Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടറിന്റെ ടയർ കോൺക്രീറ്റിൽ താഴ്‌ന്നു; സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച്ച

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്‌ന്നു. പിന്നാലെ പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ തള്ളിനീക്കുകയായിരുന്നു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഹെലികോപ്ടർ ഇറങ്ങിയത്. നേരത്തെ നിലയ്‌ക്കലിൽ ഹെലികോപ്ടർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് തീരുമാനം മാറ്റി പ്രമാടത്തേക്ക് ആക്കിയത്. ഇന്ന് രാവിലെയായിരുന്നു പ്രമാടത്ത് ഹെലികോപ്ടർ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമാണം പൂർത്തിയായത്. അതുകൊണ്ട് കോൺക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപം ഇപ്പോൾ ഉയരുന്നു. 9.05ന് പ്രമാടത്ത് ഇറങ്ങി […]
Read more

നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; മംഗളൂരുവിൽ 26കാരി അറസ്റ്റിൽ

മംഗളൂരു: ഹാേസ്റ്റലിലെ ഒപ്പം താമസിച്ചിരുന്ന യുവതി വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത നഴ്‌സ് അറസ്റ്റിൽ.ചിക്കമംഗളൂരു സ്വദേശിനി നിരീക്ഷയാണ് അറസ്റ്റിലായത്. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിക്കുമെന്ന് നിരീക്ഷ ഭീഷണിപ്പെടുത്തിയതായും യുവതി കദ്രി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. നിരീക്ഷ ഇപ്പോൾ റിമാൻഡിലാണ്. സംശയം തോന്നാത്ത രീതിയിലായിരുന്നു ദൃശ്യങ്ങൾ പകർത്തിയിരുന്നത്. ഈ അടുത്തിടെ ഉഡുപ്പി സ്വദേശിയായ എക്‌സ്റേ ടെക്‌നീഷ്യൻ മംഗളൂരുവിൽ ജീവനൊടുക്കിയിരുന്നു. ഹണിട്രാപ്പിനെത്തുടർന്നാണ് ഇതെന്നും സംഭവത്തിന് പിന്നിൽ നിരീക്ഷയ്ക്ക് പങ്കുണ്ടെന്നുമാണ് […]
Read more

കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം. നാഗര്‍കോവിലിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയായിരുന്നു അപകടം. കാറിന് സാരമായ കേടുപാട് സംഭവിച്ചെങ്കിലും ആറംഗ സംഘ യാത്രക്കാർക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇതേസമയം എതിര്‍ ദിശയില്‍ നിന്ന് വാഹനങ്ങളൊന്നും വരാത്തതുകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായതെന്ന് പ്രശേവാസികൾ പറഞ്ഞു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥര്‍ എത്തി പോസ്റ്റ് നീക്കം ചെയ്ത ശേഷം കാർ സുരക്ഷിതമാക്കി. കാറിൻ്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്.
Read more

മലപ്പുറത്ത് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു

മലപ്പുറം : മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിനാണ് നായയുടെ കടിയേറ്റേത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും പെട്ടെന്ന് അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പ്രതികരിച്ചു.
Read more

ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചു; രേഖകൾ കണ്ടെത്തിയെന്ന് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമാണെന്നും എസ്ഐടി ഹെെക്കോടതിയെ അറിയിച്ചു. 2019ൽ സ്വർണ പാളികളും കട്ടിളയും കെെമാറാൻ തീരുമാനിച്ച ദേവസ്വം മിനിട്സ് ബുക്ക് എസ്ഐടി പിടിച്ചെടുത്തു. എസ്ഐടി പരിശോധനയിലാണ് നിർണായക രേഖകൾ കിട്ടിയത്. രേഖകൾ കെെമാറുന്നതിൽ ബോർഡിന് വെെമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകൾ കെെമാറുന്നതെന്നും എസ്ഐടി വ്യക്തമാക്കി. അതേസമയം, 2019ലെ സ്വർണമോഷണം മറയ്‌ക്കാനാകണം 2025ലും ദ്വാരപാലക ശില്പങ്ങളുടെ […]
Read more

ആരാധകർക്ക് ദീപാവലി സർപ്രെെസ്; മകളുടെ ചിത്രങ്ങൾ പങ്കുവച്ച് ദീപികയും രൺവീറും

ദീപാവലിയോടനുബന്ധിച്ച് ആരാധകർക്ക് സർപ്രെെസ് സമ്മാനം ഒരുക്കി താര ദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും. തങ്ങളുടെ മകൾ ദുവയുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ താരങ്ങൾ വെളിപ്പെടുത്തി . ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികൾ ദുവ പദുകോൺ സിംഗിന്റെ ചിത്രം പങ്കുവച്ചത്. ദീപാവലി ആഷോഘങ്ങളുടെ ഭാഗമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ദീപികയും മകളും എത്തിയത്. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വെെറലായി. കുഞ്ഞു ദുവയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇത്രയും നാൾ കുഞ്ഞിന്റെ മുഖം […]
Read more

അയൺ ​ഗുളികകൾ മത്സരിച്ച് കഴിച്ചു; കൊല്ലത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം: കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. മൈനാ​ഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. സംഭവത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ​ഗുളികകൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. നാല് കുട്ടികളെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read more

നിലമ്പൂരിലെ സ്വകാര്യ കെട്ടിടത്തിൽ നിന്ന് 4.35 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

മലപ്പുറം: വില്‍പനക്കായി കൈവശംവെച്ച 4.35 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ കല്ലേമ്പാടം സ്വദേശി തിരുതയില്‍ വിവേകിനെയാണ് (35) നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ് ബിനുവിന് ലഭിച്ച രഹസ്യവിവരത്തില്‍ എസ്.ഐ പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഒരു കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് മെത്താഫിറ്റാമിന്‍ വിറ്റിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ […]
Read more

റീ റിലിസിനൊരുങ്ങി വിജയ് – സൂര്യ ചിത്രം ‘ഫ്രണ്ട്സ്’, പ്രദർശനം നവംബർ 21ന്

വിജയ് – സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ് വീണ്ടും റിലീസിനൊരുങ്ങുന്നു. ഫ്രണ്ട്സ് റിലീസായത്തിൻ്റെ 24-ാം വര്‍ഷമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി.വിനോദ് ജെയിൻ ആണ് സിനിമ റീ റിലീസ് ചെയ്യുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബർ 21ന് പ്രേക്ഷകർക്ക് മുൻപിൽ എത്തും. റീ റിലീസിങ് പടങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികൾക്ക് നേതൃത്വം നൽകിയ ഹൈ സ്റ്റുഡിയോസ് […]
Read more

തൃശൂരിൽ ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

തൃശൂർ: കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. തൃശൂർ വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ സംവാദ പരിപാടിയിൽ പങ്കെടുത്തതിനുശേഷം പിറ്റേദിവസം കോൺഗ്രസിൽ ചേർന്നത്. സുരേഷ് ഗോപിയോടുള്ള വിരോധമാണ് പാർട്ടി വിടാൻ കാരണമെന്നും കലുങ്ക് സംവാദത്തിനിടെ ബിജെപി മന്ത്രി അപമാനിച്ചെന്നും പാർട്ടി ഇവർ പറഞ്ഞു. വരന്തരപ്പിള്ളിയിലെ ബിജെപി പ്രവർത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് ബിജെപി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡ് അംഗങ്ങളായ സജീവ […]
Read more

Recent News

Advertisement
WhiteswanTV Footer