Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കരുവന്നൂര്‍ ബാങ്ക് ശാഖയില്‍ പെട്രോളൊഴിച്ചു പ്രതിഷേധം

തൃശൂർ: പൊറത്തിശ്ശേരി ശാഖയിലെ കൗണ്ടറിലേക്ക് പെട്രോള്‍ ഒഴിച്ച് നിക്ഷേപകൻറെ പ്രതിക്ഷേധം. കൂത്തുപാലക്കല്‍ സ്വദേശി സുരേഷ് എന്ന നിക്ഷേപകനാണ് തനിക്ക് ബാങ്കിൽ നിന്ന് തുക ലഭിക്കാത്തതില്‍ ഈ നടപടിയെടുത്തത്. സുരേഷിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ചെറിയ തുക കിട്ടാനായി കഴിഞ്ഞ സെപ്റ്റംബർ 19ന് അദ്ദേഹം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അതിന് പ്രതികാരമായ നടപടി നടന്നില്ല. ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണമെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഹെഡ് ഓഫീസിൽ നിന്ന് തുക പാസ്സായിട്ടില്ലെന്ന് ജീവനക്കാർ മറുപടി നല്‍കിയത്. ഇതിനൊടുവിലാണ് സുരേഷ് പെട്രോള്‍ കൊണ്ടുവന്ന് കൗണ്ടറിലേക്ക് ഒഴിച്ചതെന്ന് […]
Read more

വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; ദേശീയ പാതകളിൽ ക്യുആർ കോഡ് സൈൻബോര്‍ഡുകൾ വരുന്നു

ന്യൂഡൽഹി: യാത്രാസൗകര്യം ഉറപ്പാക്കി എൻഎച്ച്‌എഐയുടെ പുതിയ സംരംഭം ദേശീയപാതയിലുടനീളം യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സുതാര്യമായും സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ഉറപ്പാക്കുന്നതിനായി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ക്യുആർ കോഡ് സജ്ജമായ പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നു. പ്രധാന ടോൾ പ്ലാസുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഹൈവേ തുടക്ക-അവസാന ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഈ ബോർഡുകൾ സ്ഥാപിക്കപ്പെടുക. യാത്രക്കാർക്ക് തൽക്ഷണമായി ആവശ്യമായ വിവരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നതും, ഹൈവേ മാനേജുമെന്റിൽ കൂടുതൽ സുതാര്യത നേടുന്നതിനും വേണ്ടിയാണ് പദ്ധതി. […]
Read more

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പെരിയാർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ ആയ അനിൽ കുമാർ (47) ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളാണ് അപകടത്തിന്റെ സൂചന നൽകിയത്. ഞായറാഴ്ച രാവിലെയാണ് അനിൽ വനവിഭവങ്ങൾ ശേഖരിക്കാനായി വീട്ടിൽ നിന്നിറങ്ങിയതെന്ന് കുടുംബം അറിയിച്ചു. അതിനുശേഷം അദ്ദേഹത്തെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ഫോറസ്റ്റ് വകുപ്പ് നടത്തിയ തിരച്ചിലിലൂടെയാണ് അനിലിന്റെ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.അനിൽ ആദിവാസി സമൂഹത്തിൽപ്പെട്ട വ്യക്തിയാണ്. ഇയാളുടെ മരണം വന മേഖലകളിലെ […]
Read more

സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ വിജേതാക്കൾക്ക് ഇനി സ്വർണ കപ്പ് പുരസ്കാരമായി നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാന സ്കൂൾ കലോത്സവത്തിൻെറ മാതൃകയിൽ, കായികതാരങ്ങൾക്കും സമാനമായ അംഗീകാരം നൽകാനാണ് പുതിയ നടപടികൾ. ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവൻ ഭാരമുള്ള സ്വർണ കപ്പ് നൽകും. ഈ വർഷത്തെ സ്കൂൾ ഒളിമ്പിക്സ് തിരുവനന്തപുരത്ത് വച്ചാണ് നടക്കുന്നത്. ഈ കപ്പിനുള്ള ധനസമാഹരണം മുമ്പ് ശാസ്ത്രമേളക്ക് വേണ്ടി സ്കൂൾ വിദ്യാർത്ഥികളിൽ നിന്നുമാണ് നടത്തിയിരുന്നത്. ഒരു കിലോ തൂക്കമുള്ള സ്വർണ […]
Read more

ഇരുചക്ര വാഹന ഷോറൂമിൽ വന്‍ തീപിടുത്തം; കത്തി നശിച്ചത് 20ലധികം വാഹനങ്ങൾ

പത്തനംതിട്ട: അടൂരിൽ വാഹന ഷോറൂമിൽ വന്‍ തീപിടുത്തം. കോട്ടമുകളിലെ ടിവിഎസ് ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു തീപിടുത്തം. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ഷോറൂം പ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് ഫയർഫോഴ്സ് കണ്ടെത്തി. ഷോറൂം പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയെന്ന് ഫയർഫോഴ്സ് പ്രതികരിച്ചു. പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.
Read more

60 കോടി രൂപയുടെ തട്ടിപ്പ് കേസ്: ശിൽപ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തത് 4.5 മണിക്കൂർ

മുംബൈ: 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെ നാലരമണിക്കൂർ ചോദ്യം ചെയ്ത് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW). വ്യവസായിയായ ദീപക് കോത്താരിയുടെ പരാതിയിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് നടിയെ പോലീസ് വിളിപ്പിച്ചത്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ 2015 മുതൽ 2023 വരെ ബിസിനസ് വികസിപ്പിക്കാനെന്ന പേരിൽ നിക്ഷേപകരിൽ നിന്ന് കോടികൾ സമാഹരിച്ചു. എന്നാല്‍ ഈ പണമടക്കം വ്യാജമായി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നതാണ് […]
Read more

‘മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം ഓഫീസിൽ കയറ്റിയവർക്ക് നന്ദി’; നഗരസഭയിൽ ലഡു നൽകി പ്രതിഷേധം

കോട്ടയം: നഗരസഭയിൽ വ്യത്യസ്‌തമായ പ്രതിഷേധവുമായി റിട്ടയേർഡ് തദ്ദേശവകുപ്പ് ജീവനക്കാരൻ. ചിങ്ങവനം കരിമ്പിൽ സലിമോനാണ് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി വേറിട്ട പ്രതിഷേധവുമായെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം, ‘ഒരു ലഡു എടുക്കൂ സർ. നിങ്ങൾ ചെയ്‌ത സേവനത്തിന്റെ സന്തോഷത്തിൽ കൊണ്ടുവന്നതാണ്’, എന്ന സലിമോന്റെ വാക്കുകൾ കേട്ട് പലരും ലഡു എടുത്തു. എന്നാൽ, പിന്നീടാണ് ലഡു കൊടുത്തയാളുടെ നെഞ്ചിൽ പതിച്ചിരുന്ന പോസ്റ്റർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ‘മൂന്ന് ദിവസംകൊണ്ട് ലഭിക്കേണ്ട സേവനം 73 ദിവസംകൊണ്ട് ചെയ്‌തുതന്ന കോട്ടയം മുനിസിപ്പാലിറ്റി സ്റ്റാഫിന് ലഡു […]
Read more

ഗർഭിണിയായ യുവതിയുടെ വീട്ടിൽ കയറി ഭീഷണിപെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

പാലക്കാട്: പണം അടക്കാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ ഗർഭിണിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീടിനും വാഹനത്തിനും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ഒരാൾ പിടിയിലായി. തേനാരി മണിയഞ്ചേരി സ്വദേശിയായ ജയപ്രകാശ് (44) ആണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവിന് മുമ്പ് നൽകിയ പണം തിരികെ ലഭിക്കാത്തതിനെതിരെ മനസ്സിൽ പക തോന്നിയ ജയപ്രകാശ്, ഇരുമ്പുവടി ഉപയോഗിച്ച് പരാതിക്കാരന്റെ എലപ്പുള്ളി തേനാരി ഒകരപള്ളത്തുള്ള വീട്ടിൽ അതിക്രമിച്ച് […]
Read more

ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് ദാരുണാന്ത്യം

കൊല്ലം: പൊരീക്കലിൽ ലഹരി വിൽപ്പന സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഇടവട്ടം ജയന്തി നഗറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ജയന്തി നഗർ അരുൺ ഭവനിൽ താമസിക്കുന്ന അരുൺ ഒളിവിൽ പോകുകയായിരുന്നു. ഇരുവരും കഞ്ചാവ് വിൽപ്പനയിൽ സജീവമായിരുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ജയന്തി നഗർ സ്വദേശി ജോസിന്റെ വീട്ടുമുന്നിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. അലർച്ച കേട്ട് പുറത്തേക്ക് വന്ന അയൽവാസികളാണ് ഗോകുലിനെ […]
Read more

ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാപുരസ്കാരം ഇന്ത്യൻ വംശജ ഗ്രേസ് കുമാറിന്

ബ്രിട്ടൻ: ബ്രിട്ടനിലെ നോട്ടിങ്ങാമിൽ കത്തിക്കുത്തിൽ നിന്നു സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഗ്രേസ് കുമാർ എന്ന ഇന്ത്യൻ വംശജയായ യുവതിക്ക് മരണാനന്തര ബഹുമതിയായി ധീരതാപുരസ്കാരമായ ജോർജ് മെഡൽ സമ്മാനിച്ചു. നോട്ടിങ്ങാം സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിയായിരുന്നു 19 വയസ്സുകാരിയായ ഗ്രേസ് കുമാർ. 2023 ൽ വാർഷിക പരീക്ഷയ്ക്കുശേഷം ഗ്രേസും കൂട്ടുകാരൻ ബർണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണു കത്തിയുമായി അക്രമിയെത്തി ബർണാബിയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഗ്രേസ് ആദ്യം കുത്തേറ്റു മരിച്ചു. പിന്നാലെ ബർണാബിയും അക്രമിയുടെ കുത്തേറ്റു കൊല്ലപ്പെട്ടു. മാനസിക പ്രശ്നങ്ങളുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer