Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

കുതിപ്പ് തുടർന്ന് സ്വർണവും വെള്ളിയും; വിലയിൽ ഇന്നും വൻ വർദ്ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയര്‍ന്നു. ഒറ്റയടിക്ക് 920 രൂപയുടെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 83,840 രൂപയായി ഉയർന്നു. ഗ്രാമിന്‍റെ വില 115 രൂപ കൂടി 10,480 രൂപയായി ഉയര്‍ന്നു. ഈ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്കാണിത്. ഇന്നലെ തന്നെ സ്വര്‍ണവില രണ്ട് തവണ 680 രൂപ വീതം വര്‍ധിച്ചിരുന്നു. രാജ്യാന്തര സ്വര്‍ണവില മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കോർഡ് ഇടിവുമാണ് ഈ വൻ വർദ്ധനവിന് കാരണമായി. സെപ്റ്റംബർ […]
Read more

പോത്തൻകോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സംഘർഷം: പ്ലസ്ടുക്കാരന് കുത്തേറ്റു

തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് കുത്തേറ്റു. മുഖത്തും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും കുത്തേറ്റ വിദ്യാർത്ഥിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ല. കുത്തേറ്റത് തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വർഷം പ്ലസ്ടു പാസ്സായ വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയത്. ഇതിനു മുന്‍പ് ഇന്നലെ വൈകുന്നേരവും വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തർക്കം പരിഹരിക്കാൻ എത്തിയ പോലീസ്, ബന്ധപ്പെട്ട വിദ്യാർത്ഥികളെ പിടികൂടി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിട്ടയച്ചിരുന്നു. […]
Read more

കെ ജെ ഷൈൻ സൈബർ ആക്രമണ കേസ്; വിവരങ്ങൾ കൈമാറാൻ മെറ്റ

കൊച്ചി: സിപിഎം നേതാവും അദ്ധ്യാപികയുമായ കെ ജെ ഷൈനിനെതിരായുള്ള സൈബർ ആക്രമണക്കേസിൽ പ്രതികളുടെ വിവരങ്ങൾ ക്രോഡീകരിക്കുകയാണെന്ന് വ്യക്‌തമാക്കി മെറ്റ. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉടൻ വിവരങ്ങൾ കൈമാറും. അന്വേഷണം വേഗത്തിലാക്കാൻ സമീപ സ്റ്റേഷനുകളിലെ എസ്‌എച്ച്‌ഒമാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ വീട്ടിൽ കഴി‌ഞ്ഞദിവസം നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഇത് ഫോറൻസിക് സംഘത്തിന് കൈമാറും. ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗോപാലകൃഷ്ണന് നോട്ടീസും നൽകിയിരിക്കുകയാണ്. […]
Read more

ദൈവം ഇല്ലെന്ന് പറഞ്ഞവരുടെ വക ഭഗവത് ഗീത ക്ലാസ്സ്: പരിഹസിച്ച് കെ അണ്ണാമലൈ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം തമിഴ്നാട് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ഉദ്ഘാടനം നിർവഹിച്ചു,​ ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത് ഗീതയെക്കുറിച്ച് ക്ലാസെടുക്കുന്നുവെന്ന് അണ്ണാമലൈ പരിഹസിച്ചു. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണ്. 2018ൽ കണ്ട കാഴ്ച ഇപ്പോൾ പന്തളത്ത് കാണുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. സനാതന ധർമ്മത്തെ തകർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സർക്കാർ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചതെന്നും അണ്ണാമലൈ […]
Read more

ശബരിമല തീർഥാടകർക്കായി സ്‌പെഷ്യൽ ട്രെയിൻ സെപ്റ്റംബർ 28 മുതൽ

ബെംഗളൂരു: ശബരിമല തീർത്ഥാടകരുടെയും പടിഞ്ഞാറൻ റൂട്ടിലൂടെയുള്ള യാത്രക്കാരുടെയും സൗകര്യാർത്ഥം ദക്ഷിണ പശ്ചിമ റെയിൽവേ ഹുബ്ബള്ളി-കൊല്ലം (ബെംഗളൂരു വഴി) വാരാന്ത്യ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്മസ് എന്നീ ഉത്സവ സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും ഈ സർവീസ് ഏറെ സഹായകരമാകുമെന്നാണ് അധികൃതരുടെ വിശദീകരണം.സെപ്റ്റംബർ 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ഹുബ്ബള്ളിയിൽ നിന്നും തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നുമാണു സർവീസ്. ഹാവേരി, ദാവനഗരൈ, ബിരൂർ, അരസിക്കരെ, തുമക്കൂരു, എസ്‌എംവിടി ബെംഗളൂരു, കെ ആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, […]
Read more

