Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ആഹാരം കഴിക്കുന്നതിനിടെ നഴ്‌സിംഗ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ പുല്ലാനി മുക്കിൽ റിട്ടയേർഡ് കെഎസ്‌ആർടിസി ഉദ്യോഗസ്ഥനായ സതീശന്റെ മകൾ എസ് എൽ വൃന്ദ ആണ് മരിച്ചത്. വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ വൃന്ദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് അമ്മയോട് പറഞ്ഞു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മുറിയിൽ നിന്ന് ഒരു മരുന്നുകുപ്പി കണ്ടെടുത്തു. ഇതിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് നിഗമനം. സംഭവത്തിൽ […]
Read more

വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ രാജിവെച്ചു

കൽപറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജിവച്ചു. കെപിസിസി നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു രാജി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. തുടർ നടപടി കൽപറ്റ നഗരസഭ ചെയർമാനും കോൺഗ്രസ് നേതാവുമായ ടി.ജെ. ഐസക്കിന് ഡിസിസി പ്രസിഡന്റ് സ്ഥാനം താൽക്കാലികമായി ഏൽപ്പിച്ചു. വയനാട്ടിൽ ദീർഘകാലമായി നിലനിൽക്കുന്ന വിഭാഗീയതയും സംഘടനാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി തന്നെയാണു ഈ രാഷ്ട്രീയ നീക്കം എന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എൻ.ഡി. അപ്പച്ചന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ചില നടപടി […]
Read more

ജി സുകുമാരൻ നായർക്ക് എതിരെ പ്രതിഷേധ ബാനർ

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്നത്തിൽ സർക്കാരിന് പിന്തുണ അറിയിച്ചു എന്ന ആരോപണത്തെ തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ അതേ സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നു. പത്തനംതിട്ട വെട്ടിപ്രം കരയോഗം കെട്ടിടത്തിന് മുൻവശത്താണ് വിമർശന ബാനർ ഉയർന്നത്. “കട്ടപ്പയായി മാറി സുകുമാരൻ നായർ”, “കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്” തുടങ്ങിയ വാക്കുകളോടെയാണ് ബാനറിൽ പ്രതിഷേധം […]
Read more

വീട്ടുമുറ്റത്ത് പുലി; രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പട്ടാപ്പകൽ പുലിയിറങ്ങി. വീടിന്റെ മുറ്റത്ത് നിന്ന് കോഴിയെ പിടിച്ചെടുത്തത് പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കി. സംഭവസമയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ ഭാഗ്യവശാൽ രക്ഷപെട്ടു.സംഭവം നടന്നത് കുമ്ബഡാജെ മൗവ്വാറിൽ നിന്നുള്ള അശോകനും കുടുംബവുമാണ് താമസിച്ചുകൊണ്ടിരുന്ന, കുട്ടിയാനത്തെ എം. ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ്. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. അശോകൻ ജോലി സ്ഥലത്തുണ്ടായിരുന്നപ്പോൾ ഭാര്യ കാവ്യയും മകൻ ആയുഷുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആയുഷിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കാവ്യ പുലിയെ കണ്ട് മുറ്റത്തിറങ്ങി […]
Read more

പാലിയേക്കര ടോൾ വിലക്ക് തുടരും

കൊച്ചി: പാലിയേക്കരയിൽ നിർബന്ധമായ അറ്റകുറ്റപ്പണികൾ പൂർത്തിയാകാതെ ടോൾ പിരിവ് പുനഃരാരംഭിക്കരുതെന്നു ഹൈക്കോടതി. ടോൾ പിരിവിന് അനുമതി നൽകണമെന്ന ആവശ്യവുമായുള്ള ഹർജിയിൽ ഇടക്കാല ഉത്തരവായാണ് കോടതി ടോൾ പിരിവിനുള്ള അനുമതി താത്കാലികമായി നിഷേധിച്ചത്. ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. മുരിങ്ങൂരിൽ സർവീസ് റോഡിൽ മണ്ണിടിഞ്ഞത് സംബന്ധിച്ച റിപ്പോർട്ടും സുരക്ഷാ ഭീഷണിയും കോടതി ഗൗരവത്തോടെ പരിഗണിച്ചു.മുരിങ്ങൂരിലെ സ്ഥിതി പൂർണമായും വിലയിരുത്തിയിട്ടില്ല. സമാന അപകടസാധ്യത മറ്റ് ഭാഗങ്ങളിലും നിലനിൽക്കുന്നുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. അടിപ്പാത നിർമാണം […]
Read more

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കോഴിക്കോട് കോമ്മേരി സ്വദേശി അറസ്റ്റിൽ. കാട്ടികുളങ്ങര വീട്ടിൽ ഹരിദാസിനെയാണ് നടക്കാവ് പൊലീസ് പോക്സോ (POCSO) നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, 15 വയസുള്ള വിദ്യാർത്ഥിനിയോട് ലൈംഗികചുവയോടെ സംസാരിക്കുകയും, ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരത്തിൽ കയറിപ്പിടിച്ച് അതിക്രമം നടത്തുകയും ചെയ്തതായി വ്യക്തമായിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടക്കാവ് പൊലീസ് കേസെടുത്തു. സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ലീല, ജാക്സൺ ജോയ്, എസ്‌സിപിഒ രാഹുൽ, […]
Read more

“മുഖ്യമന്ത്രി കപട ഭക്തൻ”: സമുദായ സംഘടനകൾക്ക് സ്വയം തീരുമാനമെടുക്കാം

തിരുവനന്തപുരം: കോണ്‍ഗ്രസിന്‌ എല്ലാ സമുദായങ്ങളോടും ഒരുപോലെ മതേതര നിലപാടാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മതേതരത്വം കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വമാണെന്നും, നിലപാടുകളില്‍ ഒരു തരത്തിലുമുള്ള ഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ഞങ്ങള്‍ പിണറായി വിജയനെക്കാള്‍ പരിഹാസ്യരാകുമായിരുന്നു. അതിനാല്‍ മുൻ‌കൂർ തീരുമാനിച്ച രാഷ്ട്രീയ നീക്കമായാണ് യുഡിഎഫ് സ്വീകരിച്ചത്. ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അത് ശരിയായിരുന്നു എന്ന് ഇന്ന് എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ട്,” വി.ഡി. സതീശന്‍ വ്യക്തമാക്കി. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ക്ക് അവരുടേതായ നിലപാട് […]
Read more

വണ്ടിപ്പെരിയാറിലെ സഹോദരിമാർക്ക് ഇനി വൈദുതിവെട്ടത്തിൽ പഠിക്കാം; ഉത്തരവ് നൽകി കളക്ടർ

ഇടുക്കി: വിദ്യാർത്ഥികളായ സഹോദരിമാരുടെ വീട്ടിൽ കറണ്ട് കണക്ഷൻ കിട്ടും ഹാഷിനിയുടെയും ഹർഷിനിയുടെയും വീട്ടിൽ ആണ് വൈദ്യുതി എത്തുക അടിയന്തരമായി കണക്ഷൻ നൽകണമെന്നാണ് ഇടുക്കി ജില്ല കളക്ടർ കെഎസ്ഇബിക്ക് നിർദ്ദേശം നൽകിയത്. മെഴുകുതിരി വെളിച്ചത്തിൽ സഹോദരിമാർ പഠിക്കുന്ന ദുരവസ്ഥ പുറത്തായതോടെയാണ് ഇവർക്കു അനുകൂലമായ ഉത്തരവിറക്കിയത്. വണ്ടിപ്പെരിയാർ ക്ലബ്ബിന് സമീപം താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ മോഹന്‍റെ മക്കളാണിവർ. മൂന്ന് വർഷം മുൻപ് ഇവരെ അമ്മ ഉപേക്ഷിച്ച് പോയിരുന്നു. 25 വർഷം മുൻപ് ആർബിടി കമ്പനി ഇവർ താമസിക്കുന്ന വീടും 10 […]
Read more

കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് എഎസ്‌ഐ; സംഭവം വൈക്കത്ത്

വൈക്കം: റോഡിലെ കുഴിയില്‍ ചാടി മുന്നോട്ട് പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പിന്‍ഭാഗം പൊലീസ് ജീപ്പിന്റെ കണ്ണാടിയിൽ ഉരസിയതിനെ തുടർന്ന്, പ്രകോപിതനായ അഡീഷണല്‍ എസ്.ഐ ഡ്രൈവറെ മര്‍ദ്ദിച്ചതായി ഗുരുതരമായ പരാതി. മൂന്നാര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ.പി. വേലായുധനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം, കണ്ണിനേറ്റ പരിക്കിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ 11.40ഓടെ തലയാഴം കൃഷിഭവന്‍ മുമ്പില്‍ വെച്ചായിരുന്നു സംഭവം. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബസ്, തലയാഴം മണ്ഡലം കോൺഗ്രസ് […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ല: എ തങ്കപ്പൻ

പാലക്കാട്: ലൈംഗിക ആരോപണങ്ങൾ നേരിടുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പാർട്ടി നിലപാട് മൃദുവാക്കുന്ന സൂചനകളുമായി ജില്ല കോൺഗ്രസ് പ്രസിഡന്റ് എ. തങ്കപ്പൻ രംഗത്ത്. രാഹുലിന് മേൽ എടുത്തത് അച്ചടക്ക നടപടിയാണെന്നും, അദ്ദേഹത്തെ ഒറ്റപ്പെടുത്തേണ്ടതില്ല എന്നുമാണ് തങ്കപ്പന്റെ പ്രതികരണം. “രാഹുൽ മാങ്കൂട്ടത്തിലിനെ കാണുമ്പോൾ വഴിമാറിപ്പോകേണ്ടതില്ല. അങ്ങനെ ആരും ചെയ്യുകയുമില്ല. പാലക്കാട്ടെ ജനങ്ങളുമായി ബന്ധം തുടരാനാണ് അദ്ദേഹം മണ്ഡലത്തിൽ എത്തിയത്. മുൻപ് വരുന്നില്ലെന്നായിരുന്നു പരാതി. ഇനി അദ്ദേഹം എത്തിയിരിക്കുകയാണ്” — തങ്കപ്പൻ പറഞ്ഞു. 38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer