കോഴിക്കോട്: 15 വര്ഷം പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പീഡനക്കേസിലെ പ്രതി പിടിയില്‍. പീഡനക്കേസിലെ പ്രതിയായ കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശി ഒടക്കോട്ട് അബ്ദള്‍ സലാനെയാണ് 15 വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടിയത്. കുന്നമംഗലം പൊലീസ് വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. 2010ലാണ് പൊലീസ് ഇയാള്‍ക്കെതിരേ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതോടെ അബ്ദുള്‍ സലാം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.15 വർഷത്തിന് ശേഷം പ്രതി നാട്ടില്‍ എത്തിയത്തിന്റെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് . ഇതിന്‍റെ അടിസ്ഥാനത്തില്‍ രാവിലെ എട്ട് മണിയോടെ പൊലീസ് സംഘം ഇയാളുടെ വീട്ടില്‍ എത്തി. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍റ് ചെയ്തു.


