Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

‘ഉണ്ണികൃഷ്ണൻ പോറ്റിയുമായി നേരിട്ട് ബന്ധമില്ല, പോറ്റി ഒരുകാര്യത്തിനും തന്നെ സമീപിച്ചിട്ടില്ല’;ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസു

തിരുവനന്തപുരം: ശബരിമല സ്വർണപാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ പ്രതികരണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്നെ നേരിട്ട് ബന്ധമില്ലെന്നും, പോറ്റി ഒരിക്കൽപോലും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു പറഞ്ഞു. സ്വർണപാളിയും ശിൽപങ്ങളും നൽകപ്പെട്ട സമയത്ത് താൻ ദേവസ്വം ബോർഡ് കമ്മീഷണറോ പ്രസിഡൻ്റോ ആയിരുന്നില്ലെന്ന് വ്യക്തമാക്കിയ വാസു, വാതിൽ മാറ്റാനുള്ള തീരുമാനവും താനല്ല എടുത്തത് എന്നും വ്യക്തമാക്കി. “ചെമ്പ് പാളി സംബന്ധിച്ച വിശദീകരണം നൽകേണ്ടത് താനല്ല. അതൊക്കെ എന്റെ അധികാരകാലത്തെല്ല” എന്നും […]
Read more

‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന രാജ്യം’: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി പർവതനേനി ഹരീഷ്

വാഷിങ്ടൺ: സ്ത്രീകളുടെ സുരക്ഷയും സമാധാനവും സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. “സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും, വംശഹത്യ നടത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രം” എന്നാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പര്‍വതനേനി ഹരീഷ് വിമര്‍ശിച്ചത്.യുഎന്‍ സുരക്ഷാസമിതിയിൽ നടന്ന വനിതകൾ, സമാധാനം, സുരക്ഷ എന്ന വിഷയമുളള സമ്മേളനത്തിലാണ് പര്‍വതനേനി ഹരീഷ് പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് വ്യക്തമാക്കി. പാക്കിസ്ഥാന്‍ തെറ്റായ വിവരങ്ങളും അതിശയോക്തികളും ഉപയോഗിച്ച് ലോകത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിലാണ് എന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയ്‌ക്കെതിരെയും പ്രത്യേകിച്ച് […]
Read more

ഇന്ത്യ-യു എസ് വ്യാപാര ബന്ധം വീണ്ടും തകരാറിലാകുമോ; എസ് ജയശങ്കർ പറയുന്നതിങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും, സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് അധിപത്യം പുലർത്തുന്ന അമേരിക്കയും തമ്മിലുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്. സുരക്ഷ, പ്രതിരോധം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാണ്. എന്നാൽ, ചിലപ്പോൾ ചെറിയ വിഷയം പോലും വലിയ പ്രതിസന്ധിയിലേക്ക് വ്യാപാരബന്ധത്തെ തള്ളിയിട്ടിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടുത്തിടെ വ്യക്തമാക്കിയ നിലപാടുകൾ, ഇന്ത്യ-യു.എസ്. വ്യാപാരബന്ധത്തെ വീണ്ടും ആശങ്കാജനകമായ വഴിയിലേക്ക് തള്ളുന്നുവെന്ന സൂചനകൾ നൽകുന്നു. ജയശങ്കർ തുറന്നുപറഞ്ഞത് പോലെ, ഇന്ത്യയ്ക്കൊരു പരിധിക്കപ്പുറം […]
Read more

ജനഹിതം അറിയാൻ ‘നവകേരള ക്ഷേമ സർവേ’

തിരുവനന്തപുരം: തുടര്‍ഭരണത്തിലേക്കുള്ള യാത്രയ്ക്ക് ജനപിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘നവകേരള ക്ഷേമ സര്‍വ്വെ’ എന്ന പേരില്‍ വന്‍മായ ഒരു ഡാറ്റ ശേഖരണ പദ്ധതിക്ക് തയ്യാറെടുക്കുന്നു. സംസ്ഥാനത്തെ 80 ലക്ഷത്തിലധികം വീടുകളിലെ ജനങ്ങളോട് നേരിട്ട് സംസാരിച്ച് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അറിയുകയാണ് സര്‍വെയുടെ പ്രധാന ലക്ഷ്യം. ഈ സര്‍വ്വെയുടെ ഏകോപനവും നിയന്ത്രണവും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടായിരിക്കും നടത്തുക . സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ ഫലപ്രാപ്തിയും, കൂടാതെ ജനങ്ങള്‍ ഇനി സര്‍ക്കാര്‍ ഇടപെടണം […]
Read more

കനത്ത മഴ; ഡാർജിലിംഗ് ഇരുമ്പ് പാലം തകർന്നു, പശ്ചിമ ബംഗാളില്‍ ഏഴ് മരണം

ഡാർജിലിംഗ്: പശ്ചിമ ബംഗാളിൽ അതിശക്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിൽ വലിയ നാശം വിതയ്ക്കുന്നു. ഡാർജിലിംഗിലെ ബാലസൺ നദിയിൽ നിന്നുള്ള വെള്ളപ്പൊക്കത്തിൽ, നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം വെള്ളത്തിൽ ഒലിച്ചുപോയി. ഇത് ഡാർജിലിംഗ്, സിലിഗുരി, മിറിക് എന്നിവ തമ്മിലുള്ള റോഡ് ഗതാഗതം പൂർണ്ണമായി മുടക്കുകയും നിരവധി പ്രദേശങ്ങൾ പരസ്പരം ഒറ്റപ്പെടുകയും ചെയ്തു. സിലിഗുരിയെയും മിരിക്കിനെയും ഡാർജിലിംഗുമായി ബന്ധിപ്പിച്ചിരുന്ന ഈ പ്രധാന പാലം നദിയിൽ തകർന്നു ഒഴുകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മിറിക്കിലെ ദുധിയ എന്ന സ്ഥലത്ത് പാലത്തിന്‍റെ […]
Read more