ബിന്ദു കൊലക്കേസ്: ഇടപാടുകാരൻ സെബാസ്റ്റ്യൻ അറസ്റ്റ്

ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ കൊല്ലപ്പെട്ട കേസിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സി.എം. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. നിലവിൽ ജയ്‌നമ്മ കൊലക്കേസിൽ റിമാൻഡിലാണ് സെബാസ്റ്റ്യൻ. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന അവകാശവാദമുള്ള ശബ്ദരേഖയാണ് ഇപ്പോഴത്തെ അന്വേഷണത്തിന് പുതിയ വഴിതുറക്കിയത്. ‘സോഡാ’ പൊന്നപ്പൻ എന്ന ദല്ലാളൻ അയൽവാസിയായ ശശികലയോടാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. നാല് വർഷം മുൻപുള്ള ഈ സംഭാഷണത്തിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചതിനെ […]
Read more

പിടി തരാതെ സ്വർണ്ണ വില; ഉച്ചയ്ക്കുശേഷം വീണ്ടും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. രാവിലെ 320 രൂപയും ഉച്ചയ്ക്ക് 360 രൂപയുമാണ് വർദ്ധിച്ചത്. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. ഇന്ന് മാത്രം 680 രൂപയാണ് പവന് വർദ്ധിച്ചത്. […]
Read more

ആശുപത്രി ജീവനക്കാരി മരിച്ച നിലയിൽ; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആശുപത്രി ജീവനക്കാരിയെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷാണ് മരിച്ചത്. ശാസ്‌തമംഗലം എസ് പി വെൽ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്‌മിനിസ്‌ട്രേഷൻ വിഭാഗം ജീവനക്കാരിയായിരുന്ന അലിഷയെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ സംബന്ധിച്ച് വിവരമൊന്നും ഇല്ലായിരുന്നുവെന്ന് കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
Read more

തെരുവ്നായ ആക്രമണം: വിദ്യാർഥിനി രക്ഷപെട്ടത് തലനാരിഴക്ക്

കോഴിക്കോട്: തെരുവുനായയിൽ നിന്ന് വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. തെരുവുനായയ്‌ക്ക് മുന്നിൽ സ്‌കൂൾ ബാഗ് ഊരിയെറിഞ്ഞാണ് പെൺകുട്ടിക്ക് രക്ഷപെട്ടത്. വ്യാഴാഴ്‌ച്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നത് ഇപ്പോഴാണ്. തനിക്ക് നേരേ പാഞ്ഞടുക്കുന്ന നായ്‌ക്കളെ കണ്ട് വിദ്യാർത്ഥിനി ബാഗെടുത്ത് മുന്നിലേക്കെറിഞ്ഞ് ശ്രദ്ധ തിരിച്ചു. അതിനു ശേഷം തനിക്ക് തൊട്ടുപിന്നാലെ ഓടിയെത്തുന്ന നായ്‌ക്കളിൽ നിന്ന് വിദ്യാർത്ഥിനി ഓടി രക്ഷപെടുകയായിരുന്നു. ഇതിനു സമാനമായ നിരവധി സംഭവങ്ങൾ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, തദ്ദേശ […]
Read more

ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു: തീയണക്കൽ ശ്രമം തുടരുന്നു

ഗുജറാത്ത്: ഗുജറാത്ത് തീരത്ത് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയിൽ നിർത്തിയിരുന്ന ചരക്കുകപ്പലിൽ തീപിടിത്തം. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയും കൊണ്ടുപോകുകയായിരുന്ന കപ്പലാണ് തീപിടിത്തത്തിനിരയായത്. കപ്പലിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാർയും സുരക്ഷിതരാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്ന് രാവിലെ ജാംനഗറിനെ ആസ്ഥാനമാക്കിയ സ്വകാര്യ കപ്പൽ കമ്പനിയുടെ കപ്പലിലാണ് തീപിടിത്തം ഉണ്ടായത്. കപ്പലിൽ 950 ടൺ അരിയും 100 ടൺ പഞ്ചസാരയുമുണ്ടായിരുന്നു. ആദ്യമായി എൻജിൻ റൂമിൽ നിന്നാണ് തീ ഉയർന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടു.
Read more

Recent News

Advertisement
WhiteswanTV Footer