Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

അതിഥി നമ്പൂതിരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം വിധിച്ച് ഹൈക്കോടതി

കൊച്ചി: ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ജീവപര്യന്തം. ‌ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾ 2 ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013 ഏപ്രിൽ 29നാണ് ഇരുവരും ചേർന്ന് കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ആറ് വയസുകാരിയായ പെൺകുട്ടിയെ […]
Read more

ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍: വി ഡി സതീശൻ

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എന്നാൽ, എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ […]
Read more

അർഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ല; ഗുരുതര ആരോപണവുമായി വീട്ടമ്മ

പാലക്കാട്: അർഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചില്ലെന്ന് പരാതി. നാഗലശ്ശേരി പഞ്ചായത്തിന് മുന്നിൽ രണ്ട് മക്കളേയും ചേർത്ത് പിടിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ വ്യക്തമാക്കി വീട്ടമ്മ. നാഗലശ്ശേരി പഞ്ചായത്തിൽ 7-ാം വാർഡിൽ ഇടിഞ്ഞു പൊളിഞ്ഞ തറവാട്ടു വീട്ടിൽ താമസിക്കുന്ന മേനാത്ത് വീട്ടിൽ പ്രബിതയും ഭർത്താവ് വിജയനുമാണ് വാർത്താ സമ്മേളനത്തിൽ പരാതിപ്പെട്ടത്. 2018ൽ വീടിന് അപേക്ഷ നൽകി. ഏറ്റവും മുൻഗണനയുള്ള കുടുംബം എന്ന നിലയിൽ ഗ്രാമസഭ ഏകകണ്ഠമായി പാസാക്കുകയും മിനുറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്തതാണ്. ഓട്ടോ ഡ്രൈവറായ […]
Read more

അടിമാലി മണ്ണിടിച്ചിൽ; പുനരധിവാസവും നഷ്ടപരിഹാരവും സർക്കാർ ഉറപ്പു നൽകാത്തതിൽ പ്രതിഷേധിച്ച് ക്യാമ്പിലെ അന്തേവാസികൾ

ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തത്തില്‍ പ്രതിഷേധിച്ച ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ. പുനരധിവാസവും നഷ്ടപരിഹാരവും സർക്കാർ ഉറപ്പുനൽകുന്നില്ലെയെന്നു ആരോപിച്ചാണ് പ്രതിഷേധം. മണ്ണിടിച്ചിൽ മേഖലയിലേക്ക് തിരികെ പോകാനുളള നിർദ്ദേശം അംഗീകരിക്കാനാവില്ലെന്നും നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്നും അന്തേവാസികൾ പറഞ്ഞു. അടിമാലി കൂമ്പൻ പാറ ലക്ഷം വീട് ഉന്നതിയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് ഉള്ള കുന്ന് താഴെക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ഒരാൾ മരണപ്പെടുകയും ചെയ്തു. മരിച്ച ബിജുവിൻ്റെതുൾപ്പെടെ ആറ് വീടുകലാണ് മണ്ണിനടിയിലായത്. മണ്ണിടിച്ചിൽ സാധ്യത കണ്ട് ഉന്നതിയിലെ […]
Read more

എംഡിഎംഎയുമായി ബസ് ഡ്രൈവർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഡ്രൈവര്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയില്‍. ബാലുശ്ശേരി തുരുത്തിയാട് നടുവിലെടുത്ത് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ബസ് ഡ്രൈവറായ ഇയാളുടെ കയ്യിൽ നിന്ന് 0.44 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ അടുത്തിടെ നിരവധി ബസ്സപകടങ്ങള്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്ത സംഭവങ്ങൾ അടുത്തിടെയുണ്ടായിരുന്നു. ബസ് ജീവനക്കാര്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി ഉയരുകയും ചെയ്തതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. പേരാമ്പ്ര […]
Read more

കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കലയനാട്: ദേശീയപാതയോരത്ത് കൂടി നടന്ന് പോവുകയായിരുന്ന യുവാവിനെ കെഎസ്ആർടിസി ഇടിച്ച് ദാരുണാന്ത്യം. കൊല്ലം ദേശീയപാതയിൽ കലയനാട് വച്ചാണ് കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചത്. തിരുനൽവേലിയിലേക്ക് സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസാണ് യുവാവിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
Read more

ജനങ്ങളുടെ സന്തോഷത്തില്‍ സംതൃപ്തി’, എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസം: കെഎന്‍ ബാലഗോപാൽ

തിരുവനന്തപുരം: സർക്കാരിന്‍റെ വമ്പന്‍ പ്രഖ്യാപനങ്ങളില്‍ പ്രതികരണവുമായി ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ സംതൃപ്തിയെന്ന് മന്ത്രി പ്രതികരിച്ചു. ധനവകുപ്പിന് ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഒരിക്കലും തകര്‍ന്ന് പോകില്ല നമ്മൾ മുന്നോട്ട് പോകും, ട്രഷറി അടച്ചുപൂട്ടും എന്നുള്ള ആരോപണങ്ങൾ വരെ ഉണ്ടായി എന്നാല്‍ ഇപ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരികകുകയാണ്. അത് നടപ്പിലാക്കാന്‍ പറ്റും എന്നുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിന് പിന്നില്‍ കൃത്യമായ പ്രവര്‍ത്തനങ്ങൾ ധനവകുപ്പ് നടത്തിയിട്ടുണ്ട്. ചെയ്യാൻ […]
Read more

അഥിതി നമ്പൂതിരി കൊലപാതകം; സുബ്രഹ്മണ്യൻ നമ്പൂതിരിയും ദേവിക അന്തർജനവും പൊലീസ് കസ്റ്റഡിയിൽ, ശിക്ഷ വിധി ഇന്ന്

കോഴിക്കോട്: ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികൾ കസ്റ്റഡിയിൽ. ഇന്നലെ പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദേവിക അന്തർജനം എന്നിവർക്ക് ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകരയിൽ വെച്ച് കെഎസ്ആർടിസി ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്. 2013 ലായിരുന്നു സംഭവം. വിചാരണ കോടതി നേരത്തെ പ്രതികളെ കൊലപാതക കുറ്റത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുകയും തുടർന്ന് […]
Read more

അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ മകൻ പിടിയിൽ. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂരാണ് കൊലപാതകം നടന്നത്. വിജയകുമാരിയെയാണ് മകൻ അജയകുമാർ ക്രൂരമായി കൊലപ്പെടുത്തിയത്. അജയകുമാർ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിച്ചില്ല് കൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായിരുന്നു അജയകുമാർ.
Read more

കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവത്തിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ

ചെന്നെെ: കാഞ്ചീപുരം ഹെെവേയിൽ വൻ കവർച്ച നടത്തിയ സംഭവത്തിൽ അഞ്ച് മലയാളികളെ അറസ്റ്റ് ചെയ്ത തമിഴ്‌നാട് പൊലീസ്. സന്തോഷ്, സുജിത് ലാൽ, ജയൻ, മുരുകൻ, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട്, തൃശൂർ സ്വദേശികളാണ് ഇവർ. കഴിഞ്ഞ ഓഗസ്റ്റിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന കേസിലാണ് അറസ്റ്റ്.മുംബയ് സ്വദേശിയുടെ കാർ തടഞ്ഞായിരുന്നു മോഷണം. പിടിയിലായവർ അന്യസംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് വ്യക്തമാക്കി. സംഘത്തിലെ മറ്റ് 10 പേരെ കണ്ടെത്താൻഅന്വേഷണം ആരംഭിച്ചു. ഇതിനായി കാഞ്ചീപുരം പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer