Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ലഡാക്കിലെ തീ: ഗൂഢാലോചനയോ ജനരോഷമോ?

ഹിമാലയൻ താഴ്‌വരയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ലഡാക്കിൽ സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളിനും വേണ്ടിയുള്ള ജനകീയ പ്രക്ഷോഭം രക്തരൂക്ഷിതമായിരിക്കുകയാണ്. ലേയിൽ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളംപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . പ്രക്ഷോഭകർ ലേയിലെ ബിജെപി ഓഫീസ് അഗ്നിക്കിരയാക്കുകയും സമാധാനപരമായി ആരംഭിച്ച സമരം തെരുവ് യുദ്ധത്തിലേക്ക് വഴുതിവീണതോടെ, രാജ്യത്തിന്റെ വടക്കേയറ്റത്ത് കനത്ത ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. സംഘർഷം ആളിക്കത്തിയതിന് പിന്നിൽ കോൺഗ്രസിന്റെ ” ഗൂഢാലോചന” ആണെന്ന് ബിജെപി ആരോപിച്ചത് . ഇത് ‘പുതുതലമുറയുടെ’ […]
Read more

പ്ലസ്ടു വിദ്യാർത്ഥിനിയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് നെല്ലിപ്പതിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ സംശയാസ്പദ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിളവീട് മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയാണ് മരിച്ചത്.അഗളി ജി.വി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാർത്ഥിനിയായ അരുന്ധതി, ഇന്നലെ വൈകിട്ട് സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ശേഷം ശുചിമുറിയിൽ കയറിയതായിരുന്നു. ഏറെ സമയമായിട്ടും പുറത്തു വരാതിരുന്നത് അനുസ്മരിപ്പിച്ച് കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. അരുന്ധതിയെ ഉടൻ അഗളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അഗളി […]
Read more

തലസ്ഥാനത്ത് കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതതല്ല. അവധി പ്രഖ്യാപിക്കാൻ വൈകിയതോടെ വിദ്യാർത്ഥികൾ വലഞ്ഞു. പലരും വീട്ടിൽ നിന്നിറങ്ങിയ ശേഷമാണ് അവധിയാണെന്ന് അറിഞ്ഞത്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ […]
Read more

കിണറ്റിൽ വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

കാസർകോട്: കിണറിന്റെ തിട്ടയിൽ കയറിനിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ചു. ഉദുമ നാലാം വാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. ഓല മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണു കരുതുന്നത്. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടേയും മകനാണ്.
Read more

പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാൾ ആഘോഷം

കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാൽ തിരിച്ചറിയാവുന്ന ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സെപ്റ്റംബർ 16ന് പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. സംഭവ ദിവസം, “സിറ്റി പൊലീസ് ആസ്ഥാനത്തുനിന്ന് വിളിക്കുകയാണെന്ന വ്യാജേന” ചിലർ ഒരു യുവതിയെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സർപ്രൈസ് പിറന്നാളാഘോഷം സംഘടിപ്പിക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. ആസ്ഥാനത്തുള്ള ക്യാന്റീനോട് ചേർന്ന […]
Read more

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആകർമിച്ച് തെരുവ്നായകൾ

പൂനെ: പൂനെയിലെ വഡ്ഗാവ് ഷെരിയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ്ക്കളുടെ കൂട്ടം ആക്രമിച്ചു. പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്ത് വന്നതോടെ സംഭവത്തിൽ വ്യാപക പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്. രണ്ട് പെൺകുട്ടികൾ കളിക്കുന്നതിനിടെ തെരുവുനായ്ക്കൾ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിൽ ഒരു കുട്ടി ഓടി രക്ഷപ്പെടുന്നതും മറ്റേ കുട്ടിയെ നായ്ക്കൾ ചേർന്ന് ആക്രമിക്കുകയും കുറച്ചുദൂരം വലിച്ചിഴക്കുകയും ചെയ്തു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ രണ്ട് […]
Read more

സിബിഎസ്ഇ പരീക്ഷാ കലണ്ടർ പുറത്തിറക്കി

ന്യൂഡൽഹി: 2026ലെ സിബിഎസ്ഇ 10, 12 ക്ലാസുകളുടെ പരീക്ഷാ കലണ്ടർ പുറത്തിറക്കി. 2026 ഫെബ്രുവരി 17നും ജൂലൈ 15നും ഇടയിൽ പരീക്ഷകൾ നടക്കും. ഇന്ത്യയിലും 26 വിദേശ രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17ന് ആരംഭിക്കും. കണക്ക് ആയിരിക്കും ആദ്യത്തെ പരീക്ഷ. മാർച്ച് 19ന് ഭാഷാ പേപ്പറോടെ പത്താം ക്ലാസ് പരീക്ഷ അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 17ന് ആരംഭിക്കും. ഏപ്രിൽ 4നായിരിക്കും 12-ാം ക്ലാസ് […]
Read more

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിൽ പക്ഷി തട്ടി; ഒഴിവായത് വൻ ദുരന്തം

ഹൈദരബാദ്: ജയ്പൂരിൽ നിന്നെത്തിയ ഇൻഡിഗോയുടെ 6E 816 വിമാനം ഹൈദരബാദിലെ ഷംഷാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പക്ഷി ഇടിച്ചതിനെത്തുടർന്ന് വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായി. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിമാനം കൃത്യമായി നിയന്ത്രിച്ച് പൈലറ്റ് സുരക്ഷിതമായി ലാൻഡ് ചെയ്‌തതിനാൽ 62 യാത്രക്കാരുടെയും ജീവനക്കാർുടെയും ജീവൻ രക്ഷപ്പെട്ടു. വിമാനം റൺവേയിലേക്ക് ഇടിയുകയായിരുന്ന സമയത്താണ് പക്ഷി വിമാനത്തിന് മുകളിലൂടെ ഇടിക്കുകയുണ്ടായത്. ഉയർന്ന ശബ്ദം കേട്ടതോടൊപ്പം വിമാനം ചെറുതായി വിറക്കാൻ തുടങ്ങിയതായാണ് യാത്രക്കാരുടെ അനുഭവം. സാഹസികമായ […]
Read more

യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി കേരള പൊലീസ്

തിരുവനന്തപുരം: പ്രണയനൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പോത്തന്‍കോട് സ്വദേശിയായ 23കാരനെ ആറ്റിങ്ങല്‍ പൊലീസ് സമയം നഷ്ടപ്പെടുത്താതെ നടത്തിയ ഇടപെടലിലൂടെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച രാത്രി, അയിലം പാലത്തിൽ നിന്നാണ് യുവാവ് വാമനപുരം നദിയിലേക്ക് ചാടാൻ ശ്രമിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ എസ്‌ഐ ജിഷ്ണുയും എഎസ്‌ഐ മുരളീധരൻ പിള്ളയുമാണ് യുവാവിനെ അനുനയിപ്പിച്ച് സുരക്ഷിതമായി താഴെ ഇറക്കിയത്. രാത്രി 8 മണിയോടെയാണ് പൊലീസ് കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിച്ചത്. ഉടൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പാലത്തിന്റെ തൂണിൽ പിടിച്ചുനിൽക്കുന്ന യുവാവിനെ ആദ്യം […]
Read more

മലയാളികൾക്കെതിരെ പരാതിയുമായി കുവൈത്ത് ബാങ്ക്; 270 കോടി വായ്‌പയെടുത്ത് മുങ്ങി

കൊച്ചി: കുവൈത്തിലെ പ്രമുഖ ബാങ്കായ അൽ അഹ്ലി ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ 13 ക്രിമിനൽ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. വൻതോതിൽ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്‌ക്കാതെ മുങ്ങുകയും ചെയ്ത മലയാളികൾക്കെതിരെയാണ് നടപടി. പരാതിക്കാരുടെ കണക്ക് പ്രകാരം 806 മലയാളികൾ ചേർന്ന് ഏകദേശം ₹270 കോടി രൂപയുടെ വായ്പയാണ് എടുത്തത്. വായ്പ തുക ₹24 ലക്ഷം മുതൽ ₹2 കോടി വരെ വ്യത്യാസപ്പെട്ടിരുന്നു. കേസുകൾ കൂടുതലായി കോട്ടയം ജില്ലയിൽ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. അൽ അഹ്ലി […]
Read more

Recent News

Advertisement
WhiteswanTV Footer