Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

പിണറായി വിജയൻ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്നത് കേരളത്തിനു വേണ്ടിയല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ​ഗൾഫ് സന്ദർശനത്തെ വിമർശിച്ച് പ്രതിപക്ഷ മുൻ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ തെരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയൻ ധൃതി പിടിച്ചു മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്നത് കേരളത്തിനു വേണ്ടിയല്ലെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി താൽപര്യമാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തിനു വേണ്ടിയുള്ള വിഭവസമാഹരണമോ വികസനമോ അല്ല മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിനു വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി ഈ വിശാലമായ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ കയറി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് അറസ്റ്റിലായത്. പ്രതിയെ തമിഴ്‌നാട്ടിലെ മധുരയിൽ നിന്നാണ് പിടികൂടിയത്. മറ്റാരും ഇല്ലായിരുന്ന സമയത്തതാണ് ഇയാൾ ഹോസ്റ്റലിൽ കയറിയത്. പ്രതിയെ ഉടൻ കഴക്കൂട്ടത്തേക്ക് എത്തിക്കും. അധികം വൈകാതെ തിരിച്ചറിയൽ പരേഡ് അടക്കമുള്ള നടപടികളിലേക്കും പൊലീസ് കടക്കും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ഐടി ജീവനക്കാരി താമസിക്കുന്ന ഹോസ്റ്റലിലേക്ക് അർദ്ധരാത്രിയാണ് ഇയാൾ എത്തിയത്. ഹോസ്റ്റല്‍ മുറിയിൽ യുവതി ഒറ്റയ്ക്കായിരുന്നു. അതിക്രമത്തിനിടെ യുവതി പ്രതിയെ തള്ളി […]
Read more

കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ പങ്കെടുക്കാതെ ജി സുധാകരൻ; അനുനയ നീക്കങ്ങളും പാളി

ആലപ്പുഴ: സിപിഎം നേതൃത്വത്തിന്റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ മുതിർന്ന നേതാവ് ജി സുധാകരൻ. കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം. സിപിഎം പേരിനുമാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന് നോട്ടീസ് പോലും നൽകിയില്ലെന്നാണ് വിവരം. വിവാദങ്ങൾക്കിടെ സുധാകരനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടിൽ നടക്കുമെന്നാണ് നേരത്തെ ലഭിച്ചിരുന്ന വിവരം. വർഷങ്ങൾക്കുശേഷമാണ് സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. പാർട്ടിയുടെ പോഷക സംഘടനയായ […]
Read more

ഹിജാബ് വിവാദം; കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ല, തീരുമാനം ഹൈക്കോടതി വിധി വന്നതിന് ശേഷം

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദ സംഭവത്തിൽ ഹൈക്കോടതി വിധി കാത്ത് കുടുംബം. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ല. ഹൈക്കോടതി വിധി അറിഞ്ഞതിനുശേഷമായിരിക്കും വിഷയത്തിൽ അന്തിമതീരുമാനമെടുക്കുക. സ്‌കൂൾ നൽകിയ ഹർജിയിൽ വിദ്യാർത്ഥിനിയുടെ കുടുംബത്തെ കക്ഷി ചേർത്തിട്ടുണ്ട്. കോടതി വെള്ളിയാഴ്ച്ച ഹർജി പരിഗണിക്കും. അതുവരെ കുട്ടിയെ സ്‌കൂളിൽ അയക്കില്ലെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു. സ്‌കൂളിൽ തുടരാൻ മകൾക്ക് താത്പര്യമില്ലെന്നായിരുന്നു പിതാവ് അനസ് നേരത്തെ പറഞ്ഞിരുന്നത്. ഹിജാബ് ഇല്ലാതെ […]
Read more

ട്രംപിനെതിരെ യു എസ്സിൽ വ്യാപക പ്രതിഷേധം; പ്രക്ഷോഭം ദേശവിരുദ്ധമെന്ന് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ

വാഷിങ്ടണ്‍: അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിനെതിരെ വ്യാപക പ്രതിഷേധം. നഗരങ്ങളെ നിശ്ചലമാക്കി ‘നോ കിങ്സ് മാർച്ച്’ എന്ന പേരിൽ അരങ്ങേറിയ പ്രതിഷേധ റാലികൾ. ലക്ഷക്കണക്കിന് ആളുകൾ ഈ റാലിയിൽ പങ്കെടുത്തു. ട്രംപിന്‍റെ നടപടികൾ ജനാധിപത്യ ധ്വംസനമാണെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. അതേസമയം മാർച്ചിനെ വൈറ്റ് ഹൌസ് അപലപിച്ചു. ഭരണാധികാരികൾ രാജാക്കന്മാരെ പോലെ പെരുമാറുന്നതിനെതിരായ സാമൂഹ്യ പ്രതിരോധമാണ് ‘നോ കിങ്സ് മാർച്ചി’ലൂടെ അമേരിക്കയിൽ നടന്നത്. 50 സംസ്ഥാനങ്ങളിലായി 2500 ലേറെ പ്രതിഷേധ റാലികളിൽ ലക്ഷക്കണക്കിന് പേർ പങ്കെടുത്തു. പ്രധാന നഗരങ്ങളിൽ മാത്രമല്ല […]
Read more

