Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വിദേശ മോഡലിനുനേരെ ലൈംഗികാതിക്രമം; ഡെലിവറി ബോയ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വിദേശ മോഡലിന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഡെലിവറി ബോയ് അറസ്റ്റിൽ. ബ്ലിങ്ക് ഇറ്റ് എന്ന ഓൺലൈൻ ആപ്പിന്‍റെ ഡെലിവറി ബോയിയായ കുമാർ റാവു ആണ് പിടിയിലായത്. ബെംഗളൂരുവിലെ ആര്‍ടി നഗറിൽ വെച്ചായിരുന്നു സംഭവം. ബ്രസീൽ സ്വദേശിയായ മോഡലാണ് പരാതിക്കാരി. ഇവരുടെ പരാതിയിൽ കേസെടുത്ത ബെംഗളൂരു പൊലീസ് പ്രതിയെ പിടികൂടി. യുവതി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാനെത്തിയതായിരുന്നു കുമാര്‍ റാവു. ഇതിനിടയിൽ യുവതിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
Read more

പേരാമ്പ്ര സംഘർഷം; ഷാഫിയെ മർദിച്ച അഭിലാഷ് ഡേവിഡിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല, ശക്തമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്

കോഴിക്കോട്: പേരാമ്പ്രയിൽ വടകര എംപി ഷാഫി പറമ്പിലിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണെന്ന് ഷാഫി പറമ്പിൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സർവീസിൽ നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചതെന്നാണ് വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ ഷാഫി വ്യക്തമാക്കിയിരുന്നത്. ഡിജിപിക്ക് ജില്ലാ […]
Read more

പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ

പാലക്കാട്: പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ വൻ സ്പിരിറ്റ് വേട്ട. 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും പ്രതിചേർത്തു. കഴിഞ്ഞ ദിവസം മീനാക്ഷിപുരം പോലീസാണ് ചിറ്റൂർ കമ്പാലത്തറയിൽ വെച്ച് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ വെച്ചായിരുന്നു സ്പിരിറ്റ് ശേഖരം പിടിച്ചെടുത്തത്. കണ്ണയ്യൻ പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനെയും ഉദയൻ എന്നയാളെയും കേസിൽ പ്രതിചേർത്തത്. തനിക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയത് […]
Read more

ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ച ആർഡിഒയ്ക്ക് പിഴയിട്ട് ഹൈക്കോടതി

കൊച്ചി: കണക്കിലെടുക്കാതെ ഭൂമി തരംമാറ്റാനുള്ള അപേക്ഷ നിരസിച്ച തിരൂർ റവന്യൂ ഡിവിഷൻ ഓഫീസർക്ക് പതിനായിരം രൂപ പിഴചുമത്തി ഹൈക്കോടതി. മലപ്പുറം പൊന്നാനി സ്വദേശി എ.ബി. സുജയ്യയുടെ ഹർജിയിൽ ജസ്റ്റിസ് സി.എസ്. ഡയസ്സാണ് ഉത്തരവിട്ടത്. ഹർജിക്കാരിയുടെ ഭർത്താവിന് പൊന്നാനി വട്ടക്കുളം വില്ലേജിൽ 12 സെന്റ് സ്ഥലത്ത് പതിറ്റാണ്ടുകൾക്കു മുൻപ് കെട്ടിടം നിർമിച്ചതാണ്. ഇതേതുടർന്നാണ് തരംമാറ്റുന്നതിന് അപേക്ഷ നൽകിയത്. ഇതു നിഷേധിച്ചതിനെത്തുടർന്ന് കളക്ടർക്ക് അപ്പീൽ നൽകുകയായിരുന്നു. നടപടി ഉണ്ടാകാത്തതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും എത്രയുംവേഗം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിക്കുകയും തുടർന്ന് കളക്ടർ […]
Read more

മോൻത ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; 110 കിലോമീറ്റർ വേഗതയിൽ കരതൊടാൻ സാധ്യത

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌‌നാട് സംസ്ഥാനങ്ങളിൽ കനത്ത മഴയും, ശക്തമായ കാറ്റും ശക്തിയേറിയ തിരമാലകൾക്കും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരമോ രാത്രിയിലോ ആന്ധ്രയിലെ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കരതൊടും. 100–110 കിലോമീറ്റർ വേഗതയിൽ തീവ്ര ചുഴലിക്കാറ്റായി മോൻത കരതൊടുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച രാത്രി വൈകി വരെ നെല്ലൂരിനും ശ്രീകാകുളത്തിനും ഇടയിലുള്ള ആന്ധ്രാ തീരത്ത് […]
Read more

കരൂർ ദുരന്തം; ദുരിത ബാധിതരെ നേരിൽ കണ്ട് വിജയ്

ചെന്നൈ: കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ നേരിൽ കണ്ട് തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ്. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതരെ മാമല്ലപുരത്തെ ഹോട്ടലിലേക്ക് വരുത്തിയായിരുന്നു വിജയ് നേരിട്ട് കണ്ടത്. കരൂരിൽ വീടുകളിലെത്തി ദുരന്തബാധിതരുടെ കുടുംബങ്ങളെ സന്ദർശിക്കാത്ത കാര്യത്തിലും വിജയ് വിശദീകരണം നൽകി. ദുരന്തം നടന്ന് ഒരു മാസം തികയുന്ന ദിവസമാണ് വിജയ് കുടുംബങ്ങളെ കണ്ടത്. സെപ്തംബ‌ർ 27നായിരുന്ന ദുരന്തം. ദുരന്തബാധിതരുടെ ചികിത്സാ ചെലവുകൾ, വിദ്യാഭ്യാസ ചെലവുകൾ മുതലായവ വഹിക്കുമെന്ന് വിജയ് കൂടിക്കാഴ്‌ചയിൽ അറിയിച്ചു. നേരത്തെ ഈ ഹോട്ടലിൽ […]
Read more

പാകിസ്ഥാന് തിരിച്ചടി; കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാനൊരുങ്ങി താലിബാൻ

കാബൂൾ: പാകിസ്ഥാനും താലിബാനും തമ്മിലുള്ള സംഘ‍‍‍ർഷം രൂക്ഷമാകുന്നതിനിടെ പാകിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ താലിബാന്‍. പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ കുനാർ നദിയിൽ അണക്കെട്ടുകൾ നിർമിക്കാൻ താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാൻ തീരുമാനം. അഫ്ഗാൻ ഇൻഫർമേഷൻ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. കഴിയുന്നത്ര വേഗത്തിൽ അണക്കെട്ട് നിർമ്മിക്കാൻ വേണ്ടി താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്സാദ നിർദേശം നൽകിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. 500 കിലോമീറ്ററോളം നീളമുള്ള കുനാർ നദി വടക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പർവത […]
Read more

കോയമ്പത്തൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കടിച്ച് കൊമ്പൻ ചരിഞ്ഞു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഒറ്റയാൻ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു. ഏകദേശം 25 വയസ് പ്രായമുള്ള ഒറ്റയാനയാണ് ചരിഞ്ഞത്. കോയമ്പത്തൂർ ജില്ലയിലെ തോണ്ടമുത്തൂരിന് അടുത്ത് വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബുധനാഴ്ച രാത്രി കാടിറങ്ങിയ ആന കുപ്പേപ്പാളയത്തിനടുത്തുള്ള രാമൻകുട്ടൈയിലെ കൃഷിയിടത്തിൽ പ്രവേശിക്കുന്നതിനിടെയായിരുന്നു സംഭവം. തോട്ടത്തിന്റെ അടുത്തായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റ് തകർക്കുന്നതിനിടെയാണ് ആനയ്ക്ക് ഷോക്കേറ്റത്. ഇതോടെ നിലത്ത് വീണ ലൈവ് വയറിൽ നിന്നുള്ള ഷോക്കേറ്റ് ആന ചരിയുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടർ‌മാരുടെ സംഘവും ഉടൻ സ്ഥലത്തെത്തി. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മാർട്ടം പരിശോധനയിൽ […]
Read more

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലായെന്ന് ദേവസ്വം ഭരണസമിതി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു തരി സ്വര്‍ണമോ വിലപ്പെട്ട മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ദേവസ്വം ഭരണസമിതി. ശേഖരത്തിലുള്ള സ്വര്‍ണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെയെല്ലാം കൃത്യമായ കണക്ക് സ്റ്റോക്ക് രജിസ്റ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ വ്യക്തമാക്കി. ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കത്തില്‍ ദേവസ്വം ഭരണസമിതി പ്രതിഷേധിച്ചു. ഭണ്ഡാരത്തില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണമടക്കമുള്ളവ ലോക്കറിലേക്ക് മാറ്റുന്നത് ഹൈക്കോടതി നിയോഗിച്ച പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. ഓരോ മാസവും […]
Read more

പ്രതികൂല കാലാവസ്ഥയെ തുടർന്ന് പൊന്മുടി ടൂറിസ്റ്റ് കേന്ദ്രം താത്കാലികമായി അടച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം അടച്ചു. ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് തുടരുന്നത്. സാധാരണയായി രാവിലെ 8 മണി മുതൽ വൈകുന്നരേം 4 മണി വരെയാണ് പൊന്മുടിയിലേയ്ക്ക് പ്രവേശനം അനുവദിക്കാറുള്ളത്. മഴ ശക്തമായി കഴിഞ്ഞാൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് […]
Read more

Recent News

Advertisement
WhiteswanTV Footer