Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പഠിക്കാത്തതിന്‌ ശകാരിച്ചു; അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ 14 കാരൻ അറസ്റ്റിൽ

ചെന്നൈ: പഠിക്കാത്തതിന് ശകാരിച്ചതിന്റെ ദേഷ്യത്തിൽ പതിന്നാലുകാരൻ അമ്മയെ തല്ലിക്കൊന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപേട്ടിലായിരുന്നു സംഭവം. കീഴ്‌കുപ്പം വേലൂരിൽ താമസിക്കുന്ന ലോറി ഡ്രൈവർ ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയാണ്‌ (40) കൊല്ലപ്പെട്ടത്. തുടർന്ന് 14 വയസ്സുള്ള മകനെ പോലീസ് അറസ്റ്റുചെയ്തു. പഠിക്കാത്തതിന് നിരന്തരം ശകാരിച്ചതിനാൽ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പതിന്നാലുകാരൻ മൊഴിനൽകി. മാതാപിതാക്കൾ വഴക്കുണ്ടാക്കുന്നതും കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കൃഷിയിടത്തേക്ക് പോയ മഹേശ്വരി തിരിച്ചെത്താത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് ഗുരുതര മുറിവുകളോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉളുന്തൂർപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു […]
Read more

കള്ളപണകേസിൽ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണകുമാറും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി

ചെന്നൈ: തമിഴ് നടൻമാരായ ശ്രീകാന്തിനും കൃഷ്ണകുമാറിനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേ​റ്റിന്റെ (ഇ‌ഡി) നോട്ടീസ്. ചെന്നൈയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 28ന് ശ്രീകാന്തിനോടും 29ന് കൃഷ്ണകുമാറിനോടും ഇഡി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ലഹരിമരുന്നുക്കേസിൽ ഇരുവരെയും ചെന്നൈ പൊലീസ് അറസ്​റ്റ് ചെയ്തതിരുന്നു. ഇതിനു പിന്നാലെയാണ് ഇഡിയുടെ നീക്കം. നിയമവിരുദ്ധമായി പണം സമ്പാദിച്ചു, കൊക്കെയ്‌ൻ ഉപയോഗിച്ചു എന്നിവയിലടക്കം ചോദ്യം ചെയ്യുമെന്നാണ് വിവരം. അറസ്റ്റിലായ എഐഎഡിഎംകെ നേതാവ് പ്രസാദിൽ നിന്നാണ് ശ്രീകാന്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി വിവിരം ലഭിച്ചത്. […]
Read more

അടുപ്പിൽ നിന്ന് തീ പടർന്ന് അപകടം; വയോധിക ദമ്പതിമാർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിറക് അടുപ്പിൽ നിന്നും തീപടർന്ന് പൊള്ളലേറ്റ് വയോധിക ദമ്പതിമാർ മരിച്ചു. പേരൂർക്കട ഹരിത നഗറിൽ എ ആന്റണി(81), ഭാര്യ ഷേർളി (73) എന്നിവരാണ് മരിച്ചത്. വീടിന് പുറത്തുള്ള അടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുമ്പോഴായിരുന്നു അപകടം. അടുപ്പിൽ നിന്ന് ആദ്യം ആന്റണിയുടെ മുണ്ടിലേക്ക് തീപടരുകയായിരുന്നു. ആന്റണിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷേർളിയുടെ ദേഹത്തും തീ പിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്കു വിട്ടുനൽകും.
Read more

കലാമണ്ഡലം പ്രതിസന്ധിയിൽ,വളര്‍ച്ചയ്ക്ക് തടസം ജീവനക്കാരുടെ പിടിപ്പുകേട്: മല്ലിക സാരാഭായ്

