Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ വിതരണം ഉടൻ ആരംഭിക്കും: കെ എൻ ബാലഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: ഒരു മാസത്തെ കുടിശ്ശിക ഉൾപ്പടെ ക്ഷേമ പെൻഷൻ വിതരണം ഈ മാസം മുതൽ ആരംഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ മാസത്തെ കുടിശ്ശിക ഉൾപ്പെടെ 3600 രൂപ ഈ മാസം വിതരണം ചെയ്യും. നടപ്പാക്കാനാകുന്ന കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്, ലോട്ടറി അടിച്ചിട്ടല്ല സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് കാര്യങ്ങളെ പോസിറ്റീവായി കാണണം. ക്ഷേമ പദ്ധതികൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്നും പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ടെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

കൂടാതെ, സർക്കാരിന്റെ പ്രഖ്യാപനങ്ങളെ ആശാ വർക്കർമാർ അംഗീകരിച്ചതിൽ സന്തോഷമെന്ന് മന്ത്രി പ്രതികരിച്ചു. ആശമാർക്ക് കൂടുതൽ സഹായം നൽകുന്നത് കേരളമാണ്, സമരം ചെയ്യുന്നവരോട് ദേഷ്യമില്ല. കേന്ദ്രസർക്കാർ പണം തരാത്തതാണ് പ്രശ്നം. മൂന്ന് വർഷം മുൻപ് തന്നെ ആശമാരുടെ ഓണറേറിയത്തിൻ്റെ കാര്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ട്. സമരം കണ്ടിട്ടാണ് ഓണറേറിയം വർധിപ്പിച്ചതെന്നാണ് അവർ അവകാശപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer