Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 6 പേർക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ 6 പേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ചവരിൽ 2 സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണ്. ​ഗുരുതര രോ​ഗാവസ്ഥയുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയിൽ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ തുടരുകയാണ്.
Read more

അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ ഇന്ന് 6-ാം ദിവസം; ധന ബില്ലിൽ ഇന്ന് വീണ്ടും വോട്ടെടുപ്പ്

വാഷിംഗ്ടൺ: അമേരിക്കയിൽ കേന്ദ്ര സർക്കാർ ഷട്ട് ഡൗണിനെ തുടർന്ന് ജനജീവിതം കനത്ത പ്രതിസന്ധിയിലായിരിക്കുന്നു. സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി കിട്ടാതെയായതിനാൽ പതിനായിരക്കണക്കിന് ജീവനക്കാർ ശമ്പളമില്ലാതെ അവധിയിലാണ്. അനവധി സേവനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഇമിഗ്രേഷൻ, മെഡിക്കൽ, അതിർത്തി സുരക്ഷ തുടങ്ങിയ മേഖലകളിൽ വലിയ തോതിൽ ജീവനക്കാർ ഇല്ലാതാകുമ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. വിമാനത്താവളങ്ങളിൽ യാത്ര തടസ്സപ്പെടും. പാസ്‌പോർട്ട്, ഭക്ഷ്യ സഹായ പദ്ധതികൾ, സാമൂഹിക ആരോഗ്യ സംരക്ഷണങ്ങൾ തുടങ്ങിയവയിലും തിരിച്ചടികളുണ്ട്. മ്യൂസിയങ്ങൾ, നാഷണൽ പാർക്കുകൾ, മൃഗശാലകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തനം സ്തംഭിച്ചേക്കാം. ട്രംപ് […]
Read more

വന്ദേഭാരത് ട്രെയിനിലെ ഉച്ചഭക്ഷണത്തിൽ പുഴു; യുവതിക്ക് പണം തിരികെ നൽകി ഐആർസിടിസി

തൃശൂർ: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി. ഒക്ടോബർ രണ്ടിന് തൃശൂരിൽ നിന്നും യാത്ര തുടങ്ങിയ മംഗളൂരു സ്വദേശിനി സൗമിനിയാണ് പരാതി നൽകിയത്. തൃശൂരിൽ നിന്ന് മൂന്ന് കുടുംബാംഗങ്ങൾക്കൊപ്പം ട്രെയിനിൽ കയറുന്ന സമയത്താണ് ഇവർക്ക് ചോറിനൊപ്പം നൽകിയ പരിപ്പ് കറിയിൽ പുഴുവിനെ കണ്ടെത്തിയത്. കൂടാതെ മറ്റ് യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിലും സമാന പ്രശ്നം ഉണ്ടായതായി സൗമിനി ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കാറ്ററിംഗ് ജീവനക്കാരോട് ഉടൻ വിവരം അറിയിക്കുകയും ഐആർടിസി […]
Read more

വനിത ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം

കൊളംബോ: വനിതാ ലോകകപ്പ് ക്രിക്കറ്റിലും ഇന്ത്യക്ക് മുന്നില്‍ നാണംകെട്ട് പാകിസ്ഥാന്‍. ഗ്രൂപ്പ് മത്സരത്തില്‍ 88 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാക് വനിതകളുടെ പോരാട്ടം 43 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. 81 റണ്‍സെടുത്ത സിദ്ര അമീന്‍ മാത്രമാണ് പാക് നിരയില്‍ പിടിച്ചുനിന്ന ഏക ബാറ്റര്‍. 10 ഓവറില്‍ നിന്ന് 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുത് പാകിസ്ഥാന്റെ നടുവൊടിച്ച യുവ […]
Read more