വ്യാഴാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസില്‍ മാറ്റം

തിരുവനന്തപുരം: കണ്ണൂര്‍–തിരുവനന്തപുരം–കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് (12081/12082) ചങ്ങനാശ്ശേരിയില്‍ പുതിയ സ്റ്റോപ്പ്. ഒക്ടോബര്‍ 9-നു വ്യാഴാഴ്ച മുതൽ ഈ സ്റ്റോപ്പ് പ്രാബല്യത്തിലാകും. അതേ ദിവസം വൈകിട്ട് തിരുവനന്തപുരം മുതൽ കണ്ണൂരിലേക്കുള്ള സർവീസിലാണ് ആദ്യമായി ട്രെയിൻ ചങ്ങനാശ്ശേരിയിൽ നിലയ്ക്കുക. നേരത്തെ മന്നം ജയന്തി ദിനങ്ങളിൽ മാത്രമേ ജനശതാബ്ദിക്ക് താത്കാലികമായി ചങ്ങനാശ്ശേരി സ്റ്റോപ്പ് ഉണ്ടായിരുന്നുള്ളൂ. പുതിയ സ്റ്റോപ്പ് സ്ഥിരമാകുന്നതോടെ ആലപ്പുഴ വഴി ചങ്ങനാശ്ശേരിയിലേക്കെത്തേണ്ടി വന്നിരുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഇനി മലബാറിൽ നിന്ന് നേരിട്ട് ചങ്ങനാശ്ശേരിയിൽ എത്താനും അതേ ദിവസം […]
Read more

സ്വർണപ്പാളി വിവാദം; അന്വേഷണം ശനിയാഴ്ച ആരംഭിക്കും

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അന്വേഷണം ശനിയാഴ്ച ആരംഭിക്കും. അന്വേഷണം നടത്താനായി നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടുനൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ നിലപാട് വെള്ളിയാഴ്ച അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷമേ അന്വേഷണ സംഘം യോഗം ചേർന്ന് തുടർനടപടികൾ തുടങ്ങുകയുള്ളു. ദേവസ്വം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ പകുതി ഭാഗം പൂർത്തിയായിരിക്കുകയാണ്. എന്നാൽ, ഹൈക്കോടതി ചൂണ്ടിക്കാട്ടിയതുപോലെ സ്വർണ്ണം മോഷണം പോയെന്ന സംശയം ശക്തമായതിനാൽ കൂടുതൽ വിശദമായ അന്വേഷണമാണ് ഇപ്പോൾ […]
Read more

എവറസ്റ്റിൽ കനത്ത മഞ്ഞു വീഴ്ച

ടിബറ്റ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് എവറസ്റ്റിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം ആയിരത്തോളം വിനോദസഞ്ചാരികളും പർവതാരോഹകരും കുടുങ്ങി. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഇതിനോടകം നൂറുകണക്കിന് ആളുകളെ രക്ഷപ്പെടുത്തിയതായും ഏകദേശം 350 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ മഞ്ഞുവീഴ്ച രൂക്ഷമായി തുടരുകയാണ്. ശക്തമായ കാറ്റും കഠിനമായ മഞ്ഞുവീഴ്ചയും രക്ഷാപ്രവർത്തന പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുന്നു. ഒറ്റപ്പെട്ട ക്യാംപുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. സാധാരണ ഒക്ടോബർ […]
Read more

ചെമ്പേരിയിൽ കോളജ് വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് ആണ് മരിച്ചത്. പതിവ് പോലെ രാവിലെ കോളജിൽ എത്തി. പിന്നാലെ ക്ലാസിൽ കുഴഞ്ഞു വീണു. ഉടൻ ചെമ്പേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരാമയിൽ ചാക്കോച്ചന്റെ മകളാണ്.
Read more

ദേവസ്വം മന്ത്രിയെ ‘കള്ളൻ’ എന്ന് അഭിസംബോധന ചെയ്തത് ആംഗീകരിക്കാനാവില്ല: വി ശിവൻകുട്ടി

തിരുവന്തുപുരം: ദേവസ്വം മന്ത്രിയ്ക്കെതിരെ പ്രതിപക്ഷം നടത്തിയ പരാമർശങ്ങൾ അപലപനീയമായി പൊതുവിദ്യാഭ്യാസം, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ദേവസ്വം മന്ത്രി ‘കള്ളൻ’ എന്ന് ആവർത്തിച്ച് അഭിസംബോധന ചെയ്തത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ഇതുപോലുള്ള താഴ്ന്ന നിലപാടുകൾ കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് കാണുന്നതെന്നും, ഇത്തരം ഗുരുതര ആരോപണങ്ങൾക്ക് യാതൊരു തെളിവും ഇല്ലാതെയാണ് പ്രതിപക്ഷം രംഗത്തിറങ്ങിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തതായി, നിയമസഭയിൽ സ്പീക്കറെ മറച്ചുവെക്കുന്ന രീതിയിൽ പ്രതിപക്ഷം ബാനറുകൾ ഉയർത്തിയപ്പോൾ, “സ്പീക്കറെ കാണാൻ സാധിക്കുന്നില്ല” എന്ന വസ്തുതാപരമായ […]
Read more

Recent News

Advertisement
WhiteswanTV Footer