Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ചീനിക്കുഴി കൂട്ടക്കൊലപാതകം; പ്രതി ഹമീദിന്റെ ശിക്ഷ വിധി ഈ മാസം 30 ന്

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 30ന് വിധിക്കും. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് പ്രതി കോടതിയെ അറിയിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ ഉള്ള അസുഖങ്ങൾ ഉണ്ടെന്നും ഹമീദ് പറഞ്ഞു.
Read more

ആലപ്പുഴയിലെ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: തുറവൂർ ടിഡി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടണക്കാട് മേനാശ്ശേരി സ്വദേശി സമ്പത്തതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിന്റെ ശ്രീകോവിലിൽ അതിക്രമിച്ച് കയറിയതിന് സമ്പത്തിനെ ക്ഷേത്ര ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഞായറാഴ്ച വെെകിട്ടാണ് സമ്പത്ത് ശ്രീകോവിലിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറിയത്. തുടർന്ന് ആൾക്കൂട്ടം തടഞ്ഞ് വയ്ക്കുന്നതും പൊലീസ് ചോദ്യം ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സമ്പത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബന്ധുക്കൾ […]
Read more

സംസഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ എട്ട് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ‘മോൻതാ’ ചുഴലിക്കാറ്റ് തീവ്ര […]
Read more

എയർ ഇന്ത്യയുടെ ട്രാൻസിറ്റ് ബസിന് തീപിടിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിന് സമീപം നിർത്തിയിട്ടിരുന്ന ട്രാൻസിറ്റ് ബസ്സിന് തീപിടിച്ചു. ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തീപിടിച്ച സമയം ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ബസ് ആളിക്കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി ലൈനിൽ നിന്നാണ് ബസിന് തീപിടിച്ചത്. സംഭവസമയത്ത് ബസ് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരോ ലഗേജുകളോ ബസിൽ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവർ സുരക്ഷിതനാണെന്നും പൊലീസ് വ്യക്തമാക്കി.
Read more

മുറ്റം അടിച്ചുവാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; സംഭവം നാദാപുരത്ത്

കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം. പിടിവലിക്കിടെ താഴെ വീണു തോളില്‍ പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം കുമ്മങ്കോട്ടെ വലിയപറമ്പത്ത് പാത്തുട്ടിയാണ് മോഷണ ശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. രാവിലെ മുറ്റം അടിച്ചുവാരുന്നതിനിടയിലായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ പ്രതി ഇവരുടെ പിറകിലൂടെ എത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതിരോധിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ അക്രമി വീട്ടമ്മയെ തള്ളിയിട്ട് രക്ഷപെട്ടു. നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read more

ബ്രൂവറിക്കെതിരായ ബോർഡ് മീറ്റിം​ഗ്; എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സിപിഎം പ്രതിഷേധം

പാലക്കാട്: എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സിപിഎം പ്രതിഷേധം. ബ്രൂവറിക്കെതിരായ ബോർഡ് മീറ്റിങ്ങ് ആരംഭിക്കാനിരിക്കെയാണ് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉപരോധ പ്രതിഷേധം നടന്നത്. ലൈഫ് മിഷൻ, കുടിവെള്ളം ഉൾപ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട പഞ്ചായത്തിലെ വീഴ്ചക്കെതിരെയാണ് ഉപരോധമെന്ന് സിപിഎം അറിയിച്ചു. അതേസമയം, ബ്രൂവറിക്കെതിരായ ബോർഡ് യോഗം അട്ടിമറിക്കാനാണ് സിപിഎം ശ്രമമെന്ന് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും ബിജെപിയും ആരോപിച്ചു. പ്രദേശത്ത് സംഘർഷം രൂക്ഷമായതിനെ തുടർന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എലപ്പുള്ളി പഞ്ചായത്ത് ഗേറ്റ് തടസ്സപ്പെടുത്തി […]
Read more

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. അടിമാലിക്ക് പിന്നാലെ പള്ളിവാസലിലാണ് മണ്ണിടിഞ്ഞത്. പള്ളിവാസൽ മൂലക്കടയിലാണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ഭാഗത്തേക്ക് പതിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.വഴിയിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. കൂടുതൽ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്കിടയിൽ ആശങ്ക നിലനിൽക്കുകയാണ്.
Read more

കൊമ്പൻ കൊണാര്‍ക്ക് കണ്ണൻ ചരിഞ്ഞു

തൃശൂര്‍: പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തൃശൂര്‍ തെക്കേപ്പുറത്തെ കെട്ടുതറിയിൽ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞത്‌. ഒരുപാട് നാളായി അസുഖം ബാധിച്ച്‌ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുൻപ്‌ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അവശനിലയിലായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. കുറച്ചുനാളുകളായി എരണ്ടക്കെട്ട് ഉൾപ്പെടെയുള്ള അസുഖങ്ങളുമായി ആന രോഗാവസ്ഥയിലായിരുന്നു. അവസാന നാളുകളിൽ മരുന്നുകളോടും കാര്യമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ ചെരിഞ്ഞത്. […]
Read more

അടിമാലി മണ്ണിടിച്ചിൽ വിദഗ്ധസംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തൊടുപുഴ: ദേശീയ പാതാ അതോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങളിലെ അപാകങ്ങളുടെ ഫലമായി അടിമാലിയിൽ മലയിടിഞ്ഞ് ഒരാൾ മരിച്ച സാഹചര്യത്തിൽ അപകടകാരണങ്ങളെകുറിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലാണ് ഉത്തരവ്. ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണം. അപകടം ആവർത്തിക്കാതിരിക്കാൻ […]
Read more

പൊതുമേഖലാ ബാങ്കുകളില്‍ വരാനിരിക്കുന്നത് വന്‍ മാറ്റം; വിദേശ ഓഹരി പങ്കാളിത്തം 49% ആക്കിയേക്കും

കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ നിലനിറുത്തും. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കുമായി കഴിഞ്ഞ മാസങ്ങളില്‍ കേന്ദ്ര ധനമന്ത്രാലയം ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് താത്പര്യമേറുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ ഫെഡറല്‍ ബാങ്ക്, ആര്‍.ബി.എല്‍ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക് എന്നിവയില്‍ വിദേശ സ്ഥാപനങ്ങള്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer