തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റു ആര്‍ട്ടിസ്റ്റ് അറസ്റ്റിൽ. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിക്കുകയും ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു റോബിൻ. ഇന്നലെയാണ് തമ്പാനൂരിലെ ബാറിൽ നിന്ന് മദ്യപിച്ചശേഷം റോബിൻ കാറോടിച്ച് ഇറങ്ങുന്നത്. ഇതിനിടെ ഇരുചക്രവാഹനത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കമുണ്ടായി. ഇരുചക്രവാഹന യാത്രക്കാരനെ പിന്തുണച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. സ്ഥലത്ത് ആളുകൂടിയതോടെ റോബിൻ […]
Read more