കണ്ണൂരിൽ മുണ്ടിനീര് ആശങ്ക; ഇതുവരെ രോഗം ബാധിച്ചത് 3000 കുട്ടികള്‍ക്ക്

കണ്ണൂർ: ജില്ലയിൽ മുണ്ടിനീർ രോഗബാധ ആശങ്കാജനകമായി വർദ്ധിക്കുന്നു. ഈ വർഷം ഇതുവരെ ഏകദേശം 3,000 കുട്ടികൾക്ക് മുണ്ടിനീർ രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2024-ൽ മാത്രം ജില്ലയിൽ 12,000 പേർ മുണ്ടിനീർ ബാധിച്ച് ചികിത്സ തേടിയത് ഗൗരവമായ പൊതു ആരോഗ്യം പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. സാധാരണയായി ജനുവരി മുതൽ മേയ് വരെ ആയിരുന്നു മുണ്ടിനീർ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ, ഇപ്പോഴത്തെ മഴക്കാലത്തും രോഗം തുടർന്നുകൊണ്ടിരിയ്ക്കുകയാണ്, […]
Read more

ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ മൊഴിയിൽ ദുരൂഹത: ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി വിവാദത്തിൽ മുഖ്യ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിൽ ഗൗരവമായ ദുരൂഹതകളുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സ്പോൺസറും ദേവസ്വം ഉദ്യോഗസ്ഥരുമൊത്ത് ചേർന്ന് അനധികൃതമായി ഇടപെട്ടെന്നാണ് നിഗമനം. ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്നുവെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും ദേവസ്വം വിജിലൻസ് ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിൽ ദേവസ്വം വിജിലൻസ് വ്യാഴാഴ്ച ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അതേസമയം, 2019-ലെ മഹസറിൽ ധാരണ പിഴവാണ് സംഭവിച്ചതെന്നാണ് സംബന്ധിച്ച ഉദ്യോഗസ്ഥർ നൽകിയ മൊഴി. ചെമ്പ് എന്ന് മഹസറിൽ […]
Read more

ട്രെഡ് മില്ലിൽ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിനു പരുക്ക്

തിരുവനന്തപുരം: ട്രെഡ് മില്ലിൽ നിന്നു വീണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരുക്ക്. ട്രെ‍ഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ നിലത്തു വീണു പരുക്കേൽക്കുകയായിരുന്നു. രാജീവ് ചന്ദ്രശേഖർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരുക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം. എനിക്ക് ഇന്ന് സംഭവിച്ചതും അത് തന്നെ. മുഖത്തെ […]
Read more

നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ ലഹരി വേട്ട; ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരി വേട്ട. 6 കോടിരൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി. ബാങ്കോക്കിൽനിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീല്‍ ജസ്മാലാണ് പിടിയിലായത്. ബാഗേജിനുള്ളില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബാങ്കോക്കിൽനിന്ന് സിംഗപ്പൂരിലേക്ക് എത്തിച്ചതിനുശേഷമാണ് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്തിയത്. ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമാണ് ലഹരിക്കടത്തിന് കൂലി. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടുതൽ അന്വേഷണം നടക്കുന്നു.
Read more

കർണാടകയിൽ ബിജെപിക്ക് എതിരെ കോൺഗ്രസിന്റെ രഹസ്യ ആയുധം

കർണാടക: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വിജയം കരസ്ഥമാക്കി അധികാരത്തിൽ വന്നത് കോൺഗ്രസായിരുന്നു. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക സ്ഥിരതയുള്ള ഭരണകൂടം സ്ഥാപിക്കുക തുടങ്ങിയ ഉത്തരവാദിത്വത്തോടെയായിരുന്നു പാർട്ടി നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. പാർട്ടിയിലെ ശക്തനായ മറ്റൊരു നേതാവായ ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി, കൂടാതെ പി.സി.സി അധ്യക്ഷന്റെ ചുമതലയും ഏറ്റെടുത്തു. അധികാരം കൈമാറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ, രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രിപദം ശിവകുമാറിന് ലഭിക്കുമെന്നൊരു ധാരണയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സർക്കാർ നവംബറിൽ രണ്ടര വർഷം പിന്നിടാനിരിക്കെ […]
Read more

കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (05/10/2025 & 06/10/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, […]
Read more

Recent News

Advertisement
WhiteswanTV Footer