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും രേഖകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസ് സ്വർണവും പണവും രേഖകളും പിടിച്ചെടുത്തു. കിളിമാനൂർ പുളിമാത്തെ വസതിയിൽ ഇന്നലെ ഉച്ചയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെത്തുകയും പരിശോധന ഇന്ന് വെളിപ്പിനെ വരെ തുടരുകയുമായിരുന്നു. വില്ലേജ് ഓഫീസർ, പഞ്ചായത്ത് വാർഡ് അംഗം എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. പിടിച്ചെടുത്ത സ്വർണം തങ്ങൾ ഉപയോഗിക്കുന്നതാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കുടുംബം അന്വേഷണ ഉദ്യോഗസ്ഥ‌ർക്ക് നൽകിയ മൊഴി.പിടിച്ചെടുത്ത സ്വർണ്ണം ഈ കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. […]
Read more

ഗണേശ് കുമാറും സംഘവും സഞ്ചരിച്ചത് ഫിറ്റ്‌നസില്ലാത്ത ബസിൽ; വണ്ടിക്ക് 34 വർഷത്തെ പഴക്കം

തൃശൂർ: കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസില്ല. കഴിഞ്ഞ വ്യാഴാഴ്ച സ്വരാജ് റൗണ്ടിൽ നിന്നും പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്കായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. ഈ സമയം ഗതാഗതമന്ത്രി കെബി ഗണേശ് കുമാറും റവന്യൂ മന്ത്രി കെ രാജനും അടക്കമുള്ളവർ ബസിലുണ്ടായിരുന്നു. ഈ ബസിന് 34 വർഷം പഴക്കമുണ്ട്. 1991 ജൂണിലാണ് ബസ് നിരത്തിലിറക്കിയത്. കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിമൂന്നിനാണ് ബസിന്റെ ഫിറ്റ്നസ് കഴിഞ്ഞത്. കൊച്ചിയിൽ വിനോദ സഞ്ചാരികൾക്കുവേണ്ടി ഓടിയ ബസായിരുന്നു ഇത്. […]
Read more

3.44 കിലോഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

ഉത്തർപ്രദേശ്: ബഹ്‌റൈച്ചിൽ നിന്ന് ഏകദേശം 3.5 കോടി രൂപ വിലമതിക്കുന്ന 3.44 കിലോഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ലഹരി വസ്തുവുമായി പ്രതി സോനു അഹമ്മദിനെ പിടികൂടുകയായിരുന്നു. രാവിലെ 7 മണിയോടെ ലഖ്‌നൗ-നാൻപാറ ബൈപാസിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെയായിരുതുന്നു അറസ്റ്റ്. അഹമ്മദ് അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ അംഗമാണെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്നിനൊപ്പം, രണ്ട് മൊബൈൽ ഫോണുകൾ, പണം, ഇലക്ട്രോണിക് വെയ്സിംഗ് സ്കെയിൽ […]
Read more

മുല്ലപ്പെരിയാർ ഡാം തുറന്നു; ഷട്ടർ ഉയർത്തിയത് 70 സെന്റിമീറ്റർ

ഇടുക്കി: വൃഷ്ടി പ്രദേശത്തെ ജലനിരപ്പിന്റെ റൂൾ കർവ് പിന്നിട്ടതിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. 70 സെന്റിമീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. 1040 ഘനയടി വെള്ളം ഡാമിൽ നിന്ന് ഒഴുക്കി വിടും. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നത്. വൃഷ്ടി പ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിരുന്നു. പെരിയാർ തീരത്ത് ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നിരുന്നാലും നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത […]
Read more

യുവതിയെ രണ്ടാം ഭർത്താവ് കൊന്ന് വനത്തിൽ കുഴിച്ചുമൂടി;സംഭവം അട്ടപ്പാടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി ഉൾവനത്തിൽ കുഴിച്ചിട്ടു. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ ആണ് രണ്ടാം ഭ‍ർത്താവായ പഴനി കൊലപ്പെടുത്തിയത്. പുതൂർ പഞ്ചായത്തിൽ ഇലച്ചിവഴി സ്വദേശിയായ വള്ളിയമ്മയെ രണ്ട് മാസം മുമ്പ് കാണാതായിരുന്നു. അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി മകൾ പുതൂ‍‍‍ർ പൊലീസിൽ പരാതി നൽകി. തുട‍ർന്ന് പൊലീസ് പഴനിയെ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പുറത്ത് വന്നത്. രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. വിറക് ശേഖരിക്കുന്നതിനിടെ തർക്കം ഉണ്ടായി വള്ളിയമ്മയെ താൻ […]
Read more

Recent News

Advertisement
WhiteswanTV Footer