Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കുട്ടിയുടെ കൈ ഇഡ്ഡലി തട്ടിൽ കുടുങ്ങി;പരിക്കേൽക്കാതെ കൈ പുറത്തെടുത്തത് ഫയർഫോഴ്സ്

തൃശൂർ: ചാലക്കുടിയിൽ ഒന്നര വയസുള്ള കുഞ്ഞിന്റെ കൈ ഇഡ്ഡലി തട്ടിന്റെ ഉള്ളിൽ കുടുങ്ങി. ചാലക്കുടി കുണ്ടു കുഴി പാടത്ത് ബിനീഷിൻ്റെ മകളുടെ കയ്യാണ് തട്ടിൽ കുടുങ്ങിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പിഒ വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 1 മണിക്കൂർ നേരത്തെ എല്ലാ സേന അംഗങ്ങയുടെയും കഠിന പരിശ്രമത്തിനൊടുവിലാണ് ഇഡ്ഡലി തട്ടു മുറിച്ചു മാറ്റി കൈ സ്വതന്ത്രമാക്കിയത്.
Read more

ശബരിമല സ്വർണ്ണക്കൊള്ള വിവാദം; ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു. അനന്തസുബ്രഹ്മണ്യത്തെ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു. അനന്തസുബ്രഹ്മണ്യത്തിന്റെ പങ്കിനെ കുറിച്ച് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്. മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചിരിക്കുന്നു എന്ന് മഹസറിൽ കാണിച്ചിട്ടുണ്ടെങ്കിലും, […]
Read more

നാവിക സേനയോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

കാർവാർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നാവിക സേനയോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനിൽ ഭയം ജനിപ്പിച്ചെന്നും, ഇത് അവർക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഐഎൻഎസ് വിക്രാന്ത് എന്ന പേര് കേട്ടാൽ തന്നെ പാകിസ്ഥാന്റെ ഉറക്കം നഷ്ടപ്പെടും. അതിന്റെ പേരിന് പോലും ശത്രുവിന്റെ ധൈര്യം കെടുത്താൻ കഴിയുമെങ്കിൽ അതാണ് ഐഎൻഎസ് വിക്രാന്ത് എന്നും പ്രധാനമന്ത്രി നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഗോവയുടെയും കാർവാറിന്റെയും തീരത്ത് […]
Read more

ബീഹാർ തിരഞ്ഞെടുപ്പ്: ആർജെഡി നേതാവ് തേജസ്വി യാദവ് രാഘോപൂരിൽ മത്സരിക്കും

പട്‌ന : 2025 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് രാഷ്ട്രിയ ജനതാദൾ പാർട്ടി (ആർജെഡി). കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.143 സീറ്റുകളിൽ സ്ഥാനാർത്ഥികൾ മത്സരിക്കും. ആർജെഡി നേതാവ് തേജസ്വി യാദവ് വൈശാലി ജില്ലയിലെ രാഘോപൂരിൽ മത്സരിക്കും. കോൺഗ്രസ് പാർട്ടി ഇന്നലെയാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്.
Read more

വിദ്യാർത്ഥി ആത്മഹത്യാ ചെയ്ത സംഭവം; അദ്ധ്യാപിക ക്രൂരമായി മർദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: പല്ലൻചാത്തൂരിൽ അർജുൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ കൂടുതൽ ആരോപണവുമായി കുടുംബം രംഗത്ത്. ഒരു വർഷം മുമ്പ് അർജുനെ ക്ലാസ് ടീച്ചർ മർദിച്ചുവെന്നാണ് കുടംബം പറയുന്നത്. അന്ന് മർദനത്തിൽ മുറിവേറ്റതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അർജുന്റെ സഹപാഠികളെ സ്വാധീനിക്കാനും അദ്ധ്യാപിക ശ്രമിച്ചുവെന്നും അന്വേഷണം വേഗത്തിലാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അർജുന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ ക്ലാസ് ടീച്ചർ ആശ, പ്രധാനാദ്ധ്യാപിക ലിസി എന്നിവരെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ആത്മഹത്യയ്‌ക്ക് കാരണം ടീച്ചർ ആശ ആണെന്ന ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കൾ […]
Read more

സംസ്ഥാനത്ത് ക്ഷേമപെൻഷൻ 200 രൂപ കൂട്ടി 1800 രൂപയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ കൂട്ടും. 200 രൂപ കൂട്ടി പ്രതിമാസ പെൻഷൻ 1800 രൂപയാക്കണമെന്ന നിര്‍ദ്ദേശമാണ് ധനവകുപ്പ് സജീവമായി പരിഗണിക്കുന്നത്. പെൻഷൻ വര്‍ദ്ധനവ് അടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളപ്പിറവി ദിനത്തിൽ തന്നെ ഉണ്ടാകാനാണ് വിവരം. സംസ്ഥാനത്തെ 60 ലക്ഷം പേരിലേക്ക് നേരിട്ടെത്തുന്നതാണ് ക്ഷേമ പെൻഷൻ. ഘട്ടം ഘട്ടമായി 2500 രൂപയാക്കി പെൻഷൻ കൂട്ടുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങളിലൊന്നുമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത് 2021ലാണ് […]
Read more

ഇന്ന് വി എസ് അച്യുതാനന്ദന്റെ 102ാം ജന്മദിനം

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്‍റെ ജൻമദിനമാണ് 102ാം ജന്മദിനം ഇന്ന്. വിഎസ് ഇല്ലാത്ത ജൻമദിനത്തിൽ അദ്ദേഹത്തിനുള്ള ആദരവാണിത്. സാംസ്കാരിക വകുപ്പിന്‍റെ നിർദേശ പ്രകാരം കേരള ലളിതകലാ അക്കാദമിയും പുരോഗമന കലാസാഹിത്യ സംഘവും ചേർന്നാണ് നൂറ്റാണ്ട് പിന്നിട്ട അദ്ദേഹത്തിന്റെ വിപ്ലവ ജീവിതം. ഒരു സമര നൂറ്റാണ്ടിന്‍റെ കഥപറയുന്ന വേലിക്കകത്ത് വീട്. അവസാന യാത്രയിലും അൽപം ഇവിടെ വിശ്രമിച്ചാണ് വി.എസ്.മടങ്ങിയത്. പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൽ ദീപശിഖ തെളിക്കുന്നത്, വി എസിന്‍റെ മതികെട്ടാൻ സന്ദർശനം, ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന നേതാവ്, ജീപ്പിന് മുകളിൽ […]
Read more

വാട്‍സ്ആപ്പിൽ നിന്ന് എഐ ചാറ്റ്ബോട്ടുകളെ നിരോധിക്കുന്നു; ചാറ്റ്ജിപിടിയും പെർപ്ലെക്‌സിറ്റിയും പുറത്താകും

കാലിഫോര്‍ണിയ: വാട്‌സ്‌ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ബിസിനസ് നയത്തിൽ കാര്യമായ മാറ്റം വരുത്തുന്നു. ചാറ്റ്‍ജിപിടി, പെർപ്ലെക്‌സിറ്റി, ലൂസിയ, പോക്ക് തുടങ്ങിയ സാധാരണ എഐ ചാറ്റ്‌ബോട്ടുകളെ ഇനി വാട്‌സ്ആപ്പില്‍ പ്രവർത്തിക്കാൻ മെറ്റ അനുവദിക്കില്ല. ഈ പുതിയ നിയമം 2026 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. മെറ്റയുടെ സ്വന്തം എഐ അസിസ്റ്റന്‍റ് മാത്രമേ ഇനി വാട്‌സ്ആപ്പില്‍ പ്രവർത്തിക്കൂ. സംഭാഷണത്തിനോ ചാറ്റിനോ വേണ്ടി മാത്രം സൃഷ്‌ടിച്ച ബോട്ടുകൾ വാട്‌സ്ആപ്പില്‍ നിന്ന് നീക്കം ചെയ്യപ്പെടും. കമ്പനികളെ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സഹായിക്കുക എന്നതായിരുന്നു […]
Read more

ഡ്രസിംഗ് റൂമിൽ കുടുങ്ങി 3 വയസുകാരൻ; കുഞ്ഞിന് രക്ഷകരായി ഫയർ ഫോഴ്സ്

കോഴിക്കോട്: വടകരയിൽ റെഡിമെയ്ഡ് ഷോറൂമിൻ്റെ ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുകാരൻ കുടുങ്ങി. ഫയർഫോഴ്സ് എത്തിയാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. വടകര ഫയർ ഫോഴ്സ് ഡോർ ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതിൽ തകർത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ വില്യാപള്ളി സ്വദേശിയായ 3 വയസ്സുകാരനാണ് അബദ്ധത്തിൽ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ടത്.
Read more

കഴക്കൂട്ടം ബലാത്സംഗം: ക്രൂരകൃത്യത്തിന് മുൻപ് പ്രതി മോഷണവും നടത്തി

തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ തമിഴ്നാട് സ്വദേശി എത്തിയത് മോഷണത്തിന്. പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മധുര സ്വദേശിയായ ലോറി ഡ്രൈവറെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് ഇന്നു തെളിവെടുപ്പ് നടത്തും. അതിക്രമത്തിനിരയായ യുവതിക്ക് തിരിച്ചറിയല്‍ പരേഡ് നടത്തിയ ശേഷമാകും പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുക. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ ഉടൻ പിടികൂടാനായത്. വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി […]
Read more

Recent News

Advertisement
WhiteswanTV Footer