ലോകത്തിലെ തന്നെ വലിയ സാമ്പത്തിക ശക്തികളിൽ ഒന്നായ റഷ്യ പ്രതിരോധ മേഖലയിൽ നിരവധി സംവിധാനങ്ങൾ രംഗത്ത് കൊണ്ടുവന്നിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതും കാര്യക്ഷമവുമായ കണ്ടുപിടിത്തവുമായാണ് റഷ്യ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ആണവ ശേഷിയുള്ളതും ആണവോർജത്തിൽ പ്രവർത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകൾ വികസിപ്പിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റുകയാണ് റഷ്യ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് റഷ്യ ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും ആണവ ശേഷിയുള്ള ആയുധം പരീക്ഷിച്ചത്.
‘പൊസൈയ്ടൻ’ എന്ന് പേര് നൽകിയിരിക്കുന്ന ‘അന്ത്യദിന ആയുധ’മെന്ന വിശേഷണമുള്ള ഡ്രോൺ ആണ് പരീക്ഷിച്ചത്. സമുദ്രങ്ങളുടെയും ഭൂകമ്പങ്ങളുടെയും പുരാതന ഗ്രീക്ക് ദേവനായി അറിയപ്പെടുന്ന പൊസൈയ്ഡണിന്റെ പേരാണ് ഈ ഡ്രോണിന് നൽകിയിരിക്കുന്നത്. ഒരു കിലോമീറ്ററിൽ അധികം ആഴത്തിൽ പ്രവർത്തിക്കാനും മണിക്കൂറിൽ 70 നോട്ട് വരെ വേഗതയിൽ സഞ്ചരിക്കാനും ഈ ഡ്രോണിന് കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. റഷ്യ അത്യാധുനിക പ്രതിരോധ ഡ്രോണുകൾ പോലുള്ള സംവിധാനങ്ങൾ നിർമ്മിച്ചുകൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ റഷ്യയിലേക്ക് ആകർഷിക്കപ്പെടുകയാണ്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് റഷ്യയോടുള്ള കടുത്ത എതിർപ്പ് ലോകത്തിനു മുന്നിൽ തുറന്നടിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് നിർദ്ദേശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ ഇന്ത്യ ഒട്ടും കുലുങ്ങിയിരുന്നില്ല. എണ്ണ ഇറക്കുമതിയുടെ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് യാതൊരു മാറ്റവും ഇല്ലാതെ തുടരുകയാണ്. ഇന്ത്യൻ ജനതയുടെ നേട്ടമാണ് സർക്കാരിന്റെ ഉന്നം, പക്ഷേ ഇന്ത്യയിലെക്കുള്ള റഷ്യൻ എണ്ണയുടെ വരവ് കുറഞ്ഞതെന്നത് യാഥാർത്ഥ്യമാണെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
ഇത് ഇന്ത്യ റഷ്യയുമായി അകലുന്നു എന്നതിന്റെ സൂചന അല്ല മറിച്ച് പുതിയൊരു ഡീലിന് ഇരു രാജ്യങ്ങളും കൈ കൊടുക്കുകയാണ്. ഈ ഡീൽ ട്രംപിനെ ചൊടിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ പൊതുമേഖല എയ്റോസ്പേസ് പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റൊനോട്ടിക്സ് ലിമിറ്റഡ് ആണ് റഷ്യയുടെ പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനിയായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി ധാരണയിൽ എത്തിയിരിക്കുന്നത്. എസ് ജെ 100 സിവിൽ കമ്മ്യൂട്ടർ വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനായാണ് ഈ കരാർ. ഈ ഒത്തുചേരലും ട്രംപിന് വലിയ തിരിച്ചടിയായി മാറുമെന്നത് വ്യക്തമാണ്. ഈ കരാർ മേക്കിങ് ഇന്ത്യക്ക് കരുത്ത് പകരുന്ന ഒന്നായി മാറും. ഇന്ത്യയിൽ ഒരു പൂർണ്ണ യാത്രാവിമാനം നിർമ്മിക്കുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ ചരിത്രത്തിൽ ഇടം പിടിക്കാൻ ഇതിന് സാധ്യമാകും എന്നതാണ് വസ്തുത. എസ് ജെ 100 ന്റെ കഴിവുകൾ ഇന്ത്യയുടെ ടൂറിസം മേഖലയ്ക്കും പ്രതീക്ഷ പകരുന്നതാണ്. റഷ്യയുമായുള്ള വ്യാപാര സൗഹൃദം മതിയാക്കണമെന്ന ട്രംപിന്റെ നിർദ്ദേശം പാടെ തകർത്താണ് മോദി സർക്കാർ മുന്നോട്ടുപോകുന്നത്. റഷ്യയുടെയും ഇന്ത്യയുടെയും ഈ സൗഹൃദത്തെ വിമർശിച്ച് ട്രംപ് ഉടൻ രംഗത്ത് എത്തും എന്നതിൽ സംശയമില്ല. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഈ കൂട്ടുകെട്ട് വെറും വ്യാപാരബന്ധമല്ല മറിച്ച് അത് ആത്മവിശ്വാസത്തിന്റെയും സ്വതന്ത്രത്വത്തിന്റെയും അടയാളം കൂടെയാണ്. ഭാവിയിൽ ഈ സൗഹൃദം ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമോ എന്നത്തിൽ സംശയമില്ല.
എന്തായാലും, റഷ്യയുടെ സമുദ്രാന്തര ഡ്രോൺ വികസനവും ഇന്ത്യയുമായി കൈകോർത്ത് വിമാനനിർമാണ കരാർ ഒപ്പുവെച്ചതും ആഗോളതലത്തിൽ പുതിയ രാഷ്ട്രീയ-സാമ്പത്തിക സമവാക്യങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. അമേരിക്കൻ സമ്മർദ്ദങ്ങളെ അവഗണിച്ച് റഷ്യയുമായി സഹകരിക്കാനുള്ള ഇന്ത്യയുടെ ധൈര്യപൂർണമായ തീരുമാനം, രാജ്യത്തിന്റെ സ്വതന്ത്രമായ വിദേശനയത്തെയും ആഗോള വേദിയിലെ ആത്മവിശ്വാസത്തെയും ഉയർത്തികാട്ടുന്നതാണ്. ‘മേക്കിങ് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായ ഈ നീക്കം, പ്രതിരോധ മേഖലയിലും വ്യോമയാന മേഖലയിലും ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം, റഷ്യ-ഇന്ത്യ സൗഹൃദം ഭാവിയിൽ ലോകശക്തികൾക്കിടയിൽ ഗൗരവമായ മാറ്റങ്ങൾ വരുത്തുമെന്നതിലും സംശയമില്ല.




