Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

രാഷ്‌ട്രപതി ഇന്ന് കോട്ടയത്ത്; പാലായിലും, കുമരകത്തും ഇന്ന് കനത്ത സുരക്ഷ

കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കോട്ടയത്ത് എത്തും. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ യാത്ര തിരിക്കുന്ന രാഷ്ട്രപതി 3.50 ന് പാലായിൽ എത്തും. വൈകിട്ട് നാലിന് സെന്റ് തോമസ് കോളേജിലെ ബിഷപ്പ് വയലിൽ ഹാളിലാണ് സമ്മേളനം. രാഷ്ട്രപതിയ്‌ക്കൊപ്പം, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. 50 മിനിറ്റ് നീളുന്ന ചടങ്ങിൽ പങ്കെടുത്ത […]
Read more

പിഎം ശ്രീ വിഷയത്തിൽ എതിർപ്പ് അറിയിച്ച് സിപിഐ മന്ത്രിമാർ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിയോജിപ്പും ആശങ്കകളും മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി സിപിഐ മന്ത്രിമാര്‍. യോഗ അജന്‍ഡയില്‍ വിഷയം ഇല്ലാതിരുന്നിട്ടും സിപിഐ മന്ത്രിമാര്‍ പ്രശ്‌നം ഉന്നയിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിലോ എല്‍ഡിഎഫിലോ ചര്‍ച്ച ചെയ്യാതെ ഫണ്ട് ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത് ഇടതു നയങ്ങള്‍ക്കു വിരുദ്ധമാണെന്നും വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി അഭിപ്രായങ്ങള്‍ പറയുന്നത് ശരിയായ രീതിയല്ലെന്നും സിപിഐ വ്യക്തമാക്കി. രാവിലെ മന്ത്രിസഭാ യോഗത്തിനു മുന്‍പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വീട്ടില്‍ പാര്‍ട്ടി മന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. മന്ത്രിസഭായോഗത്തില്‍ […]
Read more

യുവതിയെ ലോഡ്ജുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി;സംഭവം കോഴിക്കോട്

തിരുവനന്തപുരം: കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. നാൽപ്പതുകാരിയായ ആസ്മിനയെയാണ് ആറ്റിങ്ങൽ മൂന്നുമുക്ക് ഗ്രീൻ ലൈൻ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആസ്മിന ഒരു യുവാവിനൊപ്പം ലോഡ്ജിൽ എത്തിയത്. രാവിലെ ജീവനക്കാർ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
Read more

പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങിയ ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂർ ഓടയ്ക്കാലിയിലെ റൈസ്കോ കമ്പനിയിലായിരുന്നു അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷനാണ്മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലിൽ കാൽവഴുതി വീഴുകയായിരുന്നു രവി കിഷൻ.
Read more

കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ: കൊടൈക്കനാലിന് സമീപം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുകിപ്പോയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ 21-കാരനായ നന്ദകുമാറാണ് മരിച്ചത്.. കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു നന്ദകുമാർ. കോയമ്പത്തൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് 10 പേരടങ്ങിയ സംഘത്തിനൊപ്പമാണ് നന്ദകുമാർ എത്തിയത്. അഞ്ചുവീട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ നന്ദകുമാർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. നന്ദകുമാർ ഉൾപ്പെടെ അഞ്ച് പേർ പാറക്കെട്ടുകൾക്കരികിലാണ് കുളിക്കാൻ ഇറങ്ങിയത്. മഴയ്ക്കൊപ്പം ശക്തമായ ഒഴുക്കിൽപ്പെട്ടാണ് വിദ്യാർത്ഥിയെ കാണാതായതെന്ന് പൊലീസ് പറഞ്ഞു. മോശം കാലാവസ്ഥയും വഴുക്കലും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. […]
Read more

ശബരിമല സ്വർണക്കൊള്ള; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് രാജീവ് രാജീവ് ചന്ദ്രശേഖറുടെ കത്ത്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണമെന്നാണ് ആവശ്യപെട്ടാണ് കത്ത്. ഇതുവരെ പുറത്ത് വന്ന അന്വേഷണ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും വിശ്വാസികൾക്ക് ആത്മവിശ്വാസം ഉറപ്പാക്കാൻ ശക്തമായ അന്വേഷണം വേണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അധികൃതരുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതിൽ നിലവിലെ ദേവസ്വം ബോർഡിനെതിരെടയക്കം രൂക്ഷമായ വിമർശനങ്ങളാണ് […]
Read more

എൻഇപി എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ പറഞ്ഞാൽ സിപിഐയുടെ എതിർപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു. `ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ നമ്മളും നടപ്പിലാക്കണം. എൻഇപി മറ്റെല്ലാവരും നടപ്പാക്കുമ്പോൾ കേരളം മാത്രം എന്തിന് മാറി നിൽക്കണം? സിപിഐ എല്ലാ കാര്യങ്ങളും അവസാനം സമ്മതിക്കും. മൗനം വിദ്വാന് ഭൂഷണം അതാണ്‌ സിപിഐക്ക് നല്ലത്. കാവി വൽക്കരണം എന്ന് പറഞ്ഞ് എതിർത്തിട്ട് കാവി എവിടെ […]
Read more

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മു

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം ഇരുമുടി നിറച്ചതിന് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി […]
Read more

ആലപ്പുഴയിൽ യുവതിയെ കാണ്മാനില്ല; പരാതിയുമായി പൊലീസുകാരനായ ഭർത്താവ്

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്തയെയാണ് കാണാതായത്. ഇന്നലെ രാവിലെ കാണാതായതിനെ തുടർന്നാണ് ഭർത്താവ് റിയാസ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഭാര്യയെ കാണാനില്ലെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. മട്ടാഞ്ചേരി കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ ആണ് റിയാസ്. നേരത്തെ റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത തകഴിയിലെ വീട്ടിൽ പോയി നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് രണ്ട് മാസം മുൻപ് തിരികെ പോയത്. ഇരുവരുടെയും വിവാഹം […]
Read more

കര്‍ണാടകയിൽ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു

ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച പൊലീസ് മലയാളി ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ വണ്ടി പൊലീസ് തടഞ്ഞപ്പോൾ നിർത്താതെ പോയതിനെ തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് കേസെടുത്തു. ബെല്ലാരി പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer