്യക്ഷത […]
Read more

ക്രിക്കറ്റ് സ്റ്റേഡിയം അഴിമതി കേസ്; വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കെസിഎയുടെ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ വിജിലൻസിന് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കിയതിനെ തുടർന്നാണ് ഉത്തരവ്. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയം ഭൂമി ഏറ്റെടുക്കലും നിർമ്മാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം. കെസിഎ മുൻ ഭാരവാഹി ടി സി മാത്യു […]
Read more

ചപ്പാത്തി കഴിച്ചു മടുത്തോ? എങ്കിൽ ഇനി ഇതൊന്നു ട്രൈ ചെയ്യൂ

ചപ്പാത്തി ഒരു ഉത്തരേന്ധ്യൻ ഭക്ഷണം ആണെങ്കിലും നമ്മൾ മലയാളികൾക്ക് ഇഷ്ട്ട ഭക്ഷണം കൂടിയാണ്. എന്നാൽ ചപ്പാത്തി കഴിച്ചു മടുത്ത മലയാളികൾ ആയിരിക്കും ഇപ്പോൾ കൂടുതൽ. എന്തെങ്കിലും വെറൈറ്റി വിഭവം ഉണ്ടോ എന്നാണ് ദിനംപ്രതി ആളുകൾ ഉറ്റു നോക്കുന്നത്. അതുപോലെയൊരു വെറൈറ്റി വിഭവമാണ് ‘കൊത്ത് ചപ്പാത്തി’. ഇനി കൊത്ത് ചപ്പാത്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ വെളിച്ചെണ്ണ (ആവശ്യത്തിന്) ചപ്പാത്തി 6 എണ്ണം (നീളത്തിൽ അരിഞ്ഞ പച്ചമുളക് 2 എണ്ണം വെളുത്തുള്ളി 2 എണ്ണം ഇഞ്ചി 1 കഷ്ണം […]
Read more

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അതിവേഗത്തിൽ നാട്ടിലെത്തിക്കാം

വിദേശികളായ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അതിവേഗത്തിൽ പണം അയക്കാനുളള പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). സാങ്കേതികവിദ്യയിൽ വൻ കുതിപ്പുണ്ടായിട്ടും പല സാഹചര്യങ്ങളിലും പ്രവാസികൾ നേരിടുന്ന വലിയൊരു പ്രശ്നമാണിത്. അയക്കുന്ന പണത്തിന്റെ പരിധിയിലും പല ബുദ്ധിമുട്ടുകളും പ്രവാസികൾ നേരിടുന്നു. ചില സാഹചര്യങ്ങളിൽ നാട്ടിലേക്ക് പണം അയച്ചാൽ 24 മണിക്കൂറിനുളളിൽ നാട്ടിലെ അക്കൗണ്ടുകളിൽ ക്രെഡി​റ്റാകാത്ത സാഹചര്യവുമുണ്ട്. ആർബിഐയുടെ പുതിയ നീക്കം വിദേശത്തുളള ഇന്ത്യക്കാർക്ക് ആശ്വാസമാകും. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളും ആർബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തുളള ഇന്ത്യക്കാർക്കും അവരുടെ ബിസിനസുകളിൽ […]
Read more

പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക സഹായം വേണം; ഉടമകളോട് 10,000 കോടി രൂപ ആവശ്യപ്പെട്ട് എയർ ഇന്ത്യ

ന്യൂഡൽഹി: പ്രതിസന്ധി മറികടക്കാൻ ഉടമകളിൽ നിന്നും വായ്പാ സഹായം തേടി എയർ ഇന്ത്യ. ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നും 10,000 കോടി രൂപയുടെ സാമ്പത്തിക സഹായം എയർ ഇന്ത്യ തേടിയതായിയാണ് റിപ്പോർട്ടുകൾ. ജൂണിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ നടന്ന വിമാന ദുരന്തത്തെ തുടർന്ന് നേരിടുന്ന പ്രത്യാഘാതങ്ങൾ മറികടക്കാനാണ് സാമ്പത്തിക സഹായം തേടിയതെന്നാണ് വിവരം. എയർ ഇന്ത്യയുടെ 74.9% ഓഹരികൾ ടാറ്റ സൺസിൻ്റെ ഉടമസ്ഥതയിലാണ്. ബാക്കിയുള്ള ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലാണ്. 2022 ലാണ് കേന്ദ്ര പൊതുമേഖലാ […]
Read more

കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ വിതരണം ഉടൻ ആരംഭിക്കും: കെ എൻ ബാലഗോപാൽ

കാസർകോട്: ഒരു മാസത്തെ കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം മുതൽ ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്, ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. […]
Read more

സ്കൂൾ നോട്ടീസ് ബോർഡിലെ പിൻ വിഴുങ്ങിയ ഏഴാം ക്ലാസ്സ്‌കാരന് ദാരുണാന്ത്യം

കാണ്ഡമാൽ: സ്‌കൂളിലെ നോട്ടീസ് ബോർഡിലെ പിൻ വിഴുങ്ങിയ ഏഴാം ക്ലാസ്സുകാരാണ് ദാരുണാന്ത്യം. ഒക്ടോബർ 15ന് ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദിയിലായിരുന്നു സംഭവം. ഫുൽബാന ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥി തുഷാർ മിശ്രയാണ് മരണപ്പെട്ടത്. സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. അബദ്ധത്തിലാണ് കുട്ടി പിൻ വിഴുങ്ങിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് കുട്ടിയും സഹപാഠികളും അധ്യാപകരായ സീമയോടും ഫിറോസിനോടും കാര്യം പറഞ്ഞെങ്കിലും അവർ കാര്യമാക്കി എടുത്തില്ല. കുട്ടികൾ നുണ പറയുകയാണെന്ന് […]
Read more

റഷ്യയുടെ ‘അന്ത്യദിന ആയുധം’ പുറത്ത്

ലോകത്തിലെ തന്നെ വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായ റഷ്യ പ്രതിരോധ മേഖലയിൽ നിരവധി സംവിധാനങ്ങൾ രംഗത്ത് കൊണ്ടുവന്നിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതും കാര്യക്ഷമവുമായ കണ്ടുപിടിത്തവുമായാണ് റഷ്യ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ആണവ ശേഷിയുള്ളതും ആണവോർജത്തിൽ പ്രവർത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകൾ വികസിപ്പിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റുകയാണ് റഷ്യ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് റഷ്യ ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചത്. ‘പൊസൈയ്ടൻ’ എന്ന് പേര് നൽകിയിരിക്കുന്ന ‘അന്ത്യദിന ആയുധ’മെന്ന വിശേഷണമുള്ള ഡ്രോൺ […]
Read more

രണ്ടാം ടി20 ൽ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും; മത്സരം മെല്‍ബണില്‍

മെല്‍ബണ്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മെല്‍ബണ്‍ വെച്ചാണ് മത്സരം നടക്കുക. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചതിനാല്‍ പരമ്പരയില്‍ ജയിച്ചു തുടങ്ങാനാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. ഏകദിന പരമ്പരയിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന് ടി20 പരമ്പരയില്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9.4 ഓവില്‍ 97 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു മഴ കാരണം മത്സരം നിർത്തിയത്. അഭിഷേക് ശര്‍മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer