Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

37 വർഷത്തിനിടെ ഉണ്ടായ കനത്ത മഴ; കൊൽക്കത്തയിൽ മഴക്കെടുത്തി രൂക്ഷം

കൊൽക്കത്ത: 37 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ പെയ്തതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ കൊൽക്കത്തയിൽ ഇതിനകം പത്തു പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തു. ഇതിൽ അഞ്ച് പേർക്ക് വൈദ്യുതാഘാതമേറ്റാണ് മരിച്ചു. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി നിൽക്കുന്ന സാഹചര്യത്തിൽ, നഗര ഗതാഗത സംവിധാനം താറുമാറായിരിക്കുകയാണ്. ഇതുവരെ 91 വിമാന സർവീസുകൾ റദ്ദാക്കിയതായും, മെട്രോ സർവീസുകൾ അടക്കമുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടതായും അധികൃതർ അറിയിച്ചു. ഹൗറ സ്റ്റേഷൻ, സീൽഡ സൌത്ത്, ചിത്പൂർ നോർത്ത് ക്യാബിൻ എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിലാണ് […]
Read more

വാക്ക് പാലിച്ച് കോൺഗ്രസ്: എൻഎം വിജയന്റെ അർബൻ ബാങ്കിലെ ബാദ്ധ്യത തീർത്തു

കൽപ്പറ്റ: ആത്മഹത്യ ചെയ്‌ത വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്റെ അർബൻ ബാങ്കിലെ 63 ലക്ഷം രൂപയുടെ ബാദ്ധ്യത കോൺഗ്രസ് അടച്ചുതീർത്തു. ഏറ്റെടുത്ത കടം അടച്ച് തീർക്കുമെന്ന് കെപിസിസി പ്രസിഡന്റ് നേരത്തേ വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു. കടം അടച്ച് തീർക്കാത്തതിനെത്തുടർന്ന് വിജയന്റെ മരുമകൾ ഡിസിസി ഓഫീസിന് മുന്നിൽ സത്യാഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. നേരത്തേ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോൺഗ്രസ് നൽകിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പത്ത് ലക്ഷം രൂപ നൽകി ബാദ്ധ്യതയും […]
Read more

‘എല്ലാവരെയും തുല്യമായി പരിഗണിക്കില്ല, ലോട്ടറി സമ്പ്രദായം നിർത്തലാക്കും: ട്രംപ്

വാഷിംഗ്‌ടൺ: എച്ച്-1ബി തൊഴിൽ വീസ വിതരണം വിപുലമായി പരിഷ്കരിക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറാകുന്നു. നിലവിൽ പ്രാബല്യത്തിൽ ഉള്ള ലോട്ടറി സമ്പ്രദായം ഉപേക്ഷിച്ച്, അപേക്ഷകരുടെ യോഗ്യത, ശമ്പള നിരപ്പ്, വൈദഗ്ധ്യം എന്നിവയെ അടിസ്ഥാനമാക്കിയ ‘വെയ്റ്റഡ് സെലക്ഷൻ’ രീതി കൊണ്ടുവരാനാണ് നീക്കം. ഡോണൾഡ് ട്രംപ് ഭരണകൂടമാണ് ഈ നിർദേശത്തിന് തുടക്കം കുറിച്ചത്. ഇപ്പോഴത്തെ ലോട്ടറി സംവിധാനത്തിൽ എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നതായാണ് ഔദ്യോഗിക വിലയിരുത്തൽ. പുതിയ രീതിയിൽ, കൂടുതൽ യോഗ്യതയുള്ളവർക്കും ഉയർന്ന ശമ്പളമുള്ള സ്ഥാനാർത്ഥികൾക്കും മുൻഗണന ലഭിക്കും. വെയ്റ്റഡ് സെലക്ഷൻ […]
Read more

ആരെയും കൈവിടില്ല; ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ സർക്കാർ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി സർക്കാർ. ഈ മാസം 29 ന് തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. പലസ്തീൻ അംബാസിഡർ മുഖ്യ അതിഥിയാകുണ്ണ പരിപാടിയിൽ കേരള മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകരും പങ്കെടുക്കും. ഈ മാസം 30 ന് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 29ന് ഫോട്ടൊ എക്സിബിഷൻ നടക്കും. ‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ എന്ന പേരിലുള്ള മാധ്യമോത്സവം സെപ്തംബർ 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. […]
Read more

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്; മണ്ഡലത്തിലെത്തിയത് 38 ദിവസങ്ങൾക്ക് ശേഷം

പാലക്കാട്: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്റെ മണ്ഡലമായ പാലക്കാട്ടേക്ക് എത്തി. വിവാദമുണ്ടായതിന് ശേഷം ആദ്യമായിട്ടാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ എം എൽ എ ഓഫീസിന് പൊലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 38 ദിവസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തുന്നത്. പ്രാദേശിക കോൺഗ്രസ് നേതാക്കളെയെല്ലാം വിളിച്ചറിയിച്ച ശേഷമാണ് രാഹുൽ എത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെയോടെയാണ് അടൂരിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് നേരെ പോയത്. രാഹുൽ […]
Read more

പുരപ്പുറ സോളാർ ഉപഭോക്താക്കൾക്കും ഫിക്സഡ് ചാർജ് തുടരും: വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ

തിരുവനന്തപുരം: പുരപ്പുറ സോളാർ ഉപഭോക്താക്കളിൽ നിന്നുള്ള ഫിക്സഡ് ചാർജ് ഈടാക്കുന്നതിൽ ഇളവ് അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ ഉത്തരവ്. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡിന് (KSEB) അനുകൂലമായാണ് വിധി. നെറ്റ് മീറ്ററിംഗ് സംവിധാനം ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്നും വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ ചാർജ് ഈടാക്കാമെന്നാണ് തീരുമാനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പുരപ്പുറ സോളാർ ഉപഭോക്താക്കൾ, കെ.എസ്.ഇ.ബിയുടെ വൈദ്യുതി അധികമായി ഉപയോഗിച്ചാൽ മാത്രമേ ഫിക്സഡ് ചാർജ് ഈടാക്കാവൂ എന്ന് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വൈദ്യുതി ഉപയോഗം […]
Read more

ശൈശവ വിവാഹ കേസ് ഒതുക്കി തീർക്കാൻ ശ്രമം; വനിതാ സി ഐ അറസ്റ്റിൽ

ചെന്നൈ: ഡിഎസ്‌പി തലത്തിലുള്ള വിജിലൻസ് സംഘത്തിന്റെ പരിശോധനയിൽ, ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ പൊലീസ് ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടിയിലായി. ധർമപുരി ജില്ലയിലെ പാലക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന വീരമ്മാൾ ആണ് അറസ്റ്റിലായത്. ധർമപുരിയിലേക്ക് ചേരുന്ന കരിമംഗലം തുമ്പലഹള്ളി സ്വദേശിനിയായ മങ്കമ്മാൾ നൽകിയ പരാതിയിലാണ് നടപടി. മങ്കമ്മാളിന്റെ 16 വയസുള്ള മകൾ, മേയ് മാസത്തിൽ സ്വന്തം ഇഷ്ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. വിവാഹാനന്തരമായി യുവതി ഗർഭിണിയായതോടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ […]
Read more

വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ് 2 ദൗത്യം ഫെബ്രുവരിൽ

വാഷിംഗ്‌ടൺ: ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യത്തിന് പകുതി നൂറ്റാണ്ടിന് ശേഷം വീണ്ടും തുടക്കം. നാസയുടെ “ആർട്ടെമിസ് 2” ദൗത്യത്തിന്റെ ഭാഗമായി, നാലുപേരടങ്ങിയ ബഹിരാകാശ യാത്രിക സംഘം 2026 ഫെബ്രുവരിയിലായി ചന്ദ്രനരികിലേക്ക് പറക്കും. ഈ ദൗത്യം 10 ദിവസം നീണ്ടുനിൽക്കും. 1972-ലെ “അപ്പോളോ 17” ദൗത്യത്തിന് ശേഷമാണ് വീണ്ടും മനുഷ്യനെ ചന്ദ്രയാത്രയിൽ ഉൾപ്പെടുത്തി ഒരു ദൗത്യത്തിന് നാസ തയ്യാറാകുന്നത്. അപ്പോളോ 17 ആണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ ഇറങ്ങിയ അവസാന ദൗത്യം. അതിന് ശേഷം നിരവധി ബഹിരാകാശ ദൗത്യങ്ങൾ നടന്നു എങ്കിലും, […]
Read more

ആത്മഹത്യക്ക് ശ്രമിച്ച് അമ്മയും മക്കളും; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കരയിൽ ഹൃദയഭേദകമായ കുടുംബ ദുരന്തം. മേപ്പാടം കോൽപ്പുറം സ്വദേശിയായ ഷൈലജ മകൻ അക്ഷയ്, ആറ് വയസുകാരിയായ മകൾ അണിമ എന്നിവരുമായി കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു.നാട്ടുകാർ വീടിന്റെ വാതിൽ തുറന്ന് നോക്കിയപ്പോൾ അമ്മയെയും രണ്ട് മക്കളെയും അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ആറ് വയസുകാരിയായ അണിമയെ രക്ഷിക്കാനായില്ല. ഇരുപത് ദിവസത്തിന് മുമ്പ് ഷൈലജയുടെ ഭർത്താവായ പ്രദീപ് അന്തരിച്ചിരുന്നതാണ് ഈ മനോവിഷമത്തിന് കാരണം എന്ന് ബന്ധുക്കളും നാട്ടുകാരും വ്യക്തമാക്കി. ഭർത്താവിന്റെ മരണശോക്കത്താൽ കടുത്ത മാനസിക […]
Read more

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും ബസ് ഡ്രൈവറെയും ഏറെ സമയമെടുത്താണ് പുറത്തെടുത്തത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
Read more

Recent News

Advertisement
WhiteswanTV Footer