തൃശ്ശൂര്‍: കേരള കലാമണ്ഡലം പ്രതിസന്ധിയിലെന്ന് ചാൻസലർ മല്ലിക സാരാഭായ്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കാരണം വികസന പദ്ധതികൾ പാളുന്നതെന്നും മല്ലിക സാരാഭായ് പറഞ്ഞു. കേരളത്തിന്റെ അഭിമാന സ്ഥാപനത്തിന്റെ ആകർഷണം നഷ്ടമായി. 50 വർഷം പിറകിലാണ് ഓരോ ഉദ്യോഗസ്ഥനും. ഉദ്യോഗസ്ഥർക്ക് ഇംഗ്ലീഷ് അറിയില്ലെന്നും കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ലെന്നും കുറ്റപ്പെടുത്തിയ മല്ലിക, മിക്കവരും യോഗ്യത ഇല്ലാതെ രാഷ്ട്രീയ നിയമനം നേടിയവരാണെന്നും തുറന്നടിച്ചു. ഇരു മുന്നണികളും കലാമണ്ഡലത്തില്‍ പാർട്ടി പ്രവർത്തകരെ തിരുകിക്കയറ്റി. രാഷ്ട്രീയ നിയമനം ആയതിനാൽ ജോലി ചെയ്തില്ലെങ്കിലും ഒന്നും ചെയ്യാനാകില്ല. മാറ്റം […]
Read more

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നും ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മീൻ പിടുത്തത്തിന് വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിക്കാനാണ് സാധ്യത. തെക്കൻ കർണാടകയ്ക്ക് മുകളിലും ന്യൂനമർദ്ദമുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു […]
Read more

ദീപാവലിക്ക് ‘കാർബൈഡ് ഗൺ’ ഉപയോഗിച്ച 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു; സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ: ദീപാവലി ദിനത്തിൽ കാർബൈഡ് ഗൺ ഉപയോഗിച്ച് നടത്തിയ ആഘോഷത്തിനിടെ 14 കുട്ടികൾക്ക് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. ‘ദേശി ഫയർക്രാക്കർ ഗൺ’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വസ്തു ഉപയോഗിക്കുന്നതിനിടെയാണ് കുട്ടികളുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടത്. മൂന്ന് ദിവസത്തിനുള്ളിൽ മധ്യപ്രദേശിലുടനീളം 122ലധികം കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഓരോ വർഷവും ദീപാവലി ദിനത്തിൽ പുതിയ സാധനങ്ങൾ വിപണയിലെത്താറുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ‘കാർബൈഡ് ഗൺ’ അപകടകരമാണെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ കാർബൈഡ് ഗണ്ണിന്റെ ഉപയോഗത്തിന് […]
Read more

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വില്‍പന; 16 കച്ചവടക്കാർക്ക് 13,800 പിഴ

മലപ്പുറം: കേന്ദ്ര പുകയില ഉല്‍പന്ന നിയന്ത്രണ നിയമം ലംഘിച്ചതിന് മലപ്പുറം നഗരത്തിലെ കച്ചവടക്കാര്‍ക്കെതിരെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിൻറെ നടപടി. നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുഇടങ്ങളില്‍ പുകവലിക്കുന്നതും കൂടാതെ 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും ഇവയുടെ എല്ലാത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പുകയില നിരോധിത മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച കുന്നുമ്മല്‍, കോട്ടപ്പടി ബസ് സ്റ്റാന്‍ഡ്പരിസരത്തെ 16 കച്ചവടക്കാര്‍ക്കെതിരെയാണ് […]
Read more

വീട്ടമ്മയ്ക്ക് നേരെ തെരുവ് നായ ആക്രമണം

തിരുവനന്തപുരം: ബാലരാമപുരത്ത് തുണി കഴുകിക്കൊണ്ടു നിന്ന വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. കട്ടച്ചൽക്കുഴിയിൽ 35 കാരിയായ സുഭദ്രയ്ക്കാണ് കവിളിൽ കടിയേറ്റത്. തുണി കഴുകിക്കൊണ്ടു നിൽക്കവ കോഴിയുടെ ശബ്ദം കേട്ട് ഓടിയെത്തി നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രാഥമിക ചികിൽസ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവളം കെ.എസ് റോഡിലാണ് വനിതാ ഡോക്ടർക്ക് നേരെ തെരുവ് നായയുടെ ആക്രമണമുണ്ടായത്. ആയുർവേദ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് ഭർത്താവിനൊപ്പം പോവുകയായിരുന്ന ഡോ: ടിഷയ്ക്ക് […]
Read more

കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ

കായംകുളം: കായംകുളം റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.468 കിഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു ഒഡിഷ സ്വദേശിയായ സമിത് സൻസേത്ത് എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുസ്തഫയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്നുവരുമ്പോൾ ചില്ലറവില്പനക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസ് എടുത്തിരുന്നു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ബാക്കി 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ […]
Read more

Recent News

Advertisement
WhiteswanTV Footer