Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വർധിപ്പിച്ചത് 33 രൂപ മാത്രം, ഓണറേറിയെ തുച്ഛം; സമരം തുടരുമെന്ന് ആശാ വർക്കർമാർ

തിരുവനന്തപുരം: സർക്കാർ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചെങ്കിലും അത് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശ വർക്കർമാ‌ർ പറഞ്ഞു. ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമരസമിതിയുടെ യോഗം ഇന്ന് ചേരുമെന്നും ആശമാർ വ്യക്തമാക്കി. പ്രതിദിനം 33 രൂപയുടെ വർദ്ധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. സെക്രട്ടറിയേറ്റിൽ ആശമാരുടെ സമരം 264 ദിവസം പിന്നിട്ടിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ എല്ലാ വിഭാഗം ജനങ്ങളെയും […]
Read more

നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് അനുമതി

കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് അനുമതി നൽകി കേന്ദ്ര റെയിൽവേ ബോർഡ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിക്കുകയായിരുന്നു. വിമാന യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും റെയിൽവേ സ്റ്റേഷൻ നിർമിക്കുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിലായി വിമാനത്താവളത്തിന് സമീപമായാണ് പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്. ബോ‌ർഡിന്റെ അനുമതി ലഭിച്ചതിനാൽ ഉടൻ നിർമാണം ആരംഭിക്കും. കഴിഞ്ഞവർഷം വിൻഡോ-ട്രെയിലിംഗ് പരിശോധന നടത്തിയപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് റെയിൽവേ […]
Read more

ബസ് യാത്രക്കിടെ യുവതിക്ക് നേരെ ജീവനക്കാരൻറെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട്: സ്വകാര്യ ബസ്സില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന എ വണ്‍ ട്രാവല്‍സ് എന്ന ബസ്സിലെ ജീവനക്കാരന്‍ കോഴിക്കോട് ചൂലൂര്‍ സ്വദേശി രജീഷിനെയാണ് കസബ പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്സിൽ 26-ാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കിടെ പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് രജീഷ് വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതിക്കാരി പറഞ്ഞു. ഇവര്‍ പിന്നീട് പൊലീസില്‍ പരാതിപ്പെട്ടതിനെ തുടർന്ന് കേസ് […]
Read more

ലോട്ടറിയുടെ കടയുടെ മറവിൽ ലഹരി വില്പന; യുവാവ് അറസ്റ്റിൽ

മേപ്പാടി: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലോട്ടറി വില്‍പ്പനയുടെ മറവില്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയ യുവാവ് പോലീസ് പിടിയിൽ. ചുളിക്ക തറയില്‍മറ്റം വീട്ടില്‍ പ്രദീപ് ജോണിയെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ മേപ്പാടി പോലീസ് പിടികൂടിയത്. ഡാന്‍സാഫ് ടീം നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ മേപ്പാടി ബീവറേജസ് ഔട്ട്ലറ്റിന് സമീപം പ്രദീപ് ജോണി നടത്തുന്ന ലോട്ടറി വില്‍പ്പന കേന്ദ്രത്തിലും പരിസരങ്ങളിലും പോലീസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ ഇവിടെ നിന്ന് 150 ഹാന്‍സ് പാക്കറ്റുകള്‍ കണ്ടെടുത്തു. […]
Read more

കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവർ ചുരുക്കം, അഞ്ച് ദേവസ്വം ബോർഡുകളും പിരിച്ചുവിടണം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ശബരിമല സ്വർണകൊള്ളയില്‍ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാന സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും വിവാദം പ്രതിസന്ധിയിലാക്കി. സ്വർണക്കൊള്ള വിവാദം അന്തമില്ലാതെ തുടരുന്നു. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോർഡുകളുടെ ഭരണം മാറി. ദേവസ്വം ബോർഡുകൾ അഴിമതിയിലും കൊള്ളയിലും മുങ്ങിക്കുളിച്ചു. മാറി മാറി ഭരിച്ച ഒരു സർക്കാരിനും ഉരതവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ല. കാണിക്കവഞ്ചിയിൽ കൈയ്യിട്ടുവാരാത്തവർ ചുരുക്കമാണ്.മോന്തായം വളഞ്ഞാൽ കഴുക്കോലുകളുടെ കാര്യം പറയാനില്ലെന്ന പോലെയാണ് ദേവസ്വം ബോർഡുകളിലെ ജീവനക്കാരുടെ സ്ഥിതി. സർക്കാർ ഭരണസംവിധാനത്തിലെ ഏറ്റവും കള്ളന്മാരും […]
Read more

മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയത്. സായുധ സേനകളിൽ സേവനം പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് , ഈ കാലയളവിൽ ലഭിച്ച പരിശീലനവും പരിചയ സമ്പത്തും അവർക്ക് ഭാവി ജീവിതത്തിലും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള അടിസ്ഥാനമാണെന്ന് കണ്ടാണ് കേന്ദ്ര നിർദേശം. കേന്ദ്രം 2022 ജൂൺ മാസത്തിലാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കിയത്. 17 വയസ് മുതൽ […]
Read more

കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയ; ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ നഷ്ടമായ യുവതിയെ വലച്ച് വീണ്ടും മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നും ബോധപൂർവ്വമായ വീഴ്ച വന്നിട്ടില്ലെന്ന് മെഡിക്കൽ ബോർഡ് പറയുന്നു. രേഖകളിൽ കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നാണ് ബോ‍ർഡ് അവകാശപ്പെടുന്നത്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കോസ്മെറ്റിക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെങ്കിലും സിവിൽ കേസ് യുവതിക്ക് നൽകാമെന്ന് ബോർഡ് റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട കോടതിയിൽ കേസ് നൽകാമെന്നാണ് ബോർഡ് തീരുമാനം. എന്നാൽ […]
Read more

സംസഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർടട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്ക് […]
Read more

എറണാകുളം ജില്ലയിൽ നാളെ ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ പണിമുടക്കും

കൊച്ചി: എറണാകുളം ജില്ലയിൽ ബെവ്കോയിൽ ഐഎൻടിയുസിയും എഐടിയുസി സംഘടനയിലെ അം​ഗങ്ങളായ ജീവനക്കാർ നാളെ പണി മുടക്കി തൃപ്പൂണിത്തുറ പേട്ട വെയർഹൗസിൻ്റെ മുന്നിൽ രാവിലെ 10.30 മുതൽ ധർണയിരിക്കും. ധർണ ഐഎൻടിയുസി ജില്ല പ്രസിഡൻ്റ് കെ കെ ഇബ്രാഹിംകൂട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും സംയുക്ത സമരസമതി ചെയർമാൻ കെ പി ജോഷി അറിയിച്ചു. ജീവനക്കാർക്ക് അലവൻസ് വെട്ടിക്കുറച്ച സർക്കാരിന്റെ നടപടിക്കെതിരെയാണ് പ്രതിഷേധം. അധിക അലവൻസ് 600 രൂപയായി ഉയർത്തണമെന്നും ജീവനക്കാരെ കൊണ്ട് കാലിക്കുപ്പികൾ തിരിച്ചെടുക്കുന്ന […]
Read more

കോൺഗ്രസ് നേതാവിനെ സഹോദരീ ഭർത്താവ് വെട്ടി പരിക്കേൽപിച്ചു; സംഭവം കൊല്ലത്ത്

കൊല്ലം: കേരള കോൺഗ്രസ് നേതാവിനെ സഹോദരീഭർത്താവ് തേപ്പുകരണ്ടി കൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഉഷാലയം ശിവരാജനാണ് വെട്ടേറ്റത്. ശിവരാജന്റെ സഹോദരീഭർത്താവ് ബിജുവിനെതിരെ പൊലീസ് കേസെടുത്തു. ശിവരാജന്റെ സഹോദരിയും ബിജുവിന്റെ ഭാര്യയുമായ ഉഷയെ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം. ഞായറാഴ്ച രാത്രി ഒൻപതിന് കാരാളി ജംഗ്ഷന് സമീപം ആദിക്കാട്ടുമുക്കിലായിരുന്നു സംഭവം. കാറിൽനിന്നിറങ്ങി സാധനം വാങ്ങുന്നതിനായി […]
Read more

Recent News

Advertisement
WhiteswanTV Footer