മലപ്പുറം: പോത്തുകൽ അപ്പൻകാപ്പ് നഗറിൽ ഭാര്യയെ ഭർത്താവ് അടിച്ചുകൊന്നു. അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷ (32) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ പലതവണ വാക്കുതർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ പേരിൽ സുരേഷ് നിഷയെ പലതവണ മർദ്ദിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
മേലെ മുണ്ടേരി നീർപുഴയ്ക്ക് സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായ സുരേഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സംഭവത്തിൽ പോത്തുകൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.


