Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പാളയത്ത് വൻസംഘർഷം; മുഖ്യമന്ത്രി ഉ​ദ്ഘാടനത്തിന് എത്താനിരിക്കെയാണ് തൊഴിലാളികളുടെ പ്രതിഷേധം

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും വാൻ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അൽപ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാ​ഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധാക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. അതേസമയം, സമരവുമായി മുന്നോട്ട് […]
Read more

ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്. മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്ത് ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

മദ്യമാണെന്ന് കരുതി കുടിച്ചത് കീടനാശിനി; 50കാരൻ ഗുരുതരാവസ്ഥയിൽ

തൃശൂർ: മദ്യമാണെന്ന് കരുതി കീടനാശിനി കുടിച്ച 50കാരനെ ഗുരുതരാവസ്ഥയിൽ. തൃശൂർ നടത്തറയ്ക്കടുത്താണ് സംഭവം. വീടിന് സമീപത്ത് മദ്യമിരിപ്പുണ്ടെന്ന് സുഹൃത്ത് പറയുകയും ഇതേ തുടർന്ന് അദ്ദേഹം അവിടേക്ക് പോകുകയുമായിരുന്നു . എന്നാൽ അവിടെ സുഹൃത്ത് ഉണ്ടായിരുന്നില്ല. പരിശോധിച്ചപ്പോൾ വീടിന് സമീപത്തായി ഒരു കുപ്പി കണ്ട് മദ്യമാണെന്ന് കരുതി കുടിച്ചതാണ് അപകടത്തിനിടയാക്കിയത്. കുടിച്ചത് മദ്യമല്ലെന്ന് പിന്നീട് മനസിലായതോടെ മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഇയാളെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; എംഡിഎംഎ കൈപ്പറ്റാനെത്തിയവർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ വൻ ലഹരിവേട്ടയിൽ രണ്ടുപേർ കൂടി പിടിയിൽ. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി സ്വദേശി എ ലിജീഷിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്‌നാസ്, ശിഹാബുദ്ദീൻ എന്നിവരാണ് അറസ്റ്റിൽ. ലിജീഷിൽ നിന്ന് ഒരു കിലോ എംഡിഎംഎ ആണ് പിടികൂടിയത്. ഇത് കൈപ്പറ്റാൻ എത്തിയവരാണ് ഇന്നലെ രാത്രി പിടിയിലായത്. ലിജീഷ് പിടിയിലായതറിഞ്ഞ് റഫ്‌നാസും ശിഹാബുദ്ദീനും രക്ഷപ്പെട്ടിരുന്നു. ഇവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്നാണ് ഇന്നലെ ഇവരെ പൊലീസ് […]
Read more

സ്വകാര്യ ആശുപത്രി നഴ്സുമാർക്ക് ഒരു ഷിഫ്റ്റ്; ഡ്യൂട്ടിസമയം ഏകീകരിക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ, സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും 6 –12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്നു സർക്കാർ ഉത്തരവ്. 100 കിടക്കയിലധികമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമായിരുന്നു ഇതുവരെ പകൽ 6 മണിക്കൂർ വീതവും, രാത്രി 12 മണിക്കൂറും എന്ന ഷിഫ്റ്റ് സമ്പ്രദായമുണ്ടായിരുന്നത്. വി.വീരകുമാർ കമ്മിറ്റിയുടെ ശുപാ‍ർശയനുസരിച്ചു 2021ൽ പുറത്തിറക്കിയ ഉത്തരവാണ് എല്ലാ സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കിയത്. ഇതോടെ, സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായമായി. […]
Read more

ഇന്നും ശക്തമായ മഴ; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. നാളെ മുതൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. നാളെ കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് യെല്ലോ […]
Read more

പടക്കക്കടയിൽ വൻ തീപിടിത്തം; കത്തിനശിച്ചത് എഴുപതോളം കടകൾ

കാൻപൂർ: ഫത്തേപൂരിൽ താത്കാലിക പടക്ക വിൽപ്പന ശാലയിലുണ്ടായ തീപിടിത്തത്തിൽ എഴുപതോളം കടകൾ കത്തിനശിച്ചു. ഫത്തേപൂരിലെ എം ജി കോളേജ് ഗ്രൗണ്ടിലെ താത്കാലിക പടക്ക വിൽപ്പനശാലയിലെ തീപിടിത്തത്തിലാണ് കടകളും നിരവധി ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് കത്തി നശിച്ചത് . അപടത്തിൽ ചിലർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 12.30 ഓടെ ഒരു പടക്ക സ്റ്റാളിലാണ് ആദ്യം തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് സംശയിക്കുന്നു. പടക്കങ്ങൾ നിറച്ച […]
Read more

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുതര വീഴ്ചയെന്ന് ഓ‍ഡിറ്റ് റിപ്പോര്‍ട്ട്

തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണം ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ നടപടിക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. എസ്ബിഐ ഗോൾഡ് ഡെപ്പോസിറ്റ് സ്കീമിൽ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാൽ 79 ലക്ഷം രൂപ നഷ്ടം വന്നതായുമാണ് റിപ്പോർട്ട് . ഭക്തർ നൽകിയ ചാക്ക് കണക്കിന് മഞ്ചാടിക്കുരു കാണാതായി, കുങ്കുമപ്പൂവ് രേഖകളിൽ കൊള്ളിച്ചില്ല തുടങ്ങിയ കാര്യങ്ങളും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം ഹൈക്കോടതിയിൽ […]
Read more

യെമൻ തീരത്ത് എൽപിജി ടാങ്കർ കപ്പലിൽ സ്ഫോടനം;ഇന്ത്യക്കാർ ഉൾപ്പടെ 23 പേരെ രക്ഷപെടുത്തി

ജിബൂത്തി: യെമന്റെ തീരത്ത് പാചകവാതകം നിറച്ച കപ്പലിൽ സ്ഫോടനവും. കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരായ 23 പേരുൾപ്പെടെ 24 ജീവനക്കാരെ രക്ഷപ്പെടുത്തി. യെമന്റെ ഏഡൻ തുറമുഖത്തുനിന്ന് ജിബൂത്തിയിലേക്കു പാചകവാതകവുമായി പോയ കാമറൂണിന്റെ ഉടമസ്ഥതയിലുള്ള എംവി ഫാൽക്കൺ കപ്പലിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ജീവനക്കാരിൽ ഒരാൾ യുക്രെയ്ൻകാരനാണ്. 26 ജീവനക്കാരാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ കാണാനില്ല. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ആ സമയം കപ്പൽ ഏഡൻ തുറമുഖത്തുനിന്ന് 113 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. കപ്പലിന്റെ 15 […]
Read more

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കാണ് സാദ്ധ്യത. മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്‌ച പത്തനംതിട്ട, […]
Read more

Recent News

Advertisement
WhiteswanTV